അളവറ്റ സമ്പത്തിന്റെ ഉടമയായ വത്തിക്കാന്റെ പ്രവര്‍ത്തനശൈലിയില്‍ ഏറ്റവും പ്രകടമായ ഒന്നാണ് നിര്‍ഭയത്വം. തങ്ങളുടെ എന്ത് തെറ്റിനെയും മൂടി വയ്ക്കാമെന്നും, ഏതു ഊരാക്കുടുക്കില്‍നിന്നും നിഷ്പ്രയാസം രക്ഷപ്പെടാമെന്നുമുള്ള തന്റെടമാണ് അവരുടെ പല ചെയ്തികളുടെയും പിന്നില്‍.
ഇതിനു അപവാദം അമേരിക്കന്‍ കോടതികള്‍ മാത്രമാണ്. അവിടെ ഇവര്‍ നിസ്സഹായരാണ്. അതിന്റെ ഒരു ഉദാഹരണം നാം കണ്ടു കഴിഞ്ഞു – ഹൂസ്റ്റണിലെ കല്യാണക്കുറി സംഭവത്തില്‍. ഇനി പലതും കാണാനിരിക്കുന്നു!
അമേരിക്കയിലെ ബെരലിംഗ്ടന്‍ രൂപത കോടതിയിലെത്തിയ ഒരു മുന്‍ വൈദികനെതിരെ ഉണ്ടായിരുന്ന പതിനൊന്നു ലൈംഗിക പീഡനകേസുകളില്‍ അവയിലൊന്നിന്റെ വിചാരണ ആരംഭിക്കുന്നതിനു നിമിഷങ്ങള്‍ മുമ്പ് ഒത്തുതീര്‍പ്പുണ്ടാക്കിയതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
No comments:
Post a Comment