Sunday, January 29, 2012

യു.കെ.യിലെ ക്നാനയക്കാരെ ദൈവം പരിപാലിക്കട്ടെ!


അവമാനം ചോദിച്ചു വാങ്ങുന്നവര്‍ എന്ന പോസ്ടിനെക്കുറിച്ചു  ഒരു സ്നേഹിതന്‍ ഫോണിലൂടെ എന്നോട് ചോദിച്ചു, പുതിയ ടീം കയറിയിട്ട് ഇരുപത്തിനാല് മണിക്കൂര്‍ പോലും ആയില്ല; ഇപ്പോഴേ അവരെ ആക്രമിക്കാന്‍ തുടങ്ങിയോ?

1979 November 4 മുതല്‍ 1981 January 20 വരെ - അതായത് 444 നീണ്ട ദിവസങ്ങള്‍ - 52 അമേരിക്കക്കാര്‍ ഇറാന്‍ തലസ്ഥാനമായ ടെഹ്റാനില്‍ hostages ആയിക്കഴിഞ്ഞു.  അന്ന് ജിമ്മി കാര്‍ട്ടര്‍ ആയിരുന്നു അമേരിക്കന്‍ പ്രസിഡന്റ്‌.  അദ്ദേഹം പഠിച്ചപണി പതിനെട്ടും നോക്കിയിട്ട് ഇറാനിലെ ഖൊമേനി അവരെ വിട്ടുകൊടുത്തില്ല.

റൊണാള്‍ഡ്‌ റീഗണ്‍ പുതിയ പ്രസിഡന്റ്‌ ആയി തിരഞ്ഞെടുത്തതിനു ശേഷം, സത്യപ്രതിഞ്ഞയ്ക്ക് മുമ്പ്, പ്രസ്താവന ഇറക്കി, ഞാന്‍ ചാര്‍ജെടുക്കുന്നതിനു മുമ്പ്‌ അവരെ വിട്ടയക്കുന്നതായിരിക്കും ഖോമേനിയ്ക്ക് നല്ലത്.  അത്ര മാത്രമേ പറയേണ്ടി വന്നുള്ളൂ.  റീഗണ്‍ സത്യപ്രതിഞ്ഞ ചെയ്തു ഏതാനും മിനിട്ടുകള്‍ക്കകം ആ 52 hostages-നെയും ഇറാന്‍ വിട്ടയച്ചു.

ഇതാണ് നേതൃത്വഗുണം എന്ന് പറയുന്നത്.  റീഗന് ഒറ്റ വാക്ക് മതിയായിരുന്നു ഖോമെനിയെ വിറപ്പിക്കാന്‍.

ഇന്നലത്തെ തെരഞ്ഞെടുപ്പില്‍ ആല്മീയ ഉപദേശകന്‍ വന്നു UKKCAയുടെ തീരുമാനത്തെ തകിടം മറിച്ചുകൊണ്ട് Manchester-ലെ അനധികൃത പ്രസിഡന്റിനെയും, നാല് N.C. മെമ്പര്‍മാരെയും വോട്ടു ചെയ്യാന്‍ അനുവദിച്ചപ്പോള്‍, ഒന്ന് ഞരങ്ങാന്‍ പോലും സാധിച്ചില്ല നമ്മുടെ മൊത്തം അഭിവന്ദ്യ സ്ഥാനാര്‍ഥികള്‍ക്ക്. തെരഞ്ഞെടുപ്പിന് ശേഷം, വിഗന്‍ യുണിറ്റ്‌ പ്രശ്നം പരിഹരിക്കാന്‍ ഞങ്ങള്‍ മതി, തിരുമേനി മിനക്കെടെണ്ടതില്ല എന്ന് പറയാനുള്ള ചങ്കൂറ്റം പുതിയ ടീമില്‍ ഒരുത്തന് പോലും ഉണ്ടായില്ല.

ഇവരില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കേണ്ടത്ഇവിടെ വരുന്ന പിരിവുകാര്‍ക്ക് ദാസ്യവേല ചെയ്തു കൊടുക്കും, കണ്‍വെന്‍ഷന്‍ വരുമ്പോള്‍, ബെഞ്ചും മേശയും പിടിച്ചിടാന്‍ കൂടും, നാട്ടില്‍ ചെല്ലുമ്പോള്‍ അരമന നിരങ്ങും, കൈകള്‍ മുത്തും. കഥ തുടരും, അത്ര തന്നെ.

മുളയിലേ അറിയാം മുളക്കരുത്തു.  അതിനു അധികം കാത്തിരിക്കേണ്ട ആവശ്യമില്ല.

യു.കെ.യിലെ ക്നാനയക്കാരെ ദൈവം പരിപാലിക്കട്ടെ!

No comments:

Post a Comment