ഇന്ന് നടന്ന UKKCANationalകൌണ്‍സില്‍ മീറ്റിംഗ് ബഹളത്തില്‍ ആയി. വിഗാന്‍ യുണിറ്റ് ചര്‍ച്ച ഇന്നും പ്രശ്നം ഉണ്ടാക്കി. കഴിഞ്ഞ കമ്മറ്റി യുടെ കഴിവ് കേട്, സബ് കമ്മറ്റി യുടെ ചേര്‍ച്ച കുറവ്, പുതിയ കമ്മറ്റി യുടെ തന്റേടം ഇല്ലയിമ ഒക്കെ പ്രകടമായി, ബാലിയാടായതോ വിഗാന്‍ യുണിറ്റ് . ഇത് നീതിയോ?, ക്രിസ്തീയ നേതാക്കള്‍ തല്ലുകൂടുന്നു. അച്ചന്‍ ഒരു പക്ഷം ചേര്‍ന്ന് നില്‍ക്കുന്നു. പുരോഹിതനെ തള്ളി പറയാന്‍ ആവാതെ പിതാവ് വിഷമിക്കുന്ന കാഴ്ച നാം കണ്ടു. വിഗാന്‍ കാരെ പേടിക്കണ്ട. വന്നവര്‍ക്ക് കാര്യം പിടികിട്ടി. നിങ്ങള്‍ പറഞ്ഞതും ചെയ്തതും ശറിയായിരുന്നു. പക്ഷെ അച്ചന്‍റെ കല്ലുവച്ച നുണ ഞങ്ങള്‍ കേട്ടു. കാര്യം പിടി കിട്ടിയ പിതാവ് അച്ചന്‍റെ മുഖം രക്ഷിക്കാന്‍ ബൈ ലോ തിരുത്താന്‍ പറഞ്ഞു തടി തപ്പി.
പേരെടുത്തു ആക്ഷേപിച്ച വൈദികന്റെ വാ അടപ്പിച്ചു. പോരെ പൂരം.
പെട്രോള്‍ അടിച്ചു മീറ്റിംഗില്‍ പോയവര്‍ മണ്ടന്മാര്‍. . എന്തിനു വെറുതെ ഞങ്ങള്‍ സമയം കളയുന്നു. വിഗാന്‍ കാര്‍ ഒന്ന് ഓര്‍ക്കുക ഉള്ള കഞ്ഞി കുടിച്ചു അറിയാവുന്ന കുരിശും വരച്ചു കിടക്കുക. നഷ്ടപ്പെടുവാന്‍ നിങ്ങള്ക്ക് ഒന്നും ഇല്ല. ജോലിക്ക് പോയാല്‍ വീട്ടുകാര്‍ക്കും മക്കള്‍ക്കും ഗുണം ഉണ്ട്.
No comments:
Post a Comment