സുരേഷ് ഒരു ക്രിസ്തുമത വിശ്വാസി അല്ല, ധ്യാനങ്ങള്‍ ദിവസവും കൂടുന്ന ആളും അല്ല. പക്ഷെ എത്ര നല്ല ജീവിത മാതൃകയാണ് നമ്മുടെ മുന്‍പില്‍ വച്ചിരിക്കുന്നത്. എങ്ങനെ ശിരസ് നമിക്കാതിരിക്കും. യേശുവിന്റെ അനുയായി എന്ന് ഗര്‍വു പറയുന്ന നമുക്ക് ഇതുപോലെ ആകുവാന്‍ കഴിയുമോ? സമ്മാനം കൈമാറാതെഇരിക്കുവാന്‍ ഏതെല്ലാം ന്യായങ്ങള്‍ നമ്മള്‍ നിരത്തും.
മത്തായി 5:8 ല്‍ പറയുന്നു Blessed are the pure in heart for they will see God.
ഈ കാലത്തും ഇതുപോലെ യുള്ളവര്‍ ഉണ്ടല്ലോ എന്ന് ഓര്‍ത്തു പോയി. ചെറുപ്പത്തില്‍ പഠിപ്പിക്കുകയും എത്രയോ പ്രാവശ്യം ചൊല്ലിയതുമായ പ്രാര്‍ത്ഥന ആണ് എളിമയും ശാന്തതയും ഉള്ള ഈശോയെ എന്റെ ഹൃദയം നിന്റെ ഹൃദയം പോലെ ആക്കണമേ എന്ന്. പക്ഷെ ജീവിത യാത്രയില്‍ എളിമയും ശാന്തതയും കൈ വിട്ടു പോകുന്നു. ഈശോയുടെ ഹൃദയം പോലെ ആകില്ല എന്ന് ബോധ്യമുള്ളതുകൊണ്ടായിരിക്കാം ഇന്ന് അറിയാതെ പറഞ്ഞുപോയി ഒന്നുമില്ലങ്കിലും ലോട്ടറിക്കാരന്‍ സുരേഷിന്റെ ഹൃദയം പോലെ അക്കണമേ എന്ന്.
No comments:
Post a Comment