Friday, March 23, 2012

പ്രിയ ക്നാനായ സുഹുത്തുക്കളെ


വേണ്ട വേണ്ട എന്നു പലവട്ടം പറഞ്ഞിട്ടും മക്കള്‍ വീണ്ടും നിര്‍ബന്ധിച്ചതുകൊണ്ട് ഈ ക്നായിതൊമ്മന്റെ അനന്തിരവന്‍ കൊച്ചുതൊമ്മന്‍ അമേരിക്കയില്‍ന്നും എഴുതുന്ന കത്താണിത്.

കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്ത് കെസിസിഎന്എ-യെകൊണ്ടു കാശും മുടക്കിച്ചു നിര്‍മ്മാണം നടത്തി ഡോളര്‍ മൂവിയേ വെല്ലുന്ന തരത്തില്‍ ലോസ് അഞ്ചലസ്, ഷിക്കാഗോ സ്റ്റേജ്കളില്‍ ഭംഗിയായി അരങ്ങേറിയ നാടകങ്ങല്‍ യൂട്യൂബ് ഉള്പ്പടെയുള്ള ദൃശൃമാധൃമങളിലൂടെ കാണാന്‍ സാധിച്ചു. ഇത്രയും ഗംഭീരമായി അവതരിപ്പിച്ച് എല്ലാ പള്ളി supporters-ന്റെയും കൈയ്യടിവാങ്ങി; പള്ളിവിരുദ്ധരെന്നു മുദ്രകുത്തിയവരുടെ നാവടപ്പിച്ചും (ഒരു ദിവസത്തേക്കെങ്കിലും) അരങ്ങേറിയ ഈ നാടകത്തിന്റെ പിന്നില്‍ പ്രവര്ത്തിച്ച അണിയറ പ്രവര്‍ത്തകര്‍ക്ക് കൊച്ചുതൊമ്മന്റെ വക അഭിനന്ദനങ്ങള്‍. ഇത്രയും സമര്‍ഥരും പ്രഗല്‍ഭരും ക്നാനായ സമുദായത്തിലുള്ളപ്പോള്‍ പ്രാഞ്ചിയേട്ടന്മാരെന്നു വിളിച്ചധിക്ഷേപിക്കാന്‍ സംവിധായകനായ രഞ്ചിത്തിനെങ്ങനെ ധൈരൃംവന്നു? അടുത്ത പ്രാവശ്യം രഞ്ചിത്തെങ്ങാനും ഷിക്കാഗോ വഴി വന്നാല്‍ ഈ യൂട്യൂബ് അദ്ദേഹത്തെ കാണിച്ചു കൊടുക്കാന്‍ മറക്കരുതേ. മലയാള സിനിമക്ക് സംഭവിച്ചതുപോലെ ഇവിടെയും പൊളിഞ്ഞത് പാവം ഇത് നിര്മ്മിച്ച നമ്മുടെ കെസിസിഎന്എ-കുട്ടികള്‍ തന്നെ. മലയാള സിനിമ പിടിക്കുന്ന കുട്ടികള്‍ക്ക് നടിമാരുടെ അവയവഭംങ്ങി ഒന്നടുത്ത് കാണാനുള്ള ഭാഗ്യമെങ്കിലും ലഭിക്കുമെന്നാണ് കേള്‍ക്കുന്നത്. നമ്മുടെ കെസിസിഎന്എ കുട്ടികള്ക്ക് ലഭിച്ചത് മാനഹാനിയും ധനനഷ്ടവും മാത്രം. ഈ കുട്ടികളെ പറഞ്ഞുപറ്റിച്ചു കലക്കവെള്ളത്തിള്‍ മീന്പിടിച്ച് അടുത്ത മെത്രാന് പദവി (നമുക്കുലഭിച്ചാല്‍) അതുറപ്പാക്കിയ ഒരു പുരോഹിതനും ഇല്ലാതില്ല. വിജി അല്ല കേട്ടോ. അങ്ങേരുടെ മിഡില്‍ സ്റ്റ്ംബ് ചിക്കാഗോയിലെ പിള്ളേര്‍ ഇതിനോടകം ക്ലീന്‍ ബൌള്‍ ചെയ്തു കളഞ്ഞില്ലേ? ഏതായാലും KCCNA പിള്ളേര്‍ മോശക്കാരല്ല കേട്ടോ! കണ്ടില്ലേ അവര്‍ ഒരു ബോള്‍ എടുത്തു VG യുടെ COURT ലേക്കും; മറ്റൊന്ന് അങ്ങാടി പിതാവിനും മൂലക്കാട് പിതാവിനും ആയി കളിക്കാന്‍ ഇട്ടുകൊടുത്തത്!

പള്ളി അനുകൂലികളായ ചില സുഹൃത്തുക്കലള്‍ മൂലക്കാട്ടു പിതാവിന്റെ  ഷിക്കാഗോ പ്രസംഗത്തെ കുറിച്ച് പറയുന്നത് കേട്ടപ്പോല്‍ പുതിയ ഏതോ സന്തോഷകരമായ ഇണ്ടാസ് റോമില്‍ നിന്നും കിട്ടിയെന്നു കരുതി സന്തോഷിച്ചു. വിശദാംശങ്ങല്‍ കേട്ടപ്പോഴല്ലേ ചഴികാട്ട്സാര്‍ പറഞ്ഞപോലെ ശങ്കരന്‍ വീണ്ടും തെങ്ങില്‍ തന്നെഎന്നപോലെയാണ് കാര്യങ്ങളെന്ന് മനസ്സിലായത്. തെങ്ങില്‍ തന്നെ ആയിരുന്നെങ്കിലും സഹിക്കാമായിരുന്നു. നമ്മെ തെങ്ങില്‍ കയറ്റിയിട്ട് അങ്ങാടിയാത്ത് പതുക്കെ തെങ്ങിന്റെ ചുവടു വെട്ടാന്‍ തുടങ്ങിയിരിക്കയല്ലെ ഇപ്പോള്‍. കാലും തെന്നി കിട്ടിയ ഉണക്ക മടലില് അള്ളിപ്പിടിച്ചു തൂങ്ങിക്കിടക്കുന്നു, അങ്ങാടിയത്തിന്റെ കാരുണ്യത്തിനായി. നിവൃത്തിയില്ലാതെ ഇപ്പോള്‍ എല്ലാവരുടെയും കണ്ണില്‍ പൊടിയിട്ടുകൊണ്ട് പുതിയ ഒരു അടവുമായി വന്നിരിക്കുന്നു. അതിന്റെ പേരാണ് കുപ്രസിദ്ധമായ "മൂലക്കാട്ട് ഫോര്‍മുല”. ഇതിനു പിന്നാലെ "അങ്ങാടി ഫോര്‍മുലയും" വരാതിരിക്കില്ല. ആര്ക്കും ഒരു സംശയവും ഉണ്ടാവാത്ത വിധത്തില്‍ ഭംഗിയായി sugar coating  നടത്തി  നമ്മെ ഈ വിഷം കഴിപ്പിച്ചാല്‍ എല്ലാവരും മയങ്ങി കിടന്നുകൊള്ളും ഏന്നാവും മൂലക്കാടും VG യും കരുതിയത്. ഏതാണ്ട് ഒന്നേമുക്കല്‍ സഹസ്രാബ്ദങ്ങല്‍ കണ്ണിലെ കൃഷ്ണമണിപ്പോലെ പരിപാവനമായി കാത്തുസൂഷിച്ച ക്നാനായസമുദായത്തെ ഒരു ദശാബ്ദ കാലത്തെ ആന്മാര്തവും സത്യസന്ധവും ത്യാഗപൂര്‍ണവുമായ പ്രവര്‍ത്തനങ്ങളിലൂടെ നമ്മുടെ മുന്‍പിതാക്കന്മാര്‍ വളര്‍ത്തി ഈ നിലയിലാക്കി. ഇത്രയും സഹസ്രാബ്ദങ്ങളുടെ പൈതൃകത്തെ മൂലക്കാട്ട് പിതാവും VG യും നോര്‍ത്ത് അമേരിക്കയില്‍ വന്നിരിക്കുന്ന കുറെ വൈദികരും കൂടി കുടിലമായ സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്കുവേണ്ടി ആരോടും ആലോചിക്കാതെ പുനര്‍നിര്‍വചിക്കാന്‍ നടത്തിയ ശ്രമം നിര്‍ഭാഗ്യകരമായി പോയി, ഹീനമായിപ്പോയി, അപഹസ്യാവുമായിപ്പോയി. മക്കളും കൊച്ചുമക്കളുമൊന്നുമില്ലാത്ത നമ്മുടെ പുരോഹിത ശ്രേഷ്ടരെ സംബന്ധിച്ചിടത്തോളം endogamy നിലനിര്‍ത്തുന്നതില്‍ എന്തു വൃക്തിപരമായ താല്‍പ്പരൃം. അവരെ വിശ്വസിച്ച നമ്മളല്ലേ വിഡ്ഢികള്‍. ക്നാനായക്കാരെ വച്ചുവിലപേശി പുതിയ സ്ഥാനങ്ങള്‍ സീറോമലബാര്‍ ഹൈറാര്‍ക്കിയില്‍ നിന്നും അടിച്ചുമാറ്റാനല്ലേ അവര്ക്കു താല്പ്പര്യം. പ്രിയ ക്നാനായ സുഹൃത്തുക്കളോട്  പറയാനുള്ളത് നോര്‍ത്ത് അമേരിക്കയിലെ ക്നാനായ സമുദായത്തെ ഇത്തരത്തിലുള്ള ഒരു നിര്‍ഭാഗ്യകരമായ അവസ്ഥയില്‍ എത്തിച്ചതിനുള്ള കാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. നമ്മുടെ പ്രോപ്പര്‍ട്ടീസ് വാങ്ങുന്നതില്‍ കുന്നശ്ശേരി പിതാവ് നല്കിയ വ്യക്തമായ guidelines സ്വീകരിച്ചുകൊണ്ട് കെ‌സി‌സി‌എന്‍‌എ-യുടെയോ association/society കളുടെയോ പേരില്‍ വാങ്ങിയിരുന്നെങ്കില്‍ ഇന്ന് നമ്മള്‍ നേരിടുന്ന പ്രശനങ്ങല്‍ മിക്കവയും ഒഴിവാക്കാമായിരുന്നില്ലേ? അപ്പോള്‍ കെ‌സി‌സി‌എന്‍‌എ/സൊസൈറ്റി നേതാക്കളുടെ മുന്പില്‍ തലകുനിക്കേണ്ടിവരുമോ എന്ന മിഥൃയായ ഈഗോയും, ഭീതിയും, ഇന്‍സെകുരിറ്റിയും, ലാക്ക് ഓഫ് vision ഉം എല്ലാംകൂടി ആയപ്പോള്‍ ഇന്നത്തെ അവസ്ഥയില്‍ നാമെത്തി. വൈദികരോടാവുമ്പോള്‍ മെത്രാന് ഓര്‍ഡര്‍ കൊടുക്കാം 100 കോടി അല്ലെങ്കില്‍ 200 കോടി യു‌എസ്-ഇല്‍ നിന്ന്. അതുപോലെ യൂറോപ്പു. അല്ലെങ്കില്‍ താന്‍ ഇന്ത്യയിലേക്ക് തിരികെപ്പോരുഎന്നുപറഞ്ഞാല്‍ അവര്‍ക്കെല്ലാം തീര്‍ന്നില്ലേ. പറയുമ്പോള്‍ എല്ലാം പറയണമല്ലോ. പുരോഹിതരെ മാത്രം കുറ്റം പറയാന്‍ ഞാന്‍ തയ്യാറല്ല. നമ്മുടെ ഭാഗത്തും തെറ്റുകള്‍ ഉണ്ടായിട്ടില്ലെ? നമ്മുടെ ഇടയിലെ കുറെ പ്രഞ്ചിയേട്ടന്മാര്‍ ധിക്കാരപരവുമായ പെരുമാറ്റങ്ങള്‍ വഴി പലപ്പോഴൂം മൂലക്കട്ടു മെത്രാന്‍ ഉള്‍പ്പടെ ഉള്ള പുരോഹിതരെ വെറുപ്പിച്ചിട്ടില്ലേ. ഇതൊക്കെയാവും കുന്നശ്ശേരി പിതാവിന്റേ guidelines കാറ്റില്‍ പരത്തുവാന്‍ മൂലക്കാട്ട് പിതാവിനെ VG യെയും  പ്രേരിപ്പിച്ച ചേതോവികാരം. അവസാനം എലിയെ കൊല്ലാന്‍ ഇല്ലം ചുട്ടപ്പോലെ ആയെന്നുമാത്രം. ഏതായാലും ഈ പ്രതിസന്ധികളെ എല്ലാം ധീരമായി നേരിട്ട് അലിഖിതവും വ്യപസ്ഥാപിതാവുമായ നിയമങ്ങളിലൂടെ അടിപതറാതെ സഹസ്രാബ്ദങ്ങള്‍ താണ്ടിയ ഈ ക്നാനായ സമുദായം ഒരു പോറല്‍ പോലുമേല്ക്കാതെ മുന്നോട്ടു പോകും; കൊണ്ടുപോകും. കൊണ്ടുപോകുവാന്‍ കരുത്തുള്ളവര്‍ പണ്ടത്തെത്തുപോലെ ഈ തലമുറയിലും ഉണ്ടെന്നോര്ക്കുക.

തങ്ങളാണ് ക്നാനായത്തിന്റെ സംരക്ഷകര്‍ എന്നവകാശപ്പെട്ടു ക്നാനായത്വത്തെ കശാപ്പുചെയ്യാന്‍ നടക്കുന്ന KANA ക്കാരെ കൂട്ടുപിടിച്ച് വരുന്ന ആട്ടിന്‍ തൊലിട്ട ചെന്നായ്ക്കളെ തിരിച്ചറിഞ്ഞില്ലെന്നു കരുതിയോ? കടിച്ചമര്‍ത്തി സഹിച്ചടങ്ങി ഇരുന്നെങ്കിലത് സ്വന്തം ചോര തന്നെ ആയതൊന്നുകൊണ്ട് മാത്രം. ശിഖണ്ടിയാണെന്നോ castrate ആണെന്നോ കരുതിയാല്‍ തെറ്റി. അല്ലെങ്കില്‍ തമിള്‍ സിനിമയില്‍ രജനികാന്ത്  ചൊന്ന മാതിരി നാന്‍ ഒരു തടവ് ചൊന്നാള്‍ 100 തടവ് (times) ചൊന്നാമതി”. അത്  ക്നാനായക്കാരനാവുമ്പോള്‍ 1000 തടവ് (times) ആകും. ചില സിനിമാക്കാരോട് സിനിമാ സ്റ്റൈലില്‍ പറഞ്ഞാലേ അവര്‍ക്ക് പിടി കിട്ടൂ. ഈ പാവം കൊച്ചുതൊമ്മനെ ഇത്രയും കടിച്ചാല്‍ പൊട്ടാത്ത വാക്കുകള്‍ പറയാന്‍ പ്രേരിപ്പിച്ചതും അതുകൊണ്ടാണ്. ഭിന്നിപ്പിച്ചും ചിതറിച്ചും അടിച്ചൊതുക്കാന്‍ ശ്രമിക്കുമ്പോള്‍ ആക്കൂടെ ചില സട പോയതും പോകാത്തതുമായ സിംഹങ്ങളും കാണുമെന്നോര്‍ത്താല്‍ നന്ന്. മരിച്ചു വീണാലും തിരിഞ്ഞോടി ശീലമില്ലാത്തവര്‍. വീണ്ടും പറയുന്നു, ഈ തൊമ്മന്‍ വെറും പാവമാണ് കേട്ടോ. എന്നാലും തൊമ്മന് ചിലരെ ഒക്കെ അറിയാവുന്നതുകൊണ്ടു ഓര്‍മ്മപ്പെടുത്തിയെന്നെ ഒള്ളു.

മൂലക്കത്ത് പിതാവിനോടു പറയാനുള്ളത് ഇതാണ്. ചിക്കാഗോയില്‍ പേര്‍സണല്‍ ജൂറിസ്ടിക്ഷന്‍, ടെറിട്ടൊറിയല്‍ ജൂറിസ്ടിക്ഷന്‍, “മെംബര്‍ഷിപ്പ് എന്ന വാക്കില്ലമുതലായ ടെര്‍മിനോളജികളിട്ടു കലക്കിയില്ലേ (ഈ പാവം തൊമ്മനൊന്നും പിടികിട്ടിയില്ല കേട്ടോ!) ഞങ്ങളെ എല്ലാം ഒരു നിമിഷം രോമാഞ്ചം കൊള്ളിച്ചെങ്കിലും അങ്ങ് പറഞ്ഞ കാര്യങ്ങള്‍ തെളിയിക്കാനുള്ള ഒരു റെക്കോര്‍ഡ്‌ പോലും അങ്ങയുടെ കയ്യില്‍ ഇല്ലെന്ന് ഈ തൊമ്മനുമറിയാം. അതൊക്കെ പോകട്ടെ. അവിടെ വച്ച് പറഞ്ഞതില്‍ എന്തെങ്കിലും ആത്മാര്‍ദ്ധതയുണ്ടെകില്‍ അങ്ങാടിയത് പിതാവ് വന്നാലും ഇല്ലെങ്കിലും ക്നാനായക്കാരന്റെ മാത്രമായ Oralado KCCNA കോണ്‍വെന്‍ഷനില്‍ ധൈരൃമായി പങ്കെടുത്ത് അത് തെളിയിക്ക്. അങ്ങനെ ഈ കൊച്ചുതൊമ്മന്‍ എന്നും സ്നേഹത്തോടെയും ബഹുമാനത്തോടെയും ഓര്‍ക്കുന്ന മൂലക്കാട്ട് ജോണ്‍സാറിന്റെ പുത്രനാണെന്ന് തെളിയിക്ക്. ഓര്‍ക്കുക, ആര് വരാതിരുന്നാലും നഷ്ടം അവരവര്‍ക്ക് മാത്രമായിരിക്കും. പിന്നെ പിതാവിനോടു മാത്രമായി ഒരു രഹസ്യം പറയാം. നമ്മുടെ പ്രായമല്ല ആ ടാമ്പാ പിള്ളേര്‍ക്കും KCCNA പിള്ളേര്‍ക്കും. നല്ല ഉശിരുള്ള ചുള്ളന്‍മാരാണ്. അവരോടു കേറി മുട്ടാനും ആവശ്യമില്ലാത്ത കാര്യത്തിന് ക്ഷമ പറയിപ്പിക്കാനും ഒന്നും പോയേക്കല്ലെ. അത്താഴത്തിന് അവന്മാര്‍ ഒന്നേ വിളിക്കൂ; വീണ്ടും വിളിക്കട്ടെ എന്നു കരുതി കാത്തിരുന്നാല്‍ അത്താഴം ഉണ്ണാതെ കിടന്നുറങ്ങേണ്ടി വരും. പഴയ കഥയൊക്കെ പിതാവിന് നന്നായി അറിയാമല്ലോ. അതുകൊണ്ടു പിതാവിനെ Orlando-ഇല്‍ വച്ച്  കാണാമെന്ന പ്രതീക്ഷയോടെയും; ഏതാണ്ട് ഒന്നേമുക്കല്‍ സഹസ്രാബ്ദത്തിന്റെ പാരമ്പര്യമുള്ള  ക്നാനായ സ്മുദയത്തെ കേവലം ഒരു കണ്‍വെന്‍ഷന്‍കൊണ്ട് തൂക്കിനോക്കുന്ന ചിലരെയൊക്കെ ഓര്‍ത്ത് സഹതപിച്ചുകൊണ്ടും മുത്തോലത്തച്ചനെപ്പോലെ ഒത്തിരി സ്നേഹത്തോടെ നിര്‍ത്തുന്നു!

രണ്ടു അകത്തു ചെന്നപ്പോള്‍ എന്തൊക്കെയോ പുറത്തു വന്നു. (അക്ഷര)തെറ്റുണ്ടെകില്‍ പൊറുക്കണെ. ഇനിയും ഒത്തിരി എഴുതാനുണ്ട്. സമയം കിട്ടുമ്പോള്‍ വീണ്ടും എഴുതാം.

എന്നു സ്വന്തം ക്നായിതൊമ്മന്റെ  അനന്തിരവന്‍  അമേരിക്കയില്‍ നിന്നും കൊച്ചുതൊമ്മന്‍.

PS: ഈ കൊച്ചുതൊമ്മന്‍ കുറേശെ ഇംഗ്ലിഷ് പഠിക്കാന്‍ തുടങ്ങി. ഇനി ലത്തീന്‍ പള്ളിയില്‍ പോകാന്‍ തുടങ്ങണം. എല്ലാം ഒന്നല്ലേ ഇനി.

No comments:

Post a Comment