Monday, June 11, 2012

തളച്ചിട്ട തമ്പുരാന്‍ (കവിത - പാപ്പിച്ചി വല്യപ്പന്‍)


വേനല്‍ക്കാലത്തെ വേവലാതിയും
മഞ്ഞുകാലത്തെ മരവിപ്പും
എന്റെ ശരീരത്തെ തളര്‍ത്താത്ത തമ്പുരാന്‍
ഞാന്‍ ഗ്രഹിച്ചിടാതെ തടവിടുന്നെന്‍ മനസ്സിനെ

ദ്ര്യഷ്ടികൊണ്ട് ഞാന്‍ ആരാധിക്കുന്നതെല്ലാം
മനസ്സുകൊണ്ട് ഞാന്‍ സ്വീകരിച്ചിതില്ലിതോ?
അദര്‍ശനീയനായി വരുന്ന തമ്പുരാന്‍
കരങ്ങള്‍ നീട്ടി തരുന്നു മുന്നില്‍

മനസ്സിലുള്ളതെല്ലാം പറയാത്ത മനുഷ്യന്‍
മനസ്സിലാകാതെ പോയ തമ്പുരാനെ
മനക്കോട്ട കെട്ടുന്ന ഭൂമിയില്‍
തളച്ചിടാനായി ഒരുമ്പിടുന്നു.

മനസ്സിലായ വൈദികര്‍ തമ്പുരാനെ-
ദേവാലയത്തില്‍ തളച്ചിടുന്നു
മനുഷ്യര്‍ക്ക്‌ മുന്നില്‍ തളച്ചിടുന്നു
മനസ്സിലുള്ള കോട്ടകെട്ടാന്‍.

പാപ്പിച്ചി വല്യപ്പന്‍

4 comments:

  1. well wrtten pappachi

    ReplyDelete
  2. ശ്രീ നാരായണഗുരുവിന്റെ വാക്കുകള്‍ ആണ് ഈ കവിത വായിച്ചപ്പോള്‍ എന്നിലൂടെ കടന്നുപോയത് "ഒരുജാതി ഒരുമതം ഒരുദൈവം". ദൈവം എല്ലായിടത്തും ഉള്ളപ്പോള്‍ തങ്ങളുടെ മാത്രം ദേവാലയത്തില്‍ പോയങ്കിലെ അനുഗ്രഹങ്ങള്‍ ലഭിക്കൂ എന്ന് വിശ്വസിക്കുന്ന ജനങ്ങള്‍ക്കും മനക്കോട്ടകള്‍ കെട്ടിച്ച് ജനങ്ങളെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്ന വൈദികര്‍ക്കും മറിച്ച് ഒന്ന് ചിന്തിക്കാന്‍ അവസരം കൊടുക്കാന്‍ ശ്രമിക്കുന്ന പാപ്പിച്ചി അപ്പച്ചന് ആശംസകള്‍.

    ReplyDelete
    Replies
    1. Pappachy Appacha we love you. Keep on writing. Hope Kccna will give you a stage appearance to show your ability.

      Delete
  3. Today onwards I am going to call you " MAHAKAVI PAPPICHI VALLIAPPAN "

    ReplyDelete