The Anglican Archbishop of Sydney has described Christmas as a time for reconciliation and has urged people to be reconciled with God and their neighbours.
അതെ, ക്രിസ്തുമസ് അനുരഞ്ജനത്തിന്റെ ആഘോഷമാകുന്നില്ലെങ്കില്‍ അത് വെറും സാന്താക്ലോസിന്റെ തിമിര്‍പ്പായി മാറും.
അങ്ങിനെ ആയിരുന്നില്ല വിഗനിലെ ക്രിസ്തുമസ് ആഘോഷം. അത് അക്ഷരാര്‍ത്ഥത്തില്‍ അനുരഞ്ജനത്തിന്റെ ഉത്സവമായിരുന്നു.
ഏറെ നാളായി യു.കെ.കെ.സി.എ. എന്ന സംഘടനയെ പിടിച്ചുലച്ചുകൊണ്ടിരുന്ന വിവാദമാണ് വിഗന്‍ യുനിട്ടിന്റെ അംഗീകാരത്തെ ചുറ്റിപറ്റി ഉണ്ടായത്. അതിന്റെ മുഖ്യവില്ലന്‍ വേഷം കല്പിച്ചു കൊടുത്തതാകട്ടെ സംഘടനയുടെ ആത്മീയോപദേഷ്ടാവായ സജിയച്ചനും.
എന്നാല്‍ ജനുവരി അഞ്ചാം തിയതി നടന്ന വിഗന്‍ ക്രിസ്തുമസ് ആഘോഷം സജിയച്ചന്റെ ദിവ്യബലിയോടെയാണ് സമാരംഭിച്ചത്. എന്ന് മാത്രമല്ല, അംഗീകാരം നല്‍കാന്‍ മുട്ടാപ്പോക്കുകള്‍ പറഞ്ഞിരുന്ന സംഘടനയുടെ ദേശീയ നേതാക്കള്‍ (പ്രസിഡന്റും സെക്രട്ടറിയും) ഈ വേളയില്‍ സന്നിഹിതരായിരുന്നു.
ആഘോഷങ്ങളെക്കുറിച്ചു അതിന്റെ ചിത്രങ്ങള്‍ സംസാരിക്കട്ടെ....
No comments:
Post a Comment