Sunday, January 8, 2012

തനിമയില്‍, ഒരുമയില്‍ വിശ്വാസവഞ്ചന


ഇതില്‍ ചേര്‍ത്തിരിക്കുന്ന വിവരങ്ങള്‍ (പേര് വെളിപെടുത്തരുതെന്ന അഭ്യര്‍ത്ഥനയോടെ) UKKCA East London Unit-ലെ ഒരംഗം പറഞ്ഞറിഞ്ഞതാണ്.

കഴിഞ്ഞ വര്ഷം വിദ്യാഭാസ ഫണ്ട് സമാഹരിക്കാനായി കൊച്ചു പിതാവ് സന്ദര്‍ശിച്ചപ്പോള്‍, മേല്പറഞ്ഞ യുനിറ്റിലെ പല അംഗങ്ങളും ഫണ്ടിനെ കുറിച്ച് സംശയങ്ങള്‍ ഉന്നയിക്കുകയുണ്ടായി. എല്ലാ സംശയങ്ങളും  ദൂരികരിച്ചുകൊണ്ട് പിതാവ് നല്‍കിയ വിശദീകരണത്തില്‍, ഇതിനായി ലഭിക്കുന്ന തുക പ്രത്യേക ഫണ്ടില്‍ നിക്ഷേപിക്കുന്നതായിരിക്കും എന്നും, ഈ ഫണ്ട് നൂറു ശതമാനവും സുതാര്യമായിരിക്കും എന്നും ഉറപ്പു നല്‍കി.

East London Unit കാരുടെ വകയായി ആയിരത്തി അഞ്ഞൂറ് പൗണ്ട് (£1500) ചെക്കായി പിതാവിനെ ഏല്‍പ്പിച്ചു.  പിതാവ് പറഞ്ഞതനുസരിച്ച്, പ്രസ്തുത യുനിട്ടിന്റെ Treasurer-ന്റെ personal bank account-ല്‍ നിന്ന് Kottayam Diocese Centenary Education Fundഎന്ന പേരില്‍ എഴുതിയാണ് ചെക്ക് നല്‍കിയത്.  ആ അക്കൌണ്ടില്‍ നിന്നും ഇത്രയുംനാള്‍ തുക എടുക്കാതെ ഇരുന്നു.  ഇപ്പോള്‍, അവരോടു ആവശ്യപെട്ടിരിക്കുന്നു, 1500 pound-ന്റെ പുതിയ ചെക്ക് Kottayam Diocese എന്ന പേരില്‍ അയച്ചു കൊടുക്കണം എന്ന്.

സംഭാവന നല്കുന്നവര്‍ക്ക് അവര്‍ നല്‍കുന്ന തുകകൊണ്ട് എന്ത് ചെയ്യുന്നു എന്നറിയാനുള്ള അവകാശമില്ലേ?  വിദ്യാഭാസ ഫണ്ടിനെന്നു പറഞ്ഞു പിരിച്ച തുക Kottayam Diocese-ന്റെ പേരില്‍ പോയാല്‍ പിന്നെ എന്താണ് സുതാര്യത?  ഈസ്റ്റ്‌ ലണ്ടന്‍ Unit-ലെ അങ്ങങ്ങള്‍ക്ക് കൊച്ചു പിതാവ് നല്‍കിയ ഉറപ്പിന് പുല്ലുവില പോലും ഇല്ലെന്നോ?

ഇതിന്റെ സത്യാവസ്ഥ അറിയാവുന്നവര്‍ ഇതെകുറിച്ച് കൂടുതല്‍ വിവരങ്ങള്‍ സമുദായങ്ങങ്ങളെ അറിയിക്കണമെന്ന് അപേക്ഷിക്കുന്നു.

UKKCA ഭാരവാഹികള്‍ക്ക് ഇക്കാര്യത്തില്‍ എന്തെങ്കിലും പറയാനുണ്ടോ, അതോ പതിവ്പോലെ, “മൗനം പണ്ഡിതനെന്ന പോലെ മണ്ടനും ഭൂഷണം” എന്ന നിലപാടാണോ?

No comments:

Post a Comment