മൂലക്കാട്ട് പിതാവ് വന്നുപോയിട്ട് ഒരാഴ്ച ആയി. ഇവിടെ എന്തോ പ്രശ്നം ഉണ്ട് എന്ന് പിതാവിനെ ധരിപ്പിച്ചത് ആരാണന്നു അറിയില്ല. ഏതായാലും അമേരിക്കന്‍ പര്യടനം കഴിഞ്ഞു ഇതിലെ വന്നു. വൈകിയതിനെപ്പറ്റി പലതും പറയുന്നു. യന്ത്ര തകരാറാണ്, അല്ല അമേരിക്കയിലെ ക്നാനായ പ്രശ്നം ആണ് വൈകിപ്പിച്ചത് എന്നൊക്കെ. ഏതായാലും വൈകി.
അതുകൊണ്ട് വിഗന്‍ യുണിറ്റ് കാരെ കണ്ടില്ല. നേരെ COVENTRY യില്‍ കൌണ്‍സില്‍ മീറ്റിംഗില്‍ പങ്കെടുത്തു. അവിടെയും വിഗന്‍ യുണിറ്റ് പ്രശ്നം ചര്‍ച്ച ചെയ്തു. വഞ്ചി തിരുനക്കരെ തന്നെ. സമയം കളഞ്ഞു തിരികെ പോയി. ഒണ്ണം ദിവസം.
പ്രഭാതം പൊട്ടി വിടര്‍ന്നു രണ്ടാം ദിവസം . പിതാവിനെ കാണാന്‍ Manchester ഗ്രൂപ്പ് രണ്ടും എത്തി. ചര്‍ച്ച തുടങ്ങി. എങ്ങും എത്തിയില്ല. രണ്ടു കൂട്ടരും രണ്ടു വഴിയെ പോയി. പിന്നെ വിഗാന്‍ യുണിറ്റ്കാര്‍ ഇടിച്ചു കയറി പിതാവിനെ കണ്ടു. ഫാമിലി എണ്ണം കാട്ടി. പിതാവിന് ചില കാര്യങ്ങള്‍ മനസിലായി. "സത്യം പറഞ്ഞാല്‍ അമ്മ ഇടി കൊള്ളും ഇല്ലങ്കില്‍ അച്ഛന്‍ പട്ടിയിറച്ചി കഴിക്കും എന്ന പരുവത്തില്‍ ആയി പിതാവ്". അതുകൊണ്ട് ലേവി പടപുരയെ ഫോണ്‍ വിളിച്ചു യുണിറ്റ് അനുവദിക്കുവാന്‍ പറഞ്ഞു. വിഗന്‍ യുണിറ്റ്കാര്‍ ഹാപ്പി. നന്ദി പറഞ്ഞു പിരിഞ്ഞു.
ആര്‍ച് ബിഷപ്പ് ആയിട്ടും ക്നാനായ കുഞ്ഞുങ്ങള്‍ കുര്‍ബാനയ്ക്ക് കുറവായിരുന്നു. പിന്നെ നടന്ന സ്വീകരണം. പഴയ തറവാടിന്റെ സ്ഥിതി ദയനീയം ആയി പോയി. നാല് national കൌണ്‍സില്‍ മെംബേര്‍സ് ഉള്ള സ്ഥലം. നൂറ്റമ്പത് ആളെ തികക്കാന്‍ കഴ്ടപ്പെട്ടു. കരോള്‍ പിരിച്ച വകയില്‍ മിച്ചം വല്ലതും ഉണ്ടങ്കില്‍ ഹോട്ടല്‍ കാരനും മൈക്ക് കാരനും പണം കൊടുക്കാം. ആ അവസ്ഥ ആയി. പോരെ പൂരം. രാത്രി ആയി. വീണ്ടും പ്രഭാതം മൂന്നാം ദിവസം പിതാവ് സ്ഥലം കാലിയാക്കി.
വാല്‍കഷണം
പിതാവ് അച്ചനെ സന്തോഷിപ്പിക്കുവാന്‍ ബൈലോയില്‍ മുറുക്കെ പിടിക്കുവാന്‍ ആഹ്വാനം നടത്തി. അങ്ങനെ പാവം ലേവിയും കൂട്ടരും വെട്ടിലായി.
മാര്‍ച് പതിനെട്ടിന് പുതിയ അസോസിയേഷന്‍ വരുന്നു. തന്നെയും അല്ല വനിതാ അംഗം നിയമക്കുരുക്കിലേക്ക് എന്ന് പുറം ലോകത്ത് പറച്ചില്‍ തുടങ്ങി. പ്രശ്നം തുടരുന്നു അല്ല കൂടുതല്‍ കുഴപ്പം ആക്കി എന്ന് ചിലര്‍....... .
സമാധാനത്തില്‍ കഴിഞ്ഞവര്‍ കൂടുതല്‍ അകലുന്നു.
എങ്കില്‍ പിന്നെ എന്തിനാണ് പിതാവ് വന്നത്.ആര്‍ക്കു എന്ത് ഗുണം കിട്ടി.
പ്രശ്നം തീര്‍ക്കാന്‍ ആരും ഇവിടെ ഇല്ലേ സോദരെ?
No comments:
Post a Comment