Thursday, January 26, 2012

സമുദായനേതാക്കന്മാര്ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന


സൃഷ്ടപ്രപഞ്ചത്തെ നിയന്ത്രിക്കുന്ന സര്‍വ്വശക്തനായ ദൈവമേ ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. അവിടുന്നു ഹൃദയങ്ങളെ തൂക്കിനോക്കുന്നവനാകയാല്‍ ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു. നേതാക്കന്മാരെ തിരഞ്ഞെടുക്കുന്നതും അവരെ ശാക്തീകരിക്കുന്നതും അവരിലൂടെ ജനതകളെ നയിക്കുന്നതും അവിടുന്നാണല്ലോ. ഈ പ്രവാസജീവിതത്തില്‍ ഞങ്ങളെ നയിക്കുവാന്‍ മോശയെ പോലുള്ള നല്ല നേതാക്കന്മാരെ ഞങ്ങള്‍ക്കു തരേണമേ. അവര്‍ ദൈവാത്മാവിനാല്‍ നയിക്കപ്പെടുന്നവരും, ജനങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നവരും ജനങ്ങളുടെ ആവശ്യങ്ങള്‍ അറിഞ്ഞു പ്രവര്‍ത്തിക്കുന്നവരും ദൈവകല്പനകള്‍ പാലിക്കുന്നവരും വ്യക്തി താല്പര്യങ്ങള്‍ക്കും സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്കും അതീതമായി സമുദായത്തിന്റെ വളര്‍ച്ചയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നരും ആയിരിക്കണം.

തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികള്‍ സര്‍വ്വഗുണ സമ്പന്നര്‍ അല്ലെങ്കിലും സോളമന്റെ ജ്ഞാനത്താല്‍ അവരെ നിറയ്ക്കണമേ. ദൈവദാസനായ മാക്കീല്‍ പിതാവിനെപ്പോലെ ലക്ഷ്യപ്രാപ്തിയിലെത്തുവാന്‍ അവരെ സഹായിക്കേണമേ. സര്‍പ്പത്തില്‍ നിന്നെന്നപോലെ പാപത്തില്‍ നിന്നും ഓടി അകലുവാന്‍ പരിശുദ്ധാത്മാവുകൊണ്ടിവരെ നിറക്കേണമേ. സകല വിശുദ്ധരെ മാലാഖമാരെ ഇവര്‍ക്കുവേണ്ടി ഈശോയോടു മാദ്ധ്യസ്ഥം അപേക്ഷിക്കേണമെ.

ആമ്മേന്‍.

തയ്യാറാക്കിയത്: ബേബി എബ്രഹാം, ലിവര്‍പൂള്‍)]]

No comments:

Post a Comment