സുപ്രസിദ്ധരും കുപ്രസിദ്ധരും വാര്‍ത്തകളില്‍ ഒരു പോലെ നിറയാറുണ്ട്.
ഇന്നാട്ടിലെ ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ഇഷ്ടവിഷയമാണ് ക്നാനയക്കാര്‍...... ക്നാനയക്കാര്‍ എന്ത് ചെയ്താലും അത് വാര്‍ത്തയാണ്. ഇന്നാട്ടില്‍ എത്രയോ സംഘടനകള്‍ ഉണ്ട്, എന്നിട്ടും നമ്മള്‍ മാത്രം ഇത്രമാത്രം വാര്‍ത്തകളില്‍ വരുന്നത് എന്ത് കൊണ്ടാണെന്ന് ചിന്തിക്കുന്നത് നന്നായിരിക്കും.
ചിക്കാഗോയിലെ ക്നാനായ സമ്പന്നര്‍ക്ക് “പ്രാന്ചിയേട്ടന്‍” എന്ന പേര് ഏതാണ്ട് തീറെഴുതി കിട്ടിയിട്ടുണ്ട്. അവര്‍ വാര്‍ത്തകളില്‍ അള്ളിപിടിച്ചു കയറാന്‍ വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാണ്. എന്തിന്റെയും പേരില്‍ വാര്‍ത്തകളില്‍ സ്ഥാനം പിടിക്കുക എന്നത് അവിടെ ഒരു രോഗംപോലെ ആയിട്ടുണ്ട്. അന്നാട്ടിലെ പുരോഹിതര്‍ ഇക്കാര്യത്തില്‍ ഒട്ടും മോശമല്ല. രോഗം അവര്‍ക്കും കലശല്‍ തന്നെ.
ഇതിപ്പോള്‍ എഴുതാന്‍ കാരണം, ഇന്ന് ഒരു ഓണ്‍ലൈന്‍ പത്രത്തില്‍ വന്ന വാര്‍ത്തയാണ്. UKKCA Spiritual Advisor – ന്റെ ഫോട്ടോ സഹിതം വന്ന വാര്‍ത്തയില്‍ അദ്ധേഹത്തിന്റെ കത്ത് ലീക്ക്"" ചെയ്തെന്നും, വിമതര്‍ സമുദായ ശത്രുക്കളാണെന്ന് അദ്ദേഹം പറഞ്ഞു എന്നൊക്കെയാണ് തട്ടി വിട്ടിരിക്കുന്നത്. അത് വായിച്ചു നമ്മുടെ പ്രാഞ്ചിയേട്ടന്‍മാര്‍ ഹര്ഷപുളകതിരായി കാണണം.
സജിയച്ചന്റെ കത്ത് ഒരു രഹസ്യരേഖ ആയിര്രുന്നില്ല. അദ്ദേഹം സമുദായങ്ങങ്ങള്‍ക്കായി അയച്ച കത്താണ്. അത് ഒരു സെകുലര്‍ മാദ്യമത്തില്‍ പ്രത്യക്ഷപെട്ടപ്പോള്‍ - അതും ഒരു വൈദികന്റെ ഫോട്ടോ സഹിതം – ഇപ്പറഞ്ഞ പുരോഹിതനോ, അതുമല്ലെങ്കില്‍ UKKCA പ്രാഞ്ചിയേട്ടന്‍മാര്‍ ആരെങ്കിലും അതിനെ ഒന്ന് അപലപിക്കുകയെന്കിലും ചെയ്തോ എന്നറിയാന്‍ താല്പര്യമുണ്ട്.
ഇക്കാര്യത്തില്‍ പ്രാഞ്ചിയേട്ടന്‍മാരല്ലാത്ത സമുയദാങ്ങങ്ങളുടെ അഭിപ്രായം/പ്രതികരണം സാദരം ക്ഷണിക്കുന്നു.
ഇക്കാര്യത്തില്‍ പ്രാഞ്ചിയേട്ടന്‍മാരല്ലാത്ത സമുയദാങ്ങങ്ങളുടെ അഭിപ്രായം/പ്രതികരണം സാദരം ക്ഷണിക്കുന്നു.
No comments:
Post a Comment