Monday, June 4, 2012

സഭാസ്ഥാപനങ്ങളും മനുഷത്വവും


കുറെ നാള്‍ മുമ്പ് ബ്രിട്ടീഷ്‌ ക്നായില്‍ എന്നാ ബ്ലോഗില്‍ ഒരു പോസ്റ്റ്‌ വന്നിരുന്നു – കിടങ്ങൂര്‍ പളളിയോടനുബന്ധിച്ചു ഒരു പുതിയ പള്ളിമേട പണിയുന്നതിനെക്കുറിച്ചായിരുന്നു ആ പോസ്റ്റ്‌. (പ്രസ്തുത പോസ്റ്റ്‌ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക).

നാട്ടിലെ പള്ളികളില്‍ ഇത്തരം (പലപ്പോഴും അനാവശ്യമായ) വികസനപ്രവര്‍ത്തനം നടക്കുമ്പോള്‍, പ്രവാസികളെ പിഴിഞ്ഞ് പിരിക്കുന്നതിനെതിരെ ജനരോഷം ആ പോസ്റ്റിന്റെ കമെന്റുകളുടെ രൂപത്തില്‍ പ്രത്യക്ഷപ്പെടുകയുണ്ടായി.

നാട്ടിലുള്ള അതിസമ്പന്നര്‍ പോലും “വിവരമില്ലാത്ത പ്രവാസികളുണ്ടല്ലോ, പിന്നെ ഞങ്ങളെന്തിനാണ് സംഭാവന കൊടുക്കുന്നത്?” എന്ന മനോഭാവതിലാണ്. ഏതായാലും, ഉദ്ദേശിച്ചത്ര തുക പിരിഞ്ഞുകിട്ടാതതുകൊണ്ട് പള്ളിമേടയുടെ തറ അങ്ങിനെ കിടക്കുന്നു. വികാരിയച്ചന്‍ കടത്തിണ്ണയിലൊന്നുമല്ല, പഴയ പള്ളിമേടയില്‍ സസുഖം വാഴുന്നു.

അതിനിടയില്‍ കിടങ്ങൂര് നിന്നും മറ്റൊരു വാര്‍ത്ത.

ആ ഇടവകയിലെ ഒരു ക്നാനായ കുടുംബത്തില്‍ വികലാംഗനായ ഒരു കുട്ടി ഉണ്ട് - ജന്മനാ നടക്കാന്‍ വയ്യാത്ത വൈകല്യമുള്ള കുട്ടി. ആ കുട്ടിയ്ക്ക് അംഗവൈകല്യത്തിന്റെ പേരില്‍ വികാരിയച്ചന്‍ സ്കൂളില്‍ പ്രവേശനം നിഷേധിച്ചു. ഒടുവില്‍ നായന്മാരുടെ വിദ്യാലത്തില്‍ അഡ്മിഷന്‍ ലഭിച്ചു, അവിടെ പഠിക്കുന്നു.

അല്ഭുതമെന്നു പറയട്ടെ, കുട്ടിയുടെ വീട്ടുകാര്‍ക്ക് യാതൊരു പരാതിയുമില്ല. കുട്ടി പഠിക്കേണ്ട ക്ലാസ്സ് മുന്നാമത്തെ നിലയിലാണ്, അത് കൊണ്ട് കുട്ടിയ്ക്ക് ബുദ്ധിമുട്ടാകും എന്ന അച്ചന്റെ വിശദീകരണം വീട്ടുകാര്‍ അപ്പടി വിഴുങ്ങി. സത്യമതാകാന്‍ വഴിയില്ല. നാട്ടില്‍ താമസിക്കുന്ന ഒരു കുടുംബത്തിന് അച്ചനോടും സഭയോടും കൊമ്പ് കോര്ത്താല്‍ ജീവിതം ദുരിതപൂര്‍ണമാകും (ആക്കും) എന്ന തിരിച്ചറിവായിരിക്കണം അവരുടെ നിശബ്ദതയുടെ യഥാര്‍ത്ഥ കാരണം.

അംഗവൈകല്യം ഉള്ള ഒരു കുട്ടി പ്രവേശനത്തിന് വന്നാല്‍ അവന്‍ പഠിക്കേണ്ട ക്ലാസ്റൂം മൂന്നാം നിലയിലാണെന്ന് പറഞ്ഞു പ്രവേശനം നിഷേധിക്കുകയല്ല ഒരു കത്തോലിക്കാസ്ഥാപനം ചെയ്യേണ്ടത്. അവനെ എങ്ങനെ സഹായിക്കാം എന്ന് ചിന്തിച്ചു ക്ലാസ് താഴേയ്ക്ക് മാറ്റുകയാണ് മനുഷത്വം.

മനുഷത്വം സഭയ്ക്ക് നിഷിദ്ധമാണോ എന്ന് മനസ്സിലാകുന്നില്ല. 

വിദ്യാഭ്യാസം, ആതുരശുശ്രൂഷ തുടങ്ങിയ മേഖലകളില്‍ സഭ അല്പം കൂടി മനുഷത്വം കാണിക്കുന്നത് കൊണ്ട് ദൈവകോപം ഉണ്ടാകുകയില്ല എന്ന സത്യം നമ്മുടെ അച്ചന്മാരോടും മെത്രാന്മാരോടും ആരെങ്കിലും ഒന്ന് പറഞ്ഞുകൊടുക്കുക.

20 comments:

  1. സ്വന്തം സമുദായത്തിലെ അംഗവൈകല്യമുള്ള ഒരു കുട്ടിയ്ക്ക് അഡ്മിഷന്‍ കൊടുക്കാത്ത നിങ്ങളാണോ ഞങ്ങളില്‍ നിന്ന് പിടിച്ചു പറിച്ചുണ്ടാക്കിയ വിദ്യാഭാസഫണ്ട് കൊണ്ട് പാവപ്പെട്ടവനെ ഓലത്താന്‍ പോകുന്നത്?

    നാണംകെട്ടവര്‍ - മുടിഞ്ഞുപോകും നിങ്ങളൊക്കെ.

    ReplyDelete
  2. അങ്ങനെ എത്രയോ സമുദായത്തിലെ അംഗവൈകല്യമുള്ളവരേയു, രോഗികളെയും ഇ കപട അജപാലന നേതാക്കള്‍ തള്ളി പറഞ്ഞിരിക്കുന്നു, അംഗവൈകല്യമുള്ളവരെ കാണുന്നതുപോലും ഇവന്മാര്‍ക്ക് പുച്ഛമാണ് എന്നിട്ട് രാഷ്ട്രീയക്കാരെ പോലെ ഫുണ്ട് ഉണ്ടാക്കി വിശ്വാസികളെ പിഴിയുന്നു, എന്തിനാ? വിശ്വാസത്തെ വിറ്റ്‌ വ്യവസയമാക്കുന്ന നിങ്ങള്ക്ക് വച്ചിട്ടുണ്ട് ദൈവം നല്ലത്.

    ReplyDelete
  3. തറ അങ്ങനെ കിടന്നു നന്നായീ ഉറയ്കട്ടെ....

    ReplyDelete
  4. അവിടെ പള്ളിയില്‍ പണം ഇല്ലങ്കില്‍ ബാങ്കില്‍ നിന്നും ലോണ്‍ എടുത്തു പണിയട്ടെ
    പ്രവാസിയ വെറുതവിടുക.അങ്ങനെ വേണം നമ്മുട സമുദായം പഠിക്കട്ടെ....
    ഒറ്റ ആളും അഞ്ചു പയിസ കൊടുക്കരുത് .

    ReplyDelete
  5. പത്രോസാകുന്ന പാറ മേല്‍ കര്‍ത്താവ്‌ പള്ളി പണിതു. പുരോഹിതന്മാര്‍ മാമോന്റെ കാശിന്‌മേല്‍ പള്ളിമേട പണിതു!

    മേമുറി അച്ചനെപ്പോലെ പലരും കാണും. ഭാര്യമാര്‍ക്കും മക്കള്‍ക്കും ഒക്കെ സുഖമായി ജീവിക്കാന്‍ പറ്റുന്ന മേട അരമനയില്‍ നിന്നും പണിതു കൊടുക്കട്ടെ. പത്തു കാശ് ചലവാക്കുന്നതിന്റെ സുഖം അവരും ഒന്നറിയട്ടെ.

    ReplyDelete
  6. വലിയ വിദ്യാഭ്യാസവിചഷകന്മാരാണല്ലോ നമ്മുടെ ക്നാനായ കത്തോലിക്കാ കോണ്ഗ്രസിന്റെ ആചാര്യന്മാരെല്ലാം. ഇത്തരം അനീതി കാണിക്കുമ്പോള്‍ ശബ്ദമുയര്ത്താനുള്ള ചുമതല അവര്കി ല്ലേ? സമുദായാംഗങ്ങളെ പുരോഹിതധാര്ഷ്ട്യത്തില്‍ നിന്ന് രക്ഷിക്കാന്‍ ചുമതലപ്പെട്ടവര്‍ അവരല്ലേ? അവര്‍ വലിയ വലിയ പദ്ധതികളെക്കുറിചോക്കെ സംസാരിക്കാറുണ്ട് - ബാങ്ക്, കോളേജ്, സര്‍വകലാശാല.........

    പക്ഷെ, മലബാര്‍ കുടിയേറ്റത്തിന് ശേഷം ആകെ ചെയ്തത് കൊടുങ്ങല്ലൂര് ബസ്‌ സ്റ്റോപ്പ്‌ മാതിരി ഒരു സ്മാരകം ഉണ്ടാക്കിയതാണ്.

    അവര്‍ ഒരു പ്രസധീകരണം തുടങ്ങി ഇത്തരം അനീതികളൊക്കെ പുറത്തു കൊണ്ടുവരും എന്നൊരവസ്ഥ ഉണ്ടായാല്‍ ഈ പട്ടക്കാരും മേല്പ്പട്ടക്കാരും കുറെയെങ്കിലും നന്നാകാന്‍ നിര്ബീന്ധിതരാകും. പക്ഷെ വാലാട്ടികളായി ജീവിക്കാനാണ് അവരുടെ വിധി!

    ReplyDelete
  7. ആവശ്യം ഉണ്ടായിട്ടും ഇല്ലാതെയും പള്ളിയും പള്ളിമെടയും ഒക്കെ പൊളിച്ചു പണിയാന്‍ അച്ചന്മാര്‍ തിടുക്കം കൂട്ടുന്നു എന്നിട്ട് പറയുന്നത് പിതാവിന്റെ അനുവാദം ഉണ്ട് എന്ന് തന്നെ ആണ്. പണം മുടക്കില്ലാത്ത കാര്യത്തിനു അനുവാദം കൊടുക്കാന്‍ ആര്‍ക്കും ആകാം. അരീക്കര പള്ളി വലിയ കുഴപ്പം ഇല്ലായിരുന്നു. പൊളിച്ചു താഴെ ഇറക്കി. പിന്നെ പിരിവു തന്നെ. കുറെ മദ്യകച്ചവടക്കാര്‍ എപ്പോഴും മുന്‍പില്‍ കാണും. മദ്യകച്ചവടക്കാര്‍ കൊടുക്കുന്ന പണം വാങ്ങി പണികളും ജുബിലീ യും നടത്തുന്ന പിതാക്കന്മാരും അച്ചന്മാരും മദ്യത്തിനെതിരെ പ്രസംഗം നടത്തും. പാവപ്പെട്ടവന്റെയും വിഗലാംകരുടെയും കാര്യം നോക്കാന്‍ ഇവര്‍ക്ക് സമയം ഇല്ല താല്‍പര്യവും ഇല്ല.
    നമ്മള്‍ ഒക്കെ വീട് വക്കുന്നത് ലോണ്‍ എടുത്താണ്. എന്തുകൊണ്ട് പള്ളിയും അരമനയും ലോണ്‍ എടുത്തു കാര്യങ്ങള്‍ നടത്തുന്നില്ല. പണം ഉണ്ടാകുന്ന മുറക്ക് തിരിച്ചു കൊടുക്കാമല്ലോ. അതും അല്ലങ്കില്‍ എന്തുകൊണ്ട് പലിശ ഇല്ലാതെ പണം വിസ്വാസിയോടു വാങ്ങി തിരികെ കൊടുക്കുന്നില്ല. അതിനു കണക്കു വേണം ഉത്സാഹം വേണം പണം തിരികെ കൊടുക്കണം. ഇതാകുമ്പോള്‍ തേവരുടെ ആന പിടിക്കുമ്പോള്‍ ..............പ്രാഞ്ചി ഏട്ടന്മാരാന് ഈ പ്രശ്നം ഒക്കെ ഉണ്ടാക്കുന്നത്‌. ഇത് തന്നെ ആണ് പള്ളികളില്‍ തിരുന്നാള്‍ നടത്തുന്ന കാര്യവും. പണവും മദ്യവും ഒഴുക്കുന്നു. പള്ളിക്കാരും അച്ചന്മാരും പിതാക്കന്മാരും കണ്ണടക്കുന്നു. ഇന്ന്‍ സിനിമാ നടനും നടിയും ഒക്കെ ആല്ലേ കൊടി ഉയര്‍ത്താനും മറ്റും വരുന്നത്. മദ്യം പള്ളി മുറിയിലേക്ക് രഹസ്യമായി കൊണ്ട് പോകുന്നു. കിടങ്ങൂരില്‍ തിരുന്നാള്‍ കഴിച്ചവരോട് തന്നെ ഒന്ന് ചോദിച്ചു നോക്കൂ. സത്യം എഴുതുവാന്‍ തിരുന്നാള്‍ കഴിച്ചവരും ഒന്ന് എഴുതിയിരുന്നെങ്കില്‍. ഈ കാര്യങ്ങളും ചര്‍ച്ച ചൈയ്യേണ്ടാതാണ്. ഒപ്പം അച്ചന്മാരുടെ മദ്യപാനവും ചര്‍ച്ച ചൈയ്യേണ്ടാതാണ്. അതോ അച്ഛന്‍ മദ്യം കഴിച്ചാല്‍ സ്വര്‍ഗത്തില്‍ പോകും വിശ്വാസി സ്വര്‍ഗരാജ്യം അവകാശപ്പെടുതുകയില്ല.

    ReplyDelete
  8. മത്ത നട്ടാല്‍ കുമ്പളം മുളക്കുമോ സഹോദരരെ , അച്ഛന്‍ ആയാലും കപ്യാര്‍ ആയാലും പണം തന്നെ പ്രധാനം

    ReplyDelete
  9. These beggars in cassocks have created a parasite culture funded and supported by Pranchies. In olden days, bishops used to seek loans from the rich people in the community and they were rewarded with Chevalier status. But, today Pranchies do not get anything out of the money they give. All that they get is photo opportunity. These Pranchies are the real curse of the community. They are fools par excellence.

    ReplyDelete
  10. മൂന്നു നിലകളില്‍ ആയി പണിത കിടങ്ങൂര്‍ സൈന്റ്റ്‌ മേരീസ് സ്കൂളിന്റെ എല്ലാ നിലകളിലേക്കും വീല്‍ ചെയര്‍ തള്ളുവാന്‍ ഉള്ള സൗകര്യം ഇല്ല ,അതുപോലെ ലിഫ്റ്റും ഇല്ല.ഈ വക സൌകര്യങ്ങള്‍ മുന്‍ കൂട്ടി കണ്ടല്ല സ്കൂള്‍ പണിതത് എന്ന് സമ്മതിയ്ക്കുന്നു. ഇനി ഈ സൌകര്യങ്ങള്‍ ഈ വര്ഷം ഉണ്ടാക്കി എടുക്കാന്‍ ഒരു പിരുവ് നടത്തിയാല്‍ ചുമ്മാ കൊറേ തെറിയും വാചകവും കേള്‍ക്കാം കൊച്ചിന്റെ പഠിത്തവും മുടങ്ങും എന്നല്ലാതെ എന്തെങ്കിലും പ്രയോജനം ഉണ്ടോ ?അതാണോ നിങ്ങള്ക്ക് വേണ്ടത് അതോ വേണ്ട സൌകര്യങ്ങള്‍ ഉള്ള സ്കൂളില്‍ കൊച്ചിനെ പഠിയ്ക്കാന്‍ അനുവദിക്കുകയാണോ വേണ്ടത്.ഈ സ്കൂളില്‍ വരുന്ന ആറു വര്ഷം പഠിയ്ക്കേണ്ട ഈ കുട്ടിയ്ക്ക് പല ആവശ്യങ്ങള്‍ക്കും ഈ മൂന്നു നിലകളും ഉപയോഗിയ്ക്കേണ്ടി വരും കാരണം സ്ക്കൂളിലെ ഹാളും മറ്റും മുകളിലത്തെ നിലയില്‍ ആണ്.എന്നാല്‍ എന്‍ എസ് എസ് സ്കൂള്‍ ഒറ്റ നില ആയതിനാല്‍ ഈ വക പ്രശ്നങ്ങള്‍ ഇല്ല.ഇത് മനസ്സിലാക്കിയ കുട്ടിയുടെ ബന്ധുക്കള്‍ ഉചിതമായ തീരുമാനം എടുത്തു.അതിനു ആര്‍ക്കാണ് ചേതം.പിന്നെ ഹൈ ടെക് രീതിയില്‍ പണിയുവാന്‍ സാധിയ്ക്കും ആയിരുന്നു വെങ്കില്‍ കിടങ്ങൂ രു നിന്ന് നല്ലൊരു ശതമാനം ആളുകള്‍ വിദേശത്തേയ്ക്ക് പോകില്ലായിരുന്നു. ചുമ്മാ പകുതി മനസ്സിലാക്കി അഭിപ്രായം പറയാതെ...കിടങ്ങൂര്‍ ഇപ്പഴും വികസിനതിന്റെ പൂര്‍ണ്ണതയില്‍ എത്തിയിട്ടില്ലാത്ത ഒരു കൊച്ചു ഗ്രാമം ആണ് ഇപ്പഴും,എന്നാല്‍ വളരെ പെട്ടെന്ന് വികസനം നടക്കുന്നും ഉണ്ട്.. അതുപോലെ പള്ളിമുറിയുടെ പണിയും മുറപോലെ മുന്നോട്ട് പോകുന്നുണ്ട് ..ചുമ്മാ പേര് വെയ്ക്കാതെ ഒരുത്തന്‍ തന്നെ അഭിപ്രായം എഴുതിയിട്ട് ഒരു കാര്യവും ഇല്ല.

    ReplyDelete
    Replies
    1. ആര്‍ക്കാ സാറേ ഇങ്ങനെ വായില്‍ വരുന്ന ഒരു പേര് വക്കാനാരിയില്ലാത്തത്. മറ്റുള്ളവരെ വിമര്‍ശിക്കുന്നതിനു മുന്‍പ് പേരും അപ്പന്‍റെ പേര് ( അറിയാമെങ്കില്‍ ) വെട്ടുപേരും ഫോണും വക്കുക . എന്നിട്ട് ആണുങ്ങലെപ്പോലെ മറ്റുള്ളവരെ കുറ്റം പറയുക .
      സ്നേഹത്തോട് സണ്ണി
      ( ബിനു എന്ന് താങ്കളെപോലെ തന്നെ വെറുതെ എഴുതിയതാണ് .)

      Delete
    2. SUNNY EVIDE YOUR FATHERS NAME,HOUSE NAME PHONE NO..HOPE YOU MAY NOT HAVE ONE

      Delete
  11. സ്വന്ജ്വറിക്ക് വേണ്ടി മെത്രാന്മ്മാര്‍ ലോകം മുഴുവന്‍ ചുറ്റിനടന്ന് കാശ് പിരിച്ചു. കോട്ടയം രൂപത വികലാങ്ങര്‍ക്ക് വേണ്ടി എന്ത് ചെയിതു. രൂപതയിലെ പാവപ്പെട്ട ഒരു വികലാംഗ കുട്ടിയെ പഠിപ്പിക്കാന്‍ പറ്റാത്ത ഇവര്‍ എന്തിനാവോ ഈ വിദ്യാഭ്യാസ ഫണ്ട് മുഴുവന്‍ പിരിച്ചത്. ഇങ്ങനെയുള്ള ക്രൂരത ഇവര്‍ അവസാനിപ്പിച്ചെ പറ്റൂ.വിദ്യാഭ്യാസ ഫണ്ടിന്റെ കണക്ക് ഇതുവരെയും കണ്ടില്ല ? ആരാണാവോ മുക്കിയത് ?

    ReplyDelete
    Replies
    1. ശതാബ്ദിയ്ക്ക് പിരിച്ചത് മാത്രമല്ല. ഓരോ വര്ഷവും, കുട്ടികളുടെ പ്രവേശനത്തിനും, അധ്യാപകനിയമനത്തിനും ഞങ്ങള്‍ കഴുത്തറുത്തു ലക്ഷങ്ങള്‍ കൊയ്യാറുണ്ട്. അതൊക്കെ എവിടെ പോകുന്നു എന്ന് ചോദിക്കാന്‍ അല്മെനിയ്ക്ക് അധികാരമില്ല. ചോദിക്കുമ്പോള്‍, ചോദിക്കുമ്പോള്‍ അവന്‍ താണുവണങ്ങി നിന്ന് തന്നോളണം. അതാണ്‌ ഞങ്ങളുടെ നിയമം. ഞങ്ങള്ക്ക് ഹോശാന പാടാന്‍ ഇഷ്ടം പോലെ വാലാട്ടികളുണ്ട്.

      വേറെ കുറെ പട്ടികള്‍ കുരയ്ക്കും; അവര്‍ കുരയ്ക്കട്ടെ. ഞങ്ങള്ക്കൊ്രു പ്രശ്നവും ഇല്ല.

      Delete
  12. education fund -ന്ടെ കണക്കുകള്‍ web site -ല്‍ ഇടുമെന്നാണ് പിരിച്ച സമയത്ത് കൊച്ചു പിതാവ് പറഞ്ഞത്. ഏത് web site -ല്‍ ആണെന്ന് അറിഞ്ഞാല്‍ കൊള്ളാമായിരുന്നു. പൈസ കൊടുത്തപ്പോള്‍ ആവേശത്തില്‍ കൊടുത്തുപോയി . ഇങ്ങനെയുള്ള നെറികേടു കാണിക്കുമെന്ന് വിചാരിച്ചില്ല ? എന്നെപ്പോലെയുള്ള പ്രവാസികളുടെ ഓരോ മണ്ടത്തരങ്ങള്‍ ??? രാവും പകലും പണിയെടുത്ത കാശ് കൊണ്ടെ തിന്നുന്നത് ആരാണാവോ ?

    ReplyDelete
    Replies
    1. സ്നേഹിതാ,

      അങ്ങനെ നമ്മുടെ മെത്രാന്മാരെ കള്ളന്മാരാക്കരുത്. പറഞ്ഞിരുന്നതനുസരിച്ചു വെബ്സൈറ്റ് ഒക്കെ റെഡിയാണ്. അതിന്റെ ലിങ്ക് ഇതാണ്.

      http://cefakottayam.webnode.com

      ഇതില്‍ ഇങ്ങനെ കണ്ടു.

      Bank Details

      1. (Indian Rupee)- South Indian Bank Kottayam,
      A/C No:0037053000015801, IFSC: SIBL0000037

      2.(Foreign Currency)-If foreign cheque you may draw the cheque in favour of
      Archediocese of Kottayam

      ഞാന്‍ തപ്പിയിട്ട് വേറെ കണക്കൊന്നും കണ്ടില്ല. വല്ലതും കണ്ടു കിട്ടുകയാണെങ്കില്‍ എല്ലാവരെയും അറിയിക്കുമല്ലോ.

      Delete
  13. In the event of dissolution or winding up, the assets of CEFAK shall be used for clearing off the debts and liabilities of CEFAK, and remaining funds shall be transferred to the accounts of the Archeparchy of Kottayam of similar purpose.

    ബൈ ലോ യില്‍ മുകളില്‍ പറഞ്ഞ കാര്യം പറയുന്നു. അത്പോലെ ഇത് പിരിച്ചു വിട്ടോ അതോ നിലവില്‍ ഉണ്ടോ. ഇതില്‍ ജോയ് സാറും ആനാലില്‍ സ്ടീഫെന്‍ സാറും ഒക്കെ കമ്മറ്റി മെംബേര്‍സ് ആണല്ലോ. ജോയ് സാറെ UKKCA യുടെ പരിപാടിക്ക് വരുന്നുണ്ടെങ്കില്‍ ഇതിന്റെ വിവരം ഒന്ന് പറയണം. അതോ അരമനവാസികള്‍ നിങ്ങള്‍ അറിയാതെ നിങ്ങളെ പിരിച്ചുവിട്ടു പുട്ടടിച്ചോ. വിശ്വാസിയുടെ പണം വാങ്ങുന്നതിന്റെ നൂറില്‍ഒരു ഉത്സാഹം കണക്കു കാണിക്കാന്‍ ഇല്ലല്ലോ. സി എ. കാരും accountant മാരും ഒക്കെ ഉണ്ടല്ലോ കമ്മറ്റിയില്‍. സബരിമലയിലെ വരവ് ഇതിലും നേരത്തെ എണ്ണി തിട്ടപ്പെടുത്തും. അതോ പിരിഞ്ഞു കിട്ടിയത് വേറെ വഴിക്ക് പോയോ. കട്ടു എങ്കില്‍ അത് പറയുവാന്‍ എന്തിനാ മടിക്കുന്നത്. ദാരിദ്ര്യം ഉണ്ടങ്കില്‍ പറഞ്ഞാല്‍ പോരെ. ഞങ്ങള്‍ സഹായിക്കില്ലേ. ഒന്നുമില്ലെങ്കിലും ഞങ്ങളുടെ നേതാക്കന്മാരല്ലേ

    ReplyDelete
  14. ചുമ്മാ ഇരുട്ടുകൊണ്ട് ഒട്ടയടക്കാതെ കണിയാന്‍ സാറെ .
    കിടങ്ങൂര്‍ സ്കൂളില്‍ താഴത്തെ നിലയില്‍ ആ കുട്ടിക്ക് എല്ലാ വര്‍ഷവും പഠിക്കുവാന്‍ ചില പ്രായോഗിക തടസ്സങ്ങള്‍ ഉണ്ട് . ചെറിയ ക്ലാസ്സ്‌ മുറികള്‍ ആണ് താഴെ . അപ്പോള്‍ എന്തായാലും ആ കുട്ടിക്ക് അവിടെ തുടര്‍ന്നു പഠിക്കുവാന്‍ ബുദ്ധിമുട്ടാവും . ഇനി അവിടെ അല്ലാതെ ഒത്തിരി ദൂരെ പോണെങ്കില്‍ മനസിലാക്കമാരുന്നു, ഇതു തൊട്ടടുതല്ലേ മറ്റേ സ്കൂള്‍ . ആ കുട്ടിയുടെ മാതാപിതാക്കളുടെ പത്തിലൊന്ന് വിവേകം നിങ്ങള്‍ക്കുണ്ടയില്ലല്ലോ??

    ReplyDelete
  15. പാവം കുട്ടി രക്ഷപെട്ടു - മൂന്നാം ക്ലാസ്സ്‌ മൂന്നാമ്നിലയില്‍ - പത്താം ക്ലാസ്സ്‌ പത്താം നിലയില്‍ ആയിരിക്കുമല്ലോ, പിന്നെ കുട്ടിയുടെ കാര്യം പത്തില്‍ എത്തുമ്പോള്‍ കഷ്ടമാകും - അധികാരികള്‍ക്ക് ധീര്‍ക്കവീക്ഷ്നതിനു നന്ദിയെല്ലേ പറയേണ്ടത് ...!!
    ഉന്നതങ്ങളിലേക്ക് പോകുന്ന വിദ്യാഭാസ കച്ചവടം - നന്മ്മ വരട്ടെ- ആശംസ മാത്രം.

    ReplyDelete
  16. അലക്സ് ചേട്ടന്‍റെ ലിങ്കില്‍ പോയിട്ട് , വേറെ വിഷയമാണ് കണ്ടത് . ഏതായാലും ഒരു ഗവേഷണത്തിലൂടെ പഴയ പോസ്റ്റു കണ്ടുപിടിച്ചു
    .pippiladan

    to see the page copy and paste

    http://britishkna.blogspot.com/2012/02/blog-post_17.html

    കിടങ്ങൂര്‍ സെന്റ്‌ മേരീസ്‌ ഫെറോനാ പള്ളിക്ക് ഒരു പുതിയ പള്ളിമേട


    Christians and Knannaite (Part 2) എന്ന ബ്രിട്ടീഷ്‌ ക്നായില്‍ വന്ന പോസ്റ്റിനു ഒരു അജ്ഞാതന്‍ പോസ്റ്റ്‌ ചെയ്ത കമന്റ്‌ ചുവടെ ചേര്‍ക്കുന്നു.


    ഈ പോസ്റ്റില്‍ പരാമര്‍ശിച്ചിരിക്കുന്ന കിടങ്ങൂര്‍ എക്സ്പ്രസ്സ്‌ എന്ന സൈറ്റില്‍ “കിടങ്ങൂര്‍ സെന്റ്മേരീസ് ഫെറോനാ പള്ളിക്ക് ഒരു പുതിയ പള്ളിമേട” എന്ന പേരില്‍ പ്രസധീകരിച്ചു വന്ന വാര്‍ത്ത വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


    Administrator (British Kna)


    മക്കളും പ്രങ്ങണ്ടിയും ഇല്ല എന്ന അങ്ങയുടെ വിശ്വാസം അങ്ങയെ രക്ഷിക്കട്ടെ. എല്ലാവരും ബാലഹീനരല്ലേ? അതുകൊണ്ടല്ലേ പള്ളിമേടയില്‍ പോലും ചിലരെ താമസിപ്പിച്ചത്. വിശ്വാസി പിടികൂടുമ്പോള്‍ ഒരു ധ്യാനത്തിന് വിടും. സ്ഥലവും മാറ്റും. പ്രശ്നം തീര്‍ന്നു. പണത്തോടുള്ള ആര്‍ത്തി കാരണം അല്ലെ പണത്തിന്റെ മുകളില്‍ കയറി കിടന്നതും തട്ടി പോകുമ്പോള്‍ വിശ്വാസി അറിയുന്നതും. ആറാം പ്രമാണം കാറ്റില്‍ പറത്തി തന്മൂലം റ്വില്‍പ്പത്രത്തില്‍ ചിലര്‍ക്ക് വീതം എഴുതി വയ്ക്കുന്നതും ഒക്കെ. ഒന്നും കണ്ടില്ല കേട്ടില്ല അറിഞ്ഞില്ല എന്ന് കരുതി പോകുക. UK യിലുള്ളവര്‍ 100 വര്ഷം പഴക്കം ചെന്ന വീട്ടില്‍ താമസിക്കുന്നു. അച്ചന്മാര്‍ക്ക് അങ്ങനെയുള്ളതു കാണുമ്പോള്‍ ഇടിച്ചു നിരത്തി പുതിയത് പണിയണം. പിതാവിന്റെ ഓര്‍ഡര്‍ കിട്ടി എന്ന് പറഞ്ഞു വിശ്വാസിയെ പറ്റിക്കും. പണം മുടക്കില്ലാത്ത പിതാവിന് ഓര്‍ഡര്‍ ഇടാന്‍ എന്ത് ചേതം. വിശ്വാസി പിരിക്കുക, പണിയിപ്പിക്കുക നാടമുറിക്കാന്‍ വരുന്ന പിതാവിനെ ശിങ്കാരിമേളം കൊട്ടി സ്വീകരിക്കുക. പിതാവിന്റെ സ്ഥലം, വിശ്വാസി കഴ്ടപ്പെട്ടു പണിയിക്കുന്നു. കിടങ്ങൂര്‍ കാര് ഒരുങ്ങി ഇരിക്കുക. വരുന്നു അടുത്ത പിരിവു - പള്ളി മുറി പണി പിന്നെ സ്കൂള്‍ ബസ്‌.


    വാര്‍ത്ത വായിക്കുക, പ്രാഞ്ചിയേട്ടന്മാര്‍ ഓടി അടുക്കുക. ഇന്നു കിടങ്ങൂരിന്റെ ഏറ്റവും വലിയ ആവശ്യം പള്ളിമേടയാണ്. പാവപ്പെട്ടവന് കക്കുസോ കുടിവെള്ളമോ കെട്ടിച്ചുവിടാറായ സഹോദരിമാരുടെ പ്രശ്നമോ അല്ല.


    “എഴുപത്തിരണ്ടു വര്‍ഷം പഴക്കമുള്ള ഇപ്പോഴത്തെ പള്ളിമേടയുടെ സ്ഥാനത്ത് പുതിയ ഒരു പള്ളിമേട ഉണ്ടാകേണ്ടതു ഇന്നു കിടങ്ങൂരിന്റെ ഒരു ആവശ്യമായിക്കുകയാണെന്ന് വികാരി ഫാ.ജേക്കബ് വാലേല്‍ കിടങ്ങൂര്‍ എക്സ്പ്രസിനോടു പറഞ്ഞു. ഇടവകപൊതുയോഗം ഇത് ഗൌരവമായി എടുക്കുകയും പള്ളിക്കു അഭിമുഖമായി ഒരു പുതിയ പള്ളിമേട പണിയുന്നതിനു തീരുമാനിക്കുകയും ചെയ്തു.”


    സൌകര്യങ്ങളുള്ള ഒരു പള്ളിമേട പണിയുന്നതിന് വന്‍ തുകചെലവാകുമെന്നു നമുക്കെല്ലാം അറിയാം. ഇക്കാര്യത്തിനായി ഫണ്ടുശേഖരിക്കുന്നതിനു അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് അനുവാദം നല്കിയിട്ടുണ്ട്. ഈ സംരംഭം പൂര്‍ത്തിയാക്കുന്നതിനു നാട്ടിലും വിദേശത്തുമുള്ള ഇടവകാംഗംഗളുടെയും നല്ലവരായ എല്ലാ സഹോദരങ്ങളുടെയും പ്രാര്‍ത്ഥനയും സാമ്പത്തിക സഹായവും ക്ഷണക്കുന്നതായി വികാരിയച്ചന്‍ അറിയിച്ചു.


    ഒരു ലക്ഷമോ അതിലിധികമോ രൂപ സംഭാവന ചെയ്യുന്നവരുടെ പേര് പള്ളിമേടയില്‍ രേഖപ്പെടുത്തുന്നതാണ്. മൂന്നുലക്ഷമോ അതിലധികമോ സംഭാവനചെയ്യുന്നവര്‍ നല്കുന്ന ഫോട്ടോ മേടയുടെ കോണ്‍ഫറന്‍സ് ഹാളില്‍ സ്ഥാപിക്കുന്നതാണ്. ഇത് ഒരു അംഗീകാരവും പ്രോത്സാഹനവുമാണ്.


    Posted by ബ്രിട്ടീഷ്‌ ക്നാ at 11:41 Email ThisBlogThis!Share to TwitterShare to Facebook30 comments:
    Siby Thomas Kandathil17 February 2012 12:45
    സ്നേഹമുള്ളവരെ,

    കിടങ്ങൂര്‍ പള്ളിയില്‍ വന്ന ആശയം. അത് എല്ലാവരും ആയി അച്ചന്‍ പങ്കുവച്ചു കിടന്ഗൂരില്‍ അതിനു വേണ്ട കാര്യങ്ങള്‍ നടക്കുന്നു. ആരയും അച്ചന്‍ നിര്ബന്ധിക്കുന്നില്ല താല്പര്യം ഉള്ളവര്‍ മാത്രം കൊടുത്താല്‍ മതി. സ്കൂള്‍ ബസ്‌ വാങ്ങാനും അങ്ങനെ തന്നെ. പിന്നെ പഠിച്ച സ്കൂള്‍ ആണ് അതുപോലെ നമ്മള്‍ ചെറുപ്പം മുതല്‍ ആചാരാനുഷ്ടാനങ്ങള്‍ ചെയ്തു വരുന്ന പള്ളി.

    കാക്കയ്ക്കും തന്കുഞ്ഞു പൊന്‍ഞ്ഞു....ആല്ലേ?

    കിടങ്ങൂര്‍ ഇടവകാംഗം സിബി തോമസ്‌ കണ്ടത്തില്‍

    ReplyDelete
    Anonymous17 February 2012 20:43
    കാക്കയ്ക്ക് തന്കുഞ്ഞു പോന്കുഞ്ഞാണ് അതുകൊണ്ട് കാക്ക കുഞ്ഞിന്റെ വായിലെ ഇര കൊത്തി എടുക്കാറില്ല. ഇവിടെ കാക്ക അവസരം കിട്ടിയാല്‍ കുഞ്ഞിനെ കൊത്തും. ഒരു സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ തന്നെ ചിലപ്പോള്‍ പാടുപെടും. എത്ര കൊടുത്താലും ഈ കാക്കയുടെ വിശപ്പ് തീരില്ല. കാക്ക കണ്ണ് എപ്പോഴും കുഞ്ഞിന്റെ പോക്കറ്റിലാണ്. ഇത് നല്ല അവസരമാണ് പിതാവിന്റെ കൈയില്‍ മൂന്നരയുടെ ചെക്ക് കൊടുക്കുക കൂടെ ഒരു ഫോട്ടോയും. നോക്കുന്നോ?

    കാക്ക കൂടുണ്ടാക്കിയാല്‍ മാത്രം പോര

    ReplyDelete