പഴമക്കാര്‍ പറഞ്ഞു കേട്ട ഒരു പഴയ കഥയാണിത്.
ഒരു സാധു അന്ന് ദിവാനായിരുന്ന സര്‍ സി.പി. രാമസ്വാമി അയ്യരെ ചെന്ന് കണ്ടു തന്റെ ദുരിതകഥകളെല്ലാം പറഞ്ഞു കേള്‍പ്പിച്ചു. എല്ലാം കേട്ട്, അത്യാവശ്യം വേണ്ട മറുചോദ്യങ്ങള്‍ ചോദിച്ചു, ആഗതന്‍ പറയുന്നത് സത്യമാണെന്ന് ബോധ്യമായ ദിവാന്‍ സെക്രെടരിയെ വിളിച്ചു സര്‍ക്കാര്‍ ഫണ്ടില്‍ നിന്ന് എന്തെങ്കിലും സഹായം ഇയാള്‍ക്ക് ചെയ്യാന്‍ ആവശ്യപ്പെട്ടു. പിറ്റേ ദിവസം സെക്രട്ടറി ദിവാന്റെ മുമ്പില്‍ ഫയല്‍ എത്തിച്ചു. (സര്‍ക്കാര്‍ ഭാഷയില്‍, ഫയല്‍ പുട്ടപ്പ് ചെയ്തു). ഫയലില്‍ ഇങ്ങനെ എഴുതിയിരുന്നു –
“There is no rule under which funds can be given to the applicant”
ഇത് കണ്ട് രോഷാകുലനായ ദിവാന്‍, ബെല്ലടിച്ചു സെക്രട്ടറി വിളിച്ചു അലറിയത്രേ – Then make a rule and help him!
ഇതാണ് ഒരു ഗുമസ്തനും ഒരു വലിയ മനുഷ്യനും തമ്മിലുള്ള വ്യത്യാസം.
ഇത് തന്നെയാണ് നാലാം തിയതി ഞായറാഴ്ച Manchester-ല്‍ സംഭവിച്ചത്. സാക്ഷികള്‍ പറയുന്നതു ശരിയാണെങ്കില്‍, മൂലക്കാട്ട് തിരുമേനി പലരുടെയും മുമ്പില്‍ വച്ച് ലേവിയെ ഫോണ്‍ ചെയ്ത്, വിഗന്‍ യുണിറ്റ് അനുവദിക്കാന്‍ ഭരണഘടനയില്‍ വകുപ്പില്ലെങ്കില്‍, ഭരണഘടന മാറ്റി വകുപ്പ് ഉണ്ടാക്കുക എന്ന് ആവശ്യപ്പെട്ടു.
പണ്ട്, തറയില്‍ തിരുമേനി പറഞ്ഞ ഒരു വാചകമുണ്ട് – “ഞാനാണ് ക്നാനായ മാര്‍പാപ്പ!” തറയില്‍ തിരുമേനി മെത്രാനായിരുന്നു. മൂലക്കാട്ട് തിരുമെനിയാകട്ടെ മെത്രാപോലിത്ത ആണ്.
എന്നിട്ടും നമ്മുടെ ഗുമസ്തന്മാര്‍ക്ക് ധൈര്യം വരുന്നില്ല.
ഇന്നത്തെയും പണ്ടത്തെയും ഗുമാസ്തന്മാരെ പേടിപ്പിച്ചു നിര്‍ത്തുന്ന ദുഷ്ടശക്തികളാരോക്കെയാണെന്നു ഒരുമാതിരി എല്ലാവര്ക്കും അറിയാം. (അവര്‍ എന്തിനാണ് ഇത്ര മസില്‍ പിടിക്കുന്നത് എന്ന് മാത്രമേ മനസ്സിലാകാതുള്ളൂ) അവരില്‍ രണ്ടു മുഖ്യന്മാര്‍ക്ക് തിരുമേനിയുടെ സാന്നിധ്യത്തില്‍ പൊതുജനത്തെ നേരിടാനാവാതെ ഒളിച്ചിരിക്കേണ്ടി വന്നു.
ഇത് ഒരു എളിയ തുടക്കമാണെന്നും, താമസിയാതെ ഒളിച്ചോടെണ്ടി വരുമെന്നും അറിയുക.
അറിയാത്ത പിള്ളയ്ക്ക് ......
No comments:
Post a Comment