സിസ്റ്റര്‍ അഭയ കൊല്ലപ്പെടുന്നതിനു മുമ്പു പീഡനത്തിനു വിധേയമായിട്ടില്ലെന്നു സിബിഐ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തുടര്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളണമെന്നാവശ്യപ്പെട്ടു സിബിഐ സമര്‍പ്പിച്ച തര്‍ക്കത്തിലാണ് അന്വേഷണ സംഘം മുന്‍ നിലപാടില്‍ ഉറച്ചു നിന്നത്.
പ്രതികളെ നാര്‍ക്കോ പരിശോധനയ്ക്കു വിധേയമാക്കിയതിന്റെ വിഡിയോ ദൃശ്യങ്ങളില്‍ കൃത്രിമം നടന്നുവെന്ന വാദവും സിബിഐ തള്ളി. പരിശോധനയ്ക്കു വിധേയമാക്കപ്പെട്ടവര്‍ അര്‍ധബോധാവസ്ഥയിലായിരിക്കവെയാണ് ചോദ്യങ്ങള്‍ ചോദിക്കുന്നതെന്നും അല്ലാത്ത സമയത്തെ ദൃശ്യങ്ങള്‍ പകര്‍ത്താറില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അഭയയുടെ മരണം മുങ്ങിമരണമാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തെളിയിക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടവും കെമിക്കല്‍ അനാലിസിസ് റിപ്പോര്‍ട്ടും പീഡനം നടന്നിട്ടില്ലെന്നാണു വ്യക്തമാക്കുന്നത്. കെമിക്കല്‍ അനലിസ്റ്റ് ലാബിലെ വര്‍ക്ക് ബുക്ക് തിരുത്തിയതിനെക്കുറിച്ചും അന്വേഷണം നടത്തിയെന്നും കെമിക്കല്‍ എക്‌സാമിനറുമായും അനലിസ്റ്റുമായും പ്രതികള്‍ ഗൂഢാലോചന നടത്തിയതിനു തെളിവില്ലെന്നും സിബിഐ വ്യക്തമാക്കി. റിപ്പോര്‍ട്ടിന്‍മേല്‍ വാദം മേയ് 14നു ജഡ്ജി ടി.എസ്.പി. മൂസത് മുമ്പാകെ നടക്കും.
(കടപ്പാട്: മലയാള മനോരമ)
No comments:
Post a Comment