കഴിഞ്ഞ കുറെ നാളുകളായി നിലവില്‍ നിന്ന വിഗന്‍ യുണിറ്റ് തര്‍ക്കം അവസാനിക്കുന്നു.
നാലാം തിയതി വിഗാന്‍ യുണിറ്റ് അഗങ്ങളും പിതാവും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ യുണിറ്റ് മെംബേര്‍സ് തങ്ങളുടെ അംഗബലവും ന്യായങ്ങളും പിതാവിനെ ബോധ്യപ്പെടുത്തി. സബ് കമ്മിറ്റി റിപ്പോര്‍ട്ടുകള്‍ അന്തിമമല്ല എന്നും അതില്മേല്‍ ആക്ഷേപം ഉണ്ടങ്കില്‍ അന്വേഷിക്കേണ്ടത് എക്സിക്യൂട്ടീവ് കമ്മിറ്റി ആണന്നും പിതാവ് പറഞ്ഞു. തുടര്‍ന്ന് വിഗന്‍ യുണിറ്റ് നിലവില്‍ വരുന്നതിനു വേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ UKKCA പ്രസിഡന്റ് ലേവി പടപുരക്ക് പിതാവ് നല്‍കുകയും ചെയ്തു. പിതാവ് ഇടപെട്ടു വിഗന്‍ പ്രശ്നം തീര്‍ക്കുവാന്‍ National കൌണ്‍സില്‍ നേരത്തെ സമ്മതം നല്‍കിയതിന്റെ വെളിച്ചത്തില്‍ പിതാവിന്റെ നിര്‍ദേശങ്ങള്‍ എല്ലാവരും സ്വീകരിക്കും എന്നും വിഗന്‍ യുണിറ്റ് തര്‍ക്കം തീരും എന്നും നമുക്ക് കരുതാം.
എന്നാല്‍ Manchester തര്‍ക്കം പരിഹരിക്കപ്പെടാതെ പോയി. പുതിയ അസോസിയേഷന്‍ മാര്‍ച്ച് പതിനെട്ടിന് നിലവില്‍ വരുന്നു. നേതാക്കള്‍ പ്രശ്ന പരിഹാരത്തിന് ഇനിയും ശ്രമിക്കുമെന്ന് നമുക്ക് വിശ്വസിക്കാം. പരസ്പരം മനസിലാക്കാനും പൊറുക്കുവാനും നേതാക്കള്‍ ശ്രമിക്കട്ടെ. സ്ഥാനത്യാഗം നടത്തേണ്ടി വന്നാലും ഒന്നാകുവാന്‍ വേണ്ട എല്ലാ കാര്യങ്ങളും നേതാക്കള്‍ നടത്തണം.
നേതാവാകുവാന്‍ ആഗ്രഹിക്കുന്നവന്‍ എല്ലാവരുടെയും ദാസനായിരിക്കണം. ശിഷ്യന്മാരുടെ പാദം കഴുകിയ യേശു ആയിരിക്കട്ടെ ക്നാനായ നേതാക്കളുടെ നേതാവ്. യേശുവിന്റെ മുഖത്തേക്ക് നോക്കാതെ യുദാസിന്റെ മുഖത്തേക്ക് നോക്കല്ലേ നേതാക്കളെ.
No comments:
Post a Comment