വിവാദമായ ചിക്കാഗോ പ്രസംഗത്തിനെതിരെ കോട്ടയത്ത് വന്‍ പ്രതിഷേധം; പിതാവിന് പനി.
ക്‌നാനായ സമുദായത്തിന്റെ തനിമ, അമേരിക്കയില്‍ മാര്‍ അങ്ങാടിയത്തിന് മുന്നില്‍ അടിയറവുവച്ച മാര്‍ മൂലക്കാടിനെതിരെ വന്‍പ്രതിഷേധം
ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് വര്‍ക്കിഗ് കമ്മറ്റിയുടേയും മുന്‍ വര്‍ക്കിഗ് കമ്മറ്റി അംഗങ്ങളുടേയും സംയുക്തയോഗം കേന്ദ്ര കമ്മിറ്റി ഓഫീസില്‍ വച്ച് 10-3-2012 ഞയറാഴ്ച്ച വൈകുന്നേരം നാലുമണിക്ക് പ്രസിഡന്റ് ജോയി മുപ്രാപള്ളിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. അന്നേ ദിവസം മൂന്നു മണിക്ക് മൂലക്കാട്ട് പിതാവുമായുള്ള ചര്‍ച്ച നിശ്ചയിച്ചിരുന്നെങ്കിലും, രാവിലെ ചങ്ങനാശ്ശേരിയില്‍ ഒരു യോഗം കഴിഞ്ഞെത്തിയ പിതാവിന് പനി ബാധിച്ചതിനാല്‍ കാരിത്താസില്‍ അഡ്മിറ്റാകുകയായിരുന്നു. മൂന്ന് മണിയിലെ ചര്‍ച്ച നടക്കാതെ വന്നെങ്കിലും മുന്‍ നിശ്ചയപ്രകാരം വര്‍ക്കിഗ് കമ്മിറ്റി യോഗം ചേര്‍ന്നു. നൂറിലധികം ആളുകള്‍ അതില്‍ പങ്കെടുത്തു. അതിരൂപത ചാപ്‌ളിന്‍ മോണ്‍: മാത്യു ഇളപാനിക്കലിന്റെ സാനിധ്യത്തില്‍ നടന്ന യോഗത്തില്‍ പങ്കെടുത്ത എല്ലാവരും സംസാരിക്കുകയും പിതാവിന്റെ ചിക്കാഗോ പ്രസംഗത്തിലെ വൈരുദ്ധ്യത ചൂണ്ടിക്കാട്ടുകയും ചെയ്തു.
പിതാവിന്റെ ഏകപക്ഷീയമായ സമുദായവിരുദ്ധ പ്രവര്‍ത്തനത്തിനെതിരേയും, അതിരൂപത ഒരു സ്വയാധികാര സഭയാകുന്നതിനുള്ള പ്രവര്‍ത്തനം ആരംഭിക്കണമെന്ന പ്രമേയവും, ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് യൂണിറ്റ്തല ഭാരവാഹികളും പാരിഷ്‌കൗണ്‍സില്‍ അംഗങ്ങളും ഉള്‍പ്പെട്ട വിപുലമായ ഒരു യോഗം വിളിച്ചു പിതാവുമായി ചര്‍ച്ച നടത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള മൂന്നു പ്രമേയങ്ങള്‍ ഏകകണ്ഠമായി പാസാക്കി.
വര്‍ക്കിഗ് കമ്മിറ്റിക്കു മുന്‍പ് മാര്‍ ജോസഫ് പണ്ടാരശ്ശേരിയും മോണ്‍: മാത്യു ഇളപ്പാനിക്കലുമായി ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ അനൗദ്യോഗിക യോഗത്തില്‍ കൊച്ചു പിതാവും മോണ്‍സിഞ്ഞോറും പരസ്പ്പര വിരുദ്ധമായിട്ടാണ് സംസാരിച്ചത്. ക്‌നാനായത്വത്തില്‍ അയവു വരുത്തുവാന്‍ തീരുമാനമായെന്ന് കൊച്ചു പിതാവും, തീരുമാനമായില്ല ആലോചന മാത്രമേഉള്ളു കൂടുതലൊന്നും അറിയില്ല എന്ന മോണ്‍സിഞ്ഞോറും പ്രസ്താവിച്ചു. പരസ്പര വിരുദ്ധമായ ഈ പ്രസ്താവനകള്‍ എല്ലാവരിലും ചിരിപരത്തി.
“ബഹു: മോണ്‍സിഞ്ഞോര്‍ പോലും അറിയാതെ മൂലക്കാട്ട് പിതാവ് നടത്തിയ പ്രഖ്യാപനങ്ങള്‍ വളരെ കഷ്ട്ടമായി പോയില്ലേ!” എന്ന അരുടെയോ കമന്റ് അവസരോചിതമായി. കോട്ടയം അരമനയില്‍ നടക്കുന്ന ഏകാധിപത്യഭരണത്തിന്റെ ഒരു ചിത്രം ഏതാണ്ട് വ്യക്തമാകുകയും ചെയ്തു.
കോട്ടയത്ത് നിന്ന് സ്നേഹ സന്ദേശം റിപ്പോര്‍ട്ടര്‍)]]
No comments:
Post a Comment