Wednesday, January 4, 2012

നമ്മുടെ പിഴ, നമ്മുടെ പിഴ, നമ്മുടെ വലിയ പിഴ


പ്രാഞ്ചിയേട്ടനാണ് ഇതു എഴുതുവാന്‍ എന്നെ പ്രേരിപ്പിച്ചത്.

പ്രാഞ്ചിയേട്ടന്മാര്‍ ചിക്കാഗോയില്‍  മാത്രമല്ല ഇവിടെയും ഉണ്ട്. അല്ല, എല്ലാ മനുഷ്യരിലും ഉണ്ട് - ഒരുതരത്തില്അല്ലങ്കില്മറ്റൊരുതരത്തില്‍.

ഏതു മനുഷ്യനും സ്വന്തം പടം പത്രത്തില്കാണുമ്പോള്(വലിയ ആള്ക്കാരുടെ കൂടെ ആകുമ്പോള്പ്രത്യേകിച്ചും) അറിയാതെ പോങ്ങിപോകും.  അത് സ്വാഭാവികം

എന്നും കാണണം എന്ന് തോന്നിത്തുടങ്ങിയാല്അത് ഒരു അസുഖമാണെന്ന് തോന്നിയാല്‍ കുറ്റം പറയാമോ?

കുറെ നാളുകള്ആയി ഒളിഞ്ഞും തെളിഞ്ഞും ക്നാനയക്കാര്‍ക്കെതിരെ എഴുത്ത് തുടങ്ങിട്ട്. ദശ ഉള്ളിടതല്ലേ കത്തി പായൂ. തന്നെയുമല്ല ആരും പ്രതികരിക്കുന്നില്ലെങ്കില്‍  പിന്നെ പറയണോ?

പേ വാക്കിന് പൊട്ട ചെവി എന്ന് പറഞ്ഞപോലെ  എത്രകാലമായി ഇവര് പണി തുടങ്ങിയിട്ട്. എതിര്ത്ത് പറയേണ്ടവര്തന്നെ അവരുടെ ഫോട്ടോ കൊടുക്കും. വാര്ത്ത‍ അയ്ക്കും. വാര്ത്തവിവാദമാകും. ഉടനെ അടുത്ത പത്രം ഏറ്റു പിടിക്കും. ഇവര്തമ്മില്രഹസ്യ ബന്ധമുണ്ടോ എന്ന് ആര്ക്കറിയാം. വായനക്കാരെ കൂടുതല്കിട്ടുവാന്എന്തും ചെയ്യും. വികാരം ജ്വലിപ്പിക്കുന്ന വാര്ത്തവായിക്കാനാണ് നമ്മള്ക്കും താല്പ്പര്യം. ഇതറിയാവുന്നവര്ഇതു വച്ച് മുതല്എടുക്കുന്നു. ഇതു  തന്നെയാണ് സന്തോഷ് പണ്ഡിറ്റ് കാണിച്ചു തന്നതും.

ന്യൂ കാസില്തെരഞ്ഞെടുപ്പു മുതല്ആണോ ഇത്രയം അസുഖം തുടങ്ങിയത്?  അതിനു മുന്പ് തന്നെ പുറകില്കളി തുടങ്ങിയിരുന്നിരിക്കാം - എനിക്ക് അറിയില്ല. പത്രങ്ങളില്വാര്ത്തകള്കൊടുക്കുന്നതില്തെറ്റില്ല പക്ഷെ ഒരു സമുദായം ഇവിടെ പ്രബലമാണ് എന്നതിനാലാകണം വന്പ്രാധാന്യം നല്കുന്നത്.   പത്രങ്ങള്മുഴുവന്ഗൂഗിള്‍ പരസ്യത്തില് ആണ് പിടിച്ചു നില്ക്കുന്നത്. കൂടുതല്വായനക്കാര്എന്ന് പറഞ്ഞാല്കൂടുതല്പണം കിട്ടും. അല്ലാതെ നന്നാക്കാന്ഒന്നുമല്ലന്നു സാധാരണക്കാരനും അറിയാം.

പക്ഷെ ഇവിടുത്തെ ചില  English പത്രങ്ങളില്മൂന്നാം പേജുകളില്അഭിമാനത്തോടെ നില്ക്കുന്ന സ്രീകളെ പ്പോലെ ക്നാനായക്കാരെ നിറുത്തുവാന് പത്രം നോക്കുന്നു. അതിനു നമ്മള്നിന്ന് കൊടുക്കുന്നു എന്ന് വേണം പറയാന്‍. സജി അച്ചന്റെ കത്ത് ക്നാനായമക്കള്ക്കുവേണ്ടി ആയിരുന്നു. പുറത്തുള്ളവര്വായിക്കേണ്ട കാര്യമില്ല. പക്ഷെ കൊടുത്തു. അത് എല്ലാവരും വായിച്ചു. ഇതു ഗള്ഫ്ജോലിക്കാരന്ഭാര്യക്ക്അയച്ച കത്ത് വേറെ സ്ത്രീ വായിച്ചപോലെ മാത്രമേ ഉള്ളു. വായിക്കുമ്പോള്തോന്നുന്ന സുഖം വായിച്ചവര്ക്കും കിട്ടി.

പക്ഷെ ഇവിടെ ആരാണ് കത്ത് ചോര്ത്തി കൊടുത്തത്? കിട്ടിയ പത്രക്കാരന് ഗള്ഫ്കാരന്റെ എഴുത്ത് കിട്ടി എന്ന് പറഞ്ഞു കൂട്ടുകാരനും നാട്ടിലുള്ളവര്ക്കും ഏതോ നിധി കിട്ടി എന്ന് പറഞ്ഞു കൊടുത്തതുപോലെ അച്ചന്റെ കത്ത് പത്രക്കാര്നാട്ടുകാര്ക്ക് വിളമ്പി അത്രമാത്രം. വായിച്ചവര്ക്ക് സുഖവും പത്രക്കാര്ക്ക് വായനക്കാരും, പണവും. പോരെ എല്ലാവരും ഹാപ്പി.

നമുക്ക് പറ്റിയത് സ്വന്തം വെബ്സൈറ്റ് (UKKCA) വെറുതെ പഴയ ഫോട്ടോ സഹിതം കിടക്കുന്നു. അത് അപ്ഡേറ്റ് ചൈയ്യുവാന്ആരുമില്ലേ?  ആര്ക്കും സമയവും ഇല്ല. ഒന്നുകില്അത് KCYL കുട്ടികള്ചെയയ്യട്ടെ. അതില്നല്ല ലേഖനം, മറ്റു കൃതികള്ഒക്കെ എഴുതട്ടെ. വൈദീകര്ബൈബിള്അധിഷ്ടിധമായി എഴുതിയാല്നന്നായിരുന്നു. ഒപ്പം സമൂഹത്തിലെ ഉന്നത വ്യക്തികളും, അധ്യാപകരും, പറ്റിയാല്ഇംഗ്ലീഷ് ഭാഷ എങ്ങനെ പഠിക്കാം തുടങ്ങിയ കാര്യങ്ങള്എഴുതുവാന്വേണ്ട ക്രമീകരണം ചൈയ്യുക. അങ്ങനെ കൂടുതല് വായനക്കാര് അതില്കയറും. അവിടെ ഇതുപോലെ ഉള്ള കത്തുകളും പ്രസിദ്ധപ്പെടുത്തുക. സജിയച്ചന്‍ സാധിക്കുമെങ്കില് പത്രക്കാരോട് ഫോട്ടോയും കത്തും എടുത്തു കളയുവാന് പറയുക. അച്ചന്‍ തന്നെ അതിനു തുടക്കം കുറിക്കട്ടെ

ആവശ്യമുള്ള വാര്ത്തകള് പത്രക്കാര്ക്ക് കൊടുക്കുക അല്ലാതെ അടുക്കള രഹസ്യവും കിടപ്പറ രഹസ്യങ്ങളും നിയത്രിക്കുക. നമ്മള് തന്നെ മറ്റുള്ളവരുടെ മുന്പില് പരിഹാസപത്രം ആകാതിരിക്കുക.  വീട്ടിലെ കുട്ടിക്ക് വയര് നിറയെ വീട്ടില് നിന്നും കിട്ടിയാല് അയല്വീട്ടിലെ അടുക്കള വാതുക്കല് പോയി നില്ക്കുമോ? അതുകൊണ്ട് ആദ്യം വീട്ടില് അവസരം ഒരുക്കുക. ആരാണ് തുടക്കം കുറിക്കുക.?  

എത്ര കിട്ടിയാലും, കണ്ടാലും വയര് നിറയാത്ത  പ്രാഞ്ചിയേട്ടന്മാര്‍  വീണ്ടും ഇമ്മാതിരി പത്രക്കാരുടെ പുറകെ പോകട്ടെ

വിനാശ കാലേ വിപരീത ബുദ്ധി.  

No comments:

Post a Comment