Monday, March 12, 2012

ക്നാനായ സമുദായ നേതാവ് ഇ.ജെ.ലൂക്കോസ്‌ (എക്‌സ്‌ എം.എല്‍.എ) അന്തരിച്ചു


മുന്‍ എം.എല്‍.എ യും, ക്‌നാനായ കത്തേലിക്ക കോണ്‍ഗ്രസ്‌ മുന്‍ പ്രസിഡന്റും, കേരള കോണ്‍ഗ്രസ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറിയും, ക്‌നാനായ സമുദായ നേതാവുമായ ഇ.ജെ.ലൂക്കോസ്‌ (79) ഇന്ന്‌ (തിങ്കള്‍) രാവിലെ പതിനൊന്നരയോടെ മോനിപ്പള്ളി എം.യു.എം ആശുപത്രിയില്‍ വച്ച് അന്തരിച്ചു. ഏതാനും മാസങ്ങളായി രോഗബാധിതനായിരുന്നു. 

ഞായറാഴ്‌ച ഉച്ചയ്‌ക്ക്‌ പന്ത്രണ്ടു മണിയോടെ ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ്‌ ഉഴൂവൂരിലെ വീട്ടില്‍ നിന്ന്‌ ലൂക്കോസ്‌ സാറിനെ മോനിപ്പള്ളി ആശുപത്രിയില്‍ കൊണ്ടുവന്നത്‌. ന്യുമോണിയയും ബാധിച്ചിരുന്നു. ആരോഗ്യസ്ഥിതി അല്‍പം മെച്ചപ്പെട്ടതിനെ തുടര്‍ന്ന്‌ രണ്ടു മണിയോടെ മുറിയിലേക്കു മാറ്റി. പക്ഷേ, തിങ്കളാഴ്‌ച പുലര്‍ച്ചെ രണ്ടു മണിയോടെ ശ്വാസതടസം വര്‍ധിച്ചു. തുടര്‍ന്ന്‌ സ്ഥിതി ഒന്നിനൊന്നു മോശമാവുകയായിരുന്നു. രാവിലെ ഫാ. സൈമണ്‍ ഊരാളില്‍ അന്ത്യകൂദാശകള്‍ നല്‍കി. പത്തു മണിയോടെ കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ്‌ പണ്ടാരശേരില്‍ ആശുപത്രിയിലെത്തി പ്രാര്‍ഥിച്ചു. പതിനൊന്നരയോടെ അന്ത്യം സംഭവിച്ചു. മൃതദേഹം മോനിപ്പള്ളി ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.

ഏതാനും മാസങ്ങളായി പാര്‍ക്കിന്‍സണ്‍സ്‌, ഡിമെന്‍ഷ്യ രോഗങ്ങള്‍ക്ക്‌ എറണാകുളം ലൂര്‍ദ്‌ ആശുപത്രയിലെ ചികിത്സയിലായിരുന്നു.

ആദരണീയരായ ക്നാനയക്കാര്‍" എന്ന പംക്തിയില്‍ 2009 ഏപ്രിലില്‍ ലൂക്കോസ് സാറിനെക്കുറിച്ചു പ്രസധീകരിച്ച സ്നേഹ സന്ദേശം ഫീച്ചര്‍ വായിക്കുവാന്‍ ഇവിടെക്ലിക്ക് ചെയ്യുക.

ഇ.ജെ. ലൂക്കോസ്‌ സാറിന്‌ സ്നേഹ സന്ദേശത്തിന്റെയും ബ്രിട്ടീഷ്‌ ക്നായുടെയും ആദരാഞ്‌ജലികള്‍

കടപ്പാട്: അപ്ന ദേശ്

No comments:

Post a Comment