Wednesday, January 25, 2012

നാം വീണ്ടും വാര്ത്തയയില്‍


കുറെ നാളുകള്‍ക്കു ശേഷം ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ക്നാനയക്കാര്‍ വീണ്ടും സ്ഥലം പിടിച്ചു.  നാല് നാഷണല്‍ കൌണ്‍സില്‍ മെമ്പര്‍മാരെ തിരഞ്ഞെടുത്ത യുനിട്ടില്‍ തിരിമറി നടന്നു എന്നും, തന്മൂലം ഒരാളെ റദ്ദാക്കും എന്നുമാണ് വാര്‍ത്ത.

തെരഞ്ഞെടുപ്പിന്റെ സങ്കീര്‍ണതകള്‍ നമ്മുടെ നേതാക്കന്മാരുടെ ഗ്രാഹ്യത്തിനപ്പുറമാണ്.  ഒരു അന്ഗത്തെ മാറ്റി നിര്‍ത്തുന്നത് കൊണ്ടായില്ല, തെരഞ്ഞെടുപ്പ് തന്നെ ക്യാന്‍സല്‍ ചെയ്യണമെന്നു പറയുന്നതിന്റെ ലോജിക്‌ ഭരിക്കുന്നവര്‍ക്കോ, ഭരിക്കാന്‍ മുന്നോട്ടു വരുന്നവരുന്ന സ്ഥാനാര്‍ത്ഥികള്‍ക്കോ പിടി കിട്ടില്ല.  അവര്‍ക്ക് വേണ്ടി നമുക്ക് പ്രത്യകം പ്രാര്‍ഥിക്കാം.

ഇത്രയുമെങ്കിലും ചെയ്യണം.  ഈ തിരിമറി നടത്തിയവരെ കണ്ടുപിടിച്ചു അവരെ അനുമോദിക്കണം, പ്രോത്സാഹിപ്പിക്കണം.  എങ്കിലേ അടുത്ത തെരഞ്ഞെടുപ്പില്‍ കൂടുതല്‍ യുനിറ്റുകളില്‍ ഇത്തരം തിരിമറികള്‍ സജീവമാവുകയുള്ളൂ.  ഇങ്ങനെയൊക്കെ അല്ലെ നമുക്ക് വാര്‍ത്തയില്‍ ഇടം പറ്റാനൊക്കൂ.

ഇതിന്റെ പിന്നിലെ മുഖ്യ തലച്ചോറിനെ അടുത്ത പ്രസിഡന്റ്‌ ആയും, അതിനു ശേഷം കുറഞ്ഞത് ഒരു ഡിക്കനെങ്കിലും ആയും പ്രൊമോഷന്‍ കൊടുത്തു, ഇത്തരം കാര്യങ്ങളെ മാതൃകാപരമായി പ്രോത്സാഹിപ്പിക്കുക.

ക്നാനയക്കാര്‍ നമ്മള്‍, ക്നാനയക്കാര്‍!

No comments:

Post a Comment