Friday, March 23, 2012

മാര്‍ കുന്നശ്ശേരി അവസാനത്തെ ക്‌നാനായ മെത്രാനോ?

വിശുദ്ധ പത്താം പിയൂസ് മാര്പാ്പ്പ തെക്കുംഭാഗര്ക്കു മാത്രമായി അനുവദിച്ച വികാരിയത്ത് രൂപതയും അതിരൂപതയുമായി വളര്ന്നു.

വംശീയതയ്ക്കും സംസ്‌ക്കാരങ്ങള്ക്കും കുലീനതയ്ക്കും മനുഷ്യജീവിതത്തില്‍ പ്രാധാന്യമുണ്ടെന്ന് ചിലര്‍ അറിയുന്നത് പണക്കാരിയായ പെണ്ണിനെ കെട്ടി സമുദായം ഉപേഷിച്ചു പോയിക്കഴിഞ്ഞപ്പോഴാണ്. വേണ്ടെന്നുവെച്ച ക്‌നാനായ അംഗത്വം വീണ്ടെടുക്കാനുള്ള പഴുതന്വേഷിക്കലും പഴുതുണ്ടാക്കലുമായി അവരില്‍ ചിലര്‍ രംഗത്തുവന്നു. ക്‌നാനായത്വത്തിന്റെ മഹത്വമറിയാത്ത മാര്‍ മൂലക്കാട്ട് മെത്രാനായി വന്നപ്പോള്‍ മിശ്രവിവാഹിതര്‍ക്ക് കാര്യങ്ങള്‍ എളുപ്പമായി. മാര്‍ മൂലക്കാട്ട് അവര്ക്കായി പഴുതുകള്‍ സൃഷ്ടിച്ചുകൊടുത്തു. ഇനിയിപ്പോള്‍ മിശ്രവിവാഹിതരാകുന്ന ക്‌നാനായ പുരുഷനും ക്‌നാനായ സ്ത്രീക്കും ഇടവകയില്‍ തുടരാമെന്ന അവസ്ഥ ഉണ്ടാക്കിയിരിക്കുകയാണ്.

ക്‌നാനായ പെണ്ണിനെ അടിച്ചുമാറ്റിയ ഹിന്ദിക്കാരനും തമിഴനുമൊക്കെ ക്‌നാനായക്കാരായി നമ്മുടെ ഇടവകയില്‍ വരാനുള്ള സാദ്ധ്യതയാണ് തെളിയിച്ചിരിക്കുന്നത്. സ്വന്തം പള്ളി എന്നപോലെ പോറ്റിപരിപാലിച്ചു പോന്ന തെക്കുംഭാഗര്‍ ഇടവകയില്‍ അന്യരാകുകയാണ്. തെക്കുംഭാഗരുടെ വംശീയ മെത്രാനായി അഭിഷിക്തനായ മാര്മൂലക്കാട്ട് മിശ്രവിവാഹിതരുടെ മെത്രാനായി മാറികൊണ്ടിരിക്കുന്നു.

മാര്‍ മൂലക്കാട്ട് സഹായമെത്രാനായി വന്നപ്പോള്‍ രൂപതയുടെ പിന്തുടര്ച്ചാവകാശം ലഭിച്ചിരുന്നില്ല. മാര്‍ കുന്നശ്ശേരി പ്രാര്ത്ഥിനച്ചും പ്രാര്ത്ഥിപ്പിച്ചും നേര്ച്ച നേര്ന്നും ലഭിച്ചതാണ് മൂലക്കാട്ട് കൊച്ചു പിതാവിനെ. ഈ നേര്ച്ചകുട്ടന്‍ അരമനക്ക് മീതെ വളരുമെന്നും അമേരിക്കയിലെ തന്റെ പണിയാളായ മുത്തോലത്തിന്റെ സഹായസഹകരണത്തോടെ സമുദായം കുളം തോണ്ടുമെന്നും സ്വപ്നത്തില്‍ ആരും വിചാരിച്ചതേയില്ല.

മാര്‍ കുര്യാക്കോസ് കുന്നശ്ശേരി തെക്കുംഭാഗജനത്തിന്റെ അവസാനത്തെ മെത്രാനായിത്തീരും എന്നു തോന്നുന്നു. ഇതുവെറും തോന്നലായിരിക്കട്ടെ, അങ്ങനെ സംഭവിക്കാതിരിക്കട്ടെ എന്ന് മാക്കീല്‍ പിതാവിനോട് പ്രാര്ത്ഥിക്കുന്നു.

ജാത്യാഭിമാനി

No comments:

Post a Comment