Tuesday, January 10, 2012

Spiritual Advisor


2008 സമ്മറില്‍ കെന്റില്നടന്ന ക്നാനായ Convention-ല്‍ മൂല്കാട്ട് തിരുമേനി നമ്മുടെ സജി അച്ചനെ UKKCA-യുടെ Spiritual Advisor ആയി പ്രക്യാപിച്ചതായി കേട്ടറിഞ്ഞു.  അന്നത്തെ സെക്രട്ടറി ആയിരുന്ന എബി നെടുവാമ്പുഴയോട് എന്തൊക്കെയായിരിക്കും പുതിയ Spiritual Advisor-ന്റെ ചുമതലകള്‍ എന്ന്, സ്നേഹ സന്ദേശത്തിന്റെ എഡിറ്റര്‍ എന്ന നിലയില്‍ ഞാന്‍ ആരാഞ്ഞു.  Convention-ന്റെ ബഹളത്തിനിടയില്‍ തിരുമേനി പറഞ്ഞത് പോലും താന്‍ കേട്ടില്ല എന്നും ഇതിനെ കുറിച്ച് കൂടുതലൊന്നും അറിയില്ല എന്നും അദ്ദേഹം സമ്മതിച്ചു.

അതിനു ശേഷം ഞാന്‍ ഇതേ ചോദ്യവുമായി സജി അച്ചനെ സമീപിച്ചു.  ഒട്ടും സംതൃപ്തികരമായിരുന്നില്ല അദ്ദേഹത്തിന്റെ പ്രതികരണം.  “എനിക്ക് കൂടുതലൊന്നും അറിയില്ല, തിരുമേനി എന്താണുദേശിച്ചതെന്നരിയണമെങ്കില്‍ തിരുമേനിയോട് തന്നെ ചോദിക്കണം.”

ഇതിന്റെ നിജാവസ്ഥ കൃത്യമായി അറിയേണ്ട അത്യാവശ്യം എനിക്കില്ല എന്നും, തിരുമേനി ഉദ്ദേശിച്ച രീതിയില്‍ കാര്യങ്ങള്‍ നടത്തണമെങ്കില്‍ തിരുമേനിയോട് ചോദിച്ചു അറിഞ്ഞു, സൗകര്യം പോലെ എന്നോട് പറയുകയോ, പറയാതിരിക്കുകയോ ചെയ്തോളാന്‍ ഞാനും പറഞ്ഞു.

ഇപ്പോള്‍ നടക്കുന്നതെല്ലാം കാണുമ്പോള്‍ അച്ചന്‍ തിരുമേനിയോട് ആ ചോദ്യം എന്നെങ്കിലും ചോദിച്ചതായി വിശ്വസിക്കാന്‍ സാധിക്കുന്നില്ല.  Spiritual Advisor എന്നാല്‍ ഒരു Extra Constitutional Authority ആണെന്നും എല്ലാ കാര്യങ്ങളും താന്‍ വിചാരിക്കുന്നത് പോലെ നടത്താം എന്നും അച്ചന്‍ ഓര്‍ത്തതായാണ് മനസ്സിലാകുന്നത്.  അതുകൊണ്ടാണല്ലോ, ഭരണഘടനയില്‍ Spiritual Advisor-ന്റെ role വ്യക്തമായി നിര്‍വചിക്കണം എന്ന് അനുശാസിക്കാത്തത്.

UKKCA നൂറു ശതമാനവും ഒരു അല്മായസംഘടനയാണ്. ഒരു ആല്‍മീയ ഉപദേശകന് ഇതില്‍ വളരെ പരിമിതമായ കാര്യങ്ങളെ ചെയ്യുവാനുള്ളൂ.  ആ വകതിരിവില്ലാതെ പോയതുകൊണ്ടാണ് ഇന്ന് സജി അച്ചന് നേരേ സമുദായന്ഗങ്ങള്‍ രോഷം ചൊരിയുന്നത്.  ഈ സ്ഥാനത്തെയ്ക്കു താന്കള്‍ അയോഗ്യനാണെന്ന് തെളിയിച്ച നിലയ്ക്ക് ഈ സ്ഥാനം മറ്റാര്കെന്കിലുംമായി ഒഴിഞ്ഞു കൊടുക്കുന്നതല്ലേ ബുദ്ധി?  ചിന്തിച്ചു നോക്കുക.

സജി അച്ചന്‍ സ്ഥാനം ഒഴിഞ്ഞാലും ഇല്ലെങ്കിലും, അടുത്ത ഭരണസമതിയെങ്കിലും ഈ Spiritual Advisorഎന്ന പദവിയിലിരിക്കുന്ന ആളുടെ കടമകള്‍ എന്തൊക്കെയാണെന്ന് ഒന്ന് നിര്‍വചിക്കുന്നത് വളരെ നന്നായിരിക്കും.

കണ്ണുള്ളവര്‍ കാണട്ടെ, ചെവിയുള്ളവര്‍ കേള്‍ക്കട്ടെ. 



അലക്സ്‌ കണിയാംപറമ്പില്‍
(സ്നേഹ സന്ദേശം)

No comments:

Post a Comment