നമ്മുടെ നാടന്‍ ചൊല്ലുകളില്‍ പലതിനും തത്തുല്യമായ ചൊല്ലുകള്‍ ഇംഗ്ലീഷില്‍ ഉണ്ട്. അതിനു ഉദാഹരണങ്ങള്‍ എത്ര വേണമെങ്കിലും ഉണ്ട്. ഒന്നിതാ.
എട്ടിലെ പശു, പുല്ലു തിന്നുകയുമില്ല തീറ്റുകയുമില്ല എന്ന മലയാളം ചൊല്ലിന്റെ ആശയം ഇംഗ്ലീഷില്‍ Dog in the manger എന്ന പ്രയോഗത്തിലൂടെ ധ്വനിപ്പിക്കാറുണ്ട് മേല്പറഞ്ഞ ഇംഗ്ലീഷ് പ്രയോഗത്തിന്റെ അര്‍ഥം ഇന്‍റര്‍നെറ്റില്‍ കണ്ടത് ഇങ്ങനെ.
Dog in the manger is a person who selfishly withholds from others something useless to himself or herself. The expression comes from one of the ancient Greek fables ascribed to Aesop.
ആരാണ് ഈ പുല്ലു തിന്നുകയും തീറ്റുകയും ചെയ്യാത്തത് എന്ന് Manchester-ലും ചുറ്റുവട്ടത്തും ഉള്ളവര്‍ക്കെല്ലാം അറിയാം. പക്ഷെ ഇന്നാട്ടിലെ മറ്റുള്ള ക്നാനയമാക്കളുടെ അറിവിലെയ്ക്കായാണ് പരിശുദ്ധ കുര്‍ബാന ഉപയോഗിച്ച് ശത്രുക്കളെ ഒതുക്കാന്‍ ശ്രമിക്കുന്ന വൈദികന്റെ കഥ ഇവിടെ പറയുന്നത്.
നിങ്ങളുടെ ഊഹം ശരിതന്നെ – ബഹുമാനപ്പെട്ട മലയില്പുത്തന്പുരയില്‍ സജിയച്ചന്‍ തന്നെ കഥാപാത്രം. കുറെ നാളുകളായി, അദ്ദേഹം നാണം എന്ന വികാരത്തോട് വിട പറഞ്ഞു പെരുമാറുന്നു. ഇന്ന് യു.കെ.യില്‍ ഉണ്ടായിരിക്കുന്ന എല്ലാ ക്നാനായ പ്രതിസന്ധികളുടെയും ഒറ്റ വാക്കിലുള്ള ഉത്തരമാണ് അദ്ദേഹത്തിന്റെ പേര്. ഇത്രയും നാണംകെട്ട രീതിയില്‍ ഒരു വൈദികന്‍ പെരുമാറുമ്പോള്‍ അതിന്റെ പിന്നില്‍ എന്തെങ്കിലും മാനസികരോഗം ഉണ്ടോ എന്ന് പോലും സംശയിക്കേണ്ടിയിരിക്കുന്നു.
ഇന്ന് (മാര്‍ച്ച് പതിനെട്ട്, ഞായറാഴ്ച) Manchester-ലെ പുതിയ (വ്യാജമെന്നോ Duplicate എന്നോ എന്ത് പേരിട്ടു വേണമെങ്കിലും വിളിച്ചുകൊള്ളുക) യുനിടിന്റെ (Manchester Knanaya Catholic Association; പഴയ – അല്ലെങ്കില്‍ ഒറിജിനല്‍ - പേര് Manchester Knanaya Cultural Association എന്നാണു) ഉത്ഘാടനമാണ്. അവര്‍ക്കുവേണ്ടി ഒരു കുര്‍ബാന ചൊല്ലാന്‍ നമ്മുടെയെല്ലാം ആത്മീയ ആചാര്യനായ അദ്ദേഹം വിസ്സമ്മതിച്ചതിനെതുടര്‍ന്ന് യുണിറ്റ് ഭാവവാഹികള്‍ വെയില്സിലുള്ള മലയാളിയായ ഒരു കത്തോലിക്കാ പുരോഹിതനെ സമീപിക്കുകയും കാര്യങ്ങള്‍ എല്ലാം വിശദീകരിച്ചു ഒരു ദിവ്യബലി അര്‍പ്പിക്കണം എന്ന് അഭ്യര്‍ഥിക്കുകയും ചെയ്തു. അദ്ദേഹം സമ്മതിക്കുകയും സമയത്ത് വരാമെന്നു ഏല്‍ക്കുകയും ചെയ്തു.
ശത്രുവിനെ സ്നേഹിപ്പിന്‍ എന്ന് പറഞ്ഞ (മെത്രാന്മാര്‍ പറയുന്നത് കല്പനയാണെങ്കിലും പാവം യേശു ക്രിസ്തു പറഞ്ഞതിനെ “കല്പന” എന്ന് വിളിക്കാന്‍ സഭയില്‍ വകുപ്പുണ്ടോ എന്നറിയില്ല) ദൈവവിളി കിട്ടി കൈവയ്പ്പു ശുശ്രൂഷയിലൂടെ പൌരോഹിത്യാന്തസിലെത്തിയ സജിയച്ചന്‍ പാര അയച്ചു. മറ്റൊരു വൈദികന്‍ മുഖേന “ഈ കാല്മാടന്മാര്‍ക്ക് വേണ്ടി കുര്‍ബാന്‍ ചൊല്ലരുത്” എന്ന് സജിയച്ചന്‍ “കല്പന” ഇറക്കിനോക്കി. നമ്മുടെ വെയില്‍സിലെ അച്ചന്‍ എന്തുകൊണ്ടോ വിരണ്ടില്ല; “താന്‍ പോയി തന്റെ പണി നോക്കെടാ പരട്ട കത്തനാരേ” എന്ന മട്ടില്‍ എന്തോ മറുപടി പറഞ്ഞുവെന്നും അദ്ദേഹം ദിവ്യബലി പരിശുദ്ധമായി തന്നെ അര്‍പ്പിച്ചു എന്നും അറിയുന്നു.
ഈയിടെയായി ശവം വച്ച് നാട്ടില്‍ പല കത്തോലിക്കാ വൈദികരും വില പേശുന്നു. തമിഴ്‌നാട്ടില്‍ നിന്ന് ഒരു കത്തോലിക്കാ വൈദികനെ അമേരിക്കയില്‍ വച്ച് നടത്തിയ ബാലപീഡനത്തിന് ഇന്നലെ അറസ്റ്റ് ചെയ്തു എന്ന് മംഗളത്തില്‍ വാര്‍ത്ത - കര്‍ത്താവേ, നിന്റെ സഭയ്ക്ക് എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്!
എന്റെയല്ല, അവിടുത്തെ ഇഷ്ടം നിറവേറട്ടെ, എങ്കിലും ഇത്തരം കയ്പ്പുനീര്‍ നിറഞ്ഞ പാനപാത്രം ക്നാനയമക്കളില്‍ നിന്നകറ്റേണമേ!
No comments:
Post a Comment