വേര്‍പാടുകള്‍ വേദനാജനകമാണ് - അതാരുടെതായാലും.
ഇതെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത് കേരളത്തിലെ ഒരേ ജില്ലയില്‍ അടുത്ത കാലത്ത് നടന്ന രണ്ടു മരണങ്ങളാണ്.
ഒന്ന്, സമൂഹത്തില്‍ അറിയപെടുകയും സംഘടനാപ്രവര്‍ത്തനങ്ങളുമായി അടുപ്പവും ഉള്ള ഒരു സഹോദരന്റെ പിതാവ്. രോഗിയായിരുന്നു, പിന്നെ പ്രായാധിക്യവും. മരിച്ചു നിമിഷങ്ങള്‍ക്കുള്ളില്‍ Manchester-ലെ നല്ല ശതമാനം ക്നാനയക്കാരും Manchester Malayalee Association പ്രവര്‍ത്തകരും കൂടി മല്‍സരബുദ്ധിയോടെ ആ മരണവാര്‍ത്ത മൊബൈല്‍ ഫോണുകളിലൂടെ SMS Message അയച്ച് ഇവിടെയുള്ള നിരവധി മലയാളികളെ അറിയിച്ചു. അല്മീയാചാര്യന്റെ നേതൃത്വത്തിലായിരുന്നു പ്രത്യേക പ്രാര്‍ത്ഥന.
പരേതന്റെ ആത്മാവിനെ ദൈവം അനുഗ്രഹിക്കട്ടെ, പരേതന് സ്വര്‍ഗ്ഗരാജ്യം ലഭിക്കട്ടെ.... നല്ലത് തന്നെ.
മറ്റൊരു മരണം. ഇതേ ദിവസങ്ങളില്‍. ഇതേ സമുദായത്തിലുള്ളവനും ഈ നേതാക്കന്മാരെ അവരുടെ നേതൃസ്ഥാനത്ത് എത്തിക്കുവാനായി Glossop എന്ന ഗ്രാമത്തില്‍ നിന്നും പലവട്ടം സകുടുംബം വണ്ടിയോടിച്ചു Wythenshawe പട്ടണത്തിക്കൊണ്ടിരുന്ന ഒരു സഹോദരന്റെ പിതാവും മരണമടഞ്ഞു. നമ്മുടെ നേതാക്കന്മാരിലാരും ഒരു message അയക്കുകയോ, prayer സന്ഘടിപ്പിക്കുകയോ ചെയ്തതായ് അറിഞ്ഞില്ല.
Passport പോലും കൈവശമില്ലാതിരുന്ന ആ സാധു മനുഷ്യന്‍ London-ല്‍ ചെന്ന് വളരെ കഷ്ടപെട്ടാണ് പിതാവിന്റെ സംസ്കാരചടങ്ങില്‍ പങ്കെടുക്കാന്‍ നാട്ടിലേയ്ക്ക് തിരിച്ചത്.
എവിടെ, നമ്മുടെ തനിമ, എവിടെ നമ്മുടെ ഒരുമ.........
വെറുതെ വീരവാക്യം മുഴക്കിയിട്ടെന്തു കാര്യം! മരണത്തിലും വിവേചനം കാണിക്കുന്ന സംഘടനാ/അത്മീയ നേതാക്കളെ, അല്പമെങ്കിലും നാണം ഉണ്ടെങ്കില്‍ തല താഴ്ത്തു.....
No comments:
Post a Comment