Saturday, January 14, 2012

ബ്രിട്ടീഷ്‌ ക്നായിലെ Comment Moderation

ബ്രിട്ടീഷ്‌ ക്നാ എന്ന ഗ്രൂപ്പ്‌ ബ്ലോഗിനെ പുറമേ പുശ്ചിക്കുന്ന U.K. യിലെ ക്നാനയക്കാര്‍ മറ്റാരും അറിയാതെ ഈ ബ്ലോഗ്‌ സന്ദര്ക്കുന്നുണ്ട് എന്ന കാര്യം ഈ ബ്ലോഗിന്റെ ഹിറ്റ്‌ കൌണ്ടര്‍ നിരീക്ഷിക്കുന്ന ഏതൊരാള്ക്കും വ്യക്തമാണ്.

ഈ ബ്ലോഗ്‌ സമുദായവിരുദ്ധമാണെന്നും, സഭാവിരുധമാനെന്നും ഒക്കെയുള്ള ആരോപണങ്ങളെ അതിജീവിച്ചു, സന്ദര്ശകരുടെ എണ്ണം ഓരോ ദിവസവും കൂടി വരുന്നത് പലരുടെയും ഉറക്കം കെടുത്തുന്നുണ്ട്. അവരോടു ഞങ്ങള്ക്ക് പറയാനുള്ളത്, ഇത് ഒരു ഗ്രൂപ്പ്‌ ബ്ലോഗാണ്, നിങ്ങള്ക്ക് പറയാനുള്ളതൊക്കെ പറയുവാന്‍ ഇവിടെ സ്വാതന്ത്രമുണ്ട്, ഇതില്‍ ഒരു Contributor ആയി ജോയിന്‍ ചെയ്യുക എന്ന് മാത്രമാണ്.

പല അഭ്യുദയകാംക്ഷികളും ഒരു കാര്യം ചൂണ്ടിക്കാട്ടി – ബ്രിട്ടീഷ്‌ ക്നായില്‍ വരുന്ന Comments-ന്റെ നിലവാരം തീര താഴ്ന്നു പോകുന്നു.

ഇത് ചൂണ്ടികട്ടിയവരോട് യോജിക്കേണ്ടിവരുന്നതില്‍ ഞങ്ങള്ക്ക്ര ഖേദമുണ്ട്. ഇത് ഞങ്ങള്ക്കും തോന്നിയിട്ടുള്ള കാര്യമാണ്.

English-ല്‍ “Whippersnapper” എന്നൊരു വാക്കുണ്ട്. അതിന്റെ അര്ഥം നിഘണ്ടുവില്‍ ഇങ്ങനെ കൊടുത്തിരിക്കുന്നു – “A young and inexperienced person considered to be presumptuous or overconfident”

മറ്റേതു സമുദായത്തിലുമെന്ന പോലെ ക്നാനായസമുദായത്തിലും Whippersnapper-മാരുണ്ട്. ക്നാനായസമുദായത്തിലെ പ്രതിസന്ധി നമമുടെ Whippersnapper-മാര്‍ ഗൌരവത്തോടെ കാര്യങ്ങള്‍ സംസാരിക്കുന്നവരെ നിശബ്ദരാക്കുന്നു എന്നതാണ്. ഇപ്പറഞ്ഞതിന് എത്ര ഉദാഹരണങ്ങള്‍ വേണമെങ്കിലും British Kna-യുടെ കമന്റ്‌കളില്‍ നിന്ന് കണ്ടെത്താന്‍ കഴിയും. ഇത്തരക്കാരുടെ അഹങ്കാരവും വിവരക്കേടും മൂലം പല പ്രധാനപെട്ട വിഷയങ്ങളും വേണ്ടരീതിയില്‍ ചര്ച്ചചെയ്യപ്പെടാനും, പരിഹരിക്കപ്പെടാനും ആവാതെ പോകുന്നു. അവരുടെ അഭിപ്രായസ്വാതന്ത്ര്യത്തെ മാനിച്ചുകൊണ്ട് തന്നെ, മറ്റുള്ളവരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ നിഷേധിക്കാന്‍ ഇത്തരക്കാരെ അനുവദിച്ചുകൂടാ എന്ന കാര്യത്തില്‍ ആര്ക്കും രണ്ടഭിപ്രായം ഉണ്ടാകാന്‍ സാധ്യത് ഇല്ലല്ലോ.

ഈ സാഹചര്യത്തില്‍,ഞങ്ങള്‍ Comments Moderation കുറച്ചു കൂടി Strict ആക്കുകയാണ്. വ്യക്തിഹത്യ, അസഭ്യമായ വാക്കുകള്‍, വിശദീകരണമില്ലാത്ത ആരോപണങ്ങള്‍ എന്നീ തരത്തിലുള്ള Comment-ഉകള്‍ ഇനിമുതല്‍ സധീകരിക്കുന്നതല്ല..

ബ്രിട്ടീഷ്‌ ക്നായുടെ നിലവാരത്തോടു നീതി പുലര്ത്താത്ത Comments പോസ്റ്റ്‌ ചെയ്യാതിരിക്കാന്‍ എല്ലാ സന്ദര്ശനകരോടും വിനീതമായി അഭ്യര്ത്ഥി്ക്കുന്നു.

Moderator,
British Kna Group Blog.

No comments:

Post a Comment