Sunday, January 29, 2012

ഇന്നലത്തെ തോല്‍വിക്കാധാരം

മാല്‍വേന്‍ മലയില്‍ നിന്നും വാവേടെ ഞരക്കം കേട്ടു
ഏവമെന്നെ തറപറ്റിക്കാന്‍ തോന്നിയല്ലോ നന്ദികെട്ടവരെ
ചിട്ടിയാപ്പിസ്‌ തുടങ്ങി വച്ചു..... വനിതാസംവരണം നടപ്പിലാക്കി
അതിനെല്ലാം നന്ദിയായ് നിങ്ങള്‍ കുതികാല് വച്ചുവീഴ്ത്തില്ലേ

[മാല്‍വേന്‍ മലയില്‍ നിന്നും]

നിങ്ങളെ ഞാന്‍ വിഡ്ഢിയാക്കീല്ലേ... ചുമ്മാ ഇത്തിക്കണ്ണി ആക്കി മാറ്റീല്ലേ
മോശമായ ഭാഷയോതി ഞാന്‍ സ്വയം കുരിശേറ്റു വാങ്ങീല്ലോ
രണ്ടു തോണ ട്രോഫി വാങ്ങീല്ലേ, സ്വന്തം ഭാര്യയെ ഞാന്‍ നേതാവാക്കീല്ലേ
ഇതിന്റെല്ലാം കുശുമ്പാണല്ലോ ഇന്നലത്തെ തോല്‍വിക്കാധാരം

[മാല്‍വേന്‍ മലയില്‍ നിന്നും]

സാജനച്ചന്‍ എന്റെയാളാണ്, നിങ്ങള്ക്കെ്ന്താ മുറുമുറുപ്പ്
ഉണ്ടചോറിന്‍ നന്ദി കാണിക്കാന്‍ മറക്കില്ലാമഹാമനസ്ക്കന്‍
നാട്ടില്‍ നിന്നും പറന്നു വന്നൂ, പല പ്ലാനും മനസ്സില്‍ കണ്ടൂ.
പൊളിഞ്ഞല്ലോ പോന്നുതബ്രാനേനെ... ഇനിയിപ്പം പെരുവഴിയായ്‌

[മാല്‍വേന്‍ മലയില്‍ നിന്നും]

വിഗാനിട്ടു പണിയാനായ് മുമ്പില്‍ നിന്നത് ഞങ്ങളാണല്ലോ
ജെറിപെണ്ണിന് കഴിവാണെന്ന് സമുദായം അഹങ്കരിച്ചു
സണ്ണിയ്ക്കിട്ട് പണി കൊടുത്തു, ജോയ്പ്പാനെ പുറത്തുമാക്കി
ഇതിന്റെല്ലാം ഫലമാണല്ലോ ഇന്നലത്തെ തോല്‍വിക്കാധാരം

[മാല്‍വേന്‍ മലയില്‍ നിന്നും]

[പ്രശസ്ത ക്രിസ്ത്യന്‍ ഭക്തിഗാനമായ, "ഗാല്ഗുല്താ മലയില്‍ നിന്നും വിലാപത്തിന്‍ മാറ്റോലി  കേള്പ്പൂ" എന്ന ഗാനത്തിന്റെ രീതിയില്‍ പാടി ആനന്ദിക്കുക]

No comments:

Post a Comment