Thursday, March 29, 2012

വി.ജി: മുത്തോലത്തിനെ തിരികെ വിളിക്കണം


മുത്തോലത്തച്ചന്‍ ഇടവക വികാരിയായി അമേരിക്കയിലെത്തിയിട്ട് പതിറ്റാണ്ടു കഴിഞ്ഞു. ഇടവകയില്‍ ഒരു വികാരിയെ മൂന്നു വര്‍ഷം അല്ലെങ്കില്‍ അഞ്ച്, അതില്‍ കൂടുതല്‍ വര്‍ഷം സേവനത്തിന് ഇരുത്താറില്ല. എന്നാല്‍ മുത്തോലത്തിന്റെ കാര്യം അങ്ങനെയല്ല. ഒരു മെത്രാനാകാനുള്ള പേറ്റുനോവ് അങ്ങേരുടെ ആമാശയത്തില്‍ ആരംഭിച്ചിട്ട് വര്‍ഷങ്ങളായി ഇന്നുപെറും നാളെപെറും എന്നാശിച്ചു നടക്കാന്‍ തുടങ്ങിയിട്ട് കുറേ നാളായി. സ്വകാര്യസുഖം നേടുന്നതിനു വേണ്ടി എന്തു തറവേല ചേയ്യുന്നതിനും മടിയില്ലാത്ത ഒരു വി.ജി: ആണ് മുത്തോലത്ത്.

കോട്ടയം അതിരൂപത ചാന്‍സിലര്‍ ആയിരുന്ന ഫാ: തോമസ് കോട്ടൂര്‍ ആയിരുന്നു മുത്തോലത്തിനേക്കാള്‍ സീനിയര്‍. ഒരു കേസുമായി ബന്ധപ്പെട്ട് ആരോപണവിധയന്‍ മാത്രമായിരുന്ന കോട്ടൂരിന്റെമേല്‍ പ്രതിയാണെന്ന ലേബല്‍ ഒട്ടിച്ചൊതുക്കിയത് മുത്തോലവും ശിങ്കിടികളും ചേര്‍ന്നാണ് നോര്‍ത്തമേരിക്കയിലുള്ള കൂളിംഗ് ഗ്ലാസ് വെച്ച ഒരു ക്‌നാനായ വൈദീകന്റെ കത്ത് ലഭിച്ചുകഴിഞ്ഞാണ് CBI ഫാ: കോട്ടുരിനെ പ്രതിയാക്കി അറസ്റ്റ്‌ചെയ്യുന്നത്. എല്ലാം മുത്തോലത്തിന്റെ വിജിസ്ഥാനവും മെത്രാസനവും ഉറപ്പിക്കുന്നതിനു വേണ്ടി. ഇപ്പോഴിതാ അദ്ദേഹം മാര്‍ മൂലക്കാട്ടിലിന്റേയും മാര്‍ അങ്ങാടിയത്തിന്റേയും വിനീത ദാസനായി അവരുടെ അപദാനങ്ങള്‍ പാണനെ പോലെ നാടുനീളെ കൊട്ടി പാടിനടക്കുന്നു.

17 നൂറ്റണ്ട് പാരമ്പര്യമുള്ള തെക്കുംഭാഗ സമുദായത്തെ തനിക്കു വളരാനുള്ള കമ്പോസ്റ്റ്കുഴിയാക്കുവാനുള്ള ശ്രമത്തിലാണ് മുത്തോലം അതിന്റെ മേലാളായി മാര്‍ മൂലക്കാട്ടും കൂടെയുണ്ട് സമുദായം ഇത് അംഗീകരിച്ചുതരില്ല. മുത്തോലത്തിനെ അമേരിക്കയില്‍ നിന്നും കെട്ടുകെട്ടിക്കാന്‍ ഇവിടുത്തെ കുഞ്ഞാടുകള്‍ മുന്നോട്ടു വരികതന്നെ വേണം. സമുദായ ശത്രുക്കളുടെ പണം കൊണ്ടു കളിക്കുന്ന ഈ കളി അവസാനിപ്പിച്ചേ മതിയാകു. കുഞ്ഞാടുകളെ! എഴുന്നേല്‍ക്കുക മൂരിനിവര്‍ക്കുക.

ഫാ: മുത്തോലം ഇവിടെ നടത്തിയ ഒരു ചര്‍ച്ച കാണുകയുണ്ടായി രണ്ടു മഹിളകളും ഹിജടകളെപ്പോലെ തോന്നിക്കുന്ന പുരുഷവേഷധാരികളായ മറ്റുചിലരും  ആദ്യത്തെ ചോദ്യവും ഉത്തരവും മുത്തുവിന്, അതു തന്നെ ഏറ്റുപാടുന്ന മറ്റ് ഏതാനും ജീവികള്‍, മുത്തുവിന്റെ ആശ്രമമുറ്റത്തെ ഈ കുന്തക്കാരന്‍മാരുമായുള്ള ചര്‍ച്ച ഭേഷായി ഇതിലും എത്രയോ ഭേദമാണ് കേരളത്തിലെ സന്തോഷ് പണ്ഡിറ്റുമായുള്ള ചര്‍ച്ച. നേരം പോക്കിനുള്ളവകയുണ്ട് വയറുകുലുങ്ങി ചിരിക്കാം വ്യായാമവും ലഭിക്കും.

ജാത്യാഭിമാനി

No comments:

Post a Comment