പരിപാടികള്‍ തീരുന്നതിനു മുന്‍പേ ശവം അടക്കുവാന്‍ നില്‍ക്കാതെ വീട്ടില്‍ നിന്നും യാത്ര പറയുന്നവരെപോലെ ക്നാനായമക്കള്‍ കണ്‍വെന്‍ഷന്‍ ഗ്രൌണ്ട് നേരത്തെ കാലിയാക്കുന്നു. ഇതിനെ ആണോ നമ്മള്‍ കണ്‍വെന്‍ഷന്‍ എന്ന് പറയുന്നത്. ലിവേര്പൂളില്‍ ഒരു തുടക്കം എന്ന നിലയില്‍ ന്യായീകരണം ഉണ്ടായിരുന്നു. പക്ഷെ ഇന്നുവരെ അതില്‍ നിന്നും ഒന്ന് മാറി ചിന്ദിക്കുവാന്‍ കഴിഞ്ഞില്ല എന്നത് നമ്മുടെ പരാജയം തന്നെ ആണ്.
പത്തു വര്ഷം കഴിഞ്ഞ അസോസിയേഷന്‍ ഇന്നുവരെ അതിലെ മെംബേര്‍സ്നു ഒരു നിര്‍ദേശം പറയുവാന്‍, ഇതിന്റെ പോക്കില്‍ പുതിയ നിര്‍ദേശം സ്വീകരിക്കാന്‍, പൊതുവായ അഭിപ്രായം പറയുവാന്‍ ഒരു വേദി കൊടുത്തിട്ടില്ല. ഒരു കണ്‍വെന്‍ഷന്‍ എന്നത് ഒരു ജനറല്‍ ബോഡി മീറ്റിംഗ് ആണ്. അതില്‍ ഉയര്‍ത്തുവാന്‍ വേണ്ട ചോദ്യങ്ങളും, അവക്കുള്ള മറുപടിയും അന്നേ ദിവസം അംഗങ്ങള്‍ക്ക് കിട്ടുവാന്‍ അവകാശം ഉണ്ട്. ഒപ്പം കഴിഞ്ഞ കാല പ്രവര്‍ത്തനങ്ങള്‍, കണക്കുകള്‍ എല്ലാം അറിയുവാന്‍ ഒരു സാദാ മെംബര്‍ക്കും അവകാശം ഉണ്ട്. പക്ഷെ ഇന്നുവരെ അത് നടത്തിയിട്ടില്ല. ഒരു കണ്‍വെന്‍ഷന്‍ നടത്തുന്നത് തമ്മില്‍തമ്മില്‍ കൂടുതല്‍ അറിയുന്നതിനും ഒപ്പം പുതിയ ആശയങ്ങള്‍ രൂപീകരിക്കുന്നതിനും പുതിയ കര്‍മ്മപദ്ധതികള്‍ ആവിഷ്കരിക്കുന്നതിനും ആകണം
.
നിര്‍ഭാഗ്യം എന്ന് പറയട്ടെ ഇതൊന്നും നടക്കുന്നില്ല. ഒരു പിതാവിനെ കൊണ്ടുവരിക കുര്‍ബാന അര്‍പ്പിക്കുക ഇവിടുത്തെയും നാട്ടിലെയും കുറെ നേതാക്കന്മാരെയും കൊണ്ടുവന്നു പ്രസംഗം പറയിക്കുക. യു കെ യിലെ ക്നനയക്കാരെ മൊത്തം താങ്ങി നിറുത്തുന്നത് തങ്ങള്‍ ആണെന്ന മട്ടില്‍ നടക്കുന്ന കുറെ നേതാക്കന്മാര്‍ക്കും വേദി പങ്കിടാം. ജീവിക്കുന്ന രാജ്യത്തെ നേതാക്കന്മാരെ കൊണ്ടുവന്നിരുന്നു എങ്കില്‍ STUDENT വിസയില്‍ വന്ന കുട്ടികളുടെ കാര്യം, IELTS score കുറയ്ക്കുന്നതിന്റെ ആവസ്യതെക്കുരിച്ചു, നമ്മുടെ സംസ്കാരത്തെക്കുറിച്ച് ഒക്കെ പറയുകയും നമ്മുടെ ആവശ്യങ്ങള്‍ ഉണര്തിക്കുകയും ചെയ്യാം. ഇതൊന്നും ചിന്ദിക്കുവാന്‍ നമുക്ക് നേരമില്ല. ഈ രാജ്യത്തെ ഒരു മെത്രാനെ കൊണ്ട് വന്നിരുന്നെങ്കില്‍ അതല്ലേ ഇവിടെ ജീവിക്കുന്ന നമുക്ക് നല്ലത്.
പിന്നെ ഒരു റാലി നടത്തുന്നു. മത്സരം നടത്തുന്നത് നല്ലതാണ്. പക്ഷെ ആരാണ് ഇത് കാണുന്നത്, വരുന്നവര്‍ മാത്രം, അതും പുറകില്‍ വരുന്നവര്‍ മുന്‍പില്‍ പോകുന്നത് കാണുന്നും ഇല്ല. പഴയ ആവേശം ഇപ്പോള്‍ ഉണ്ടോ എന്ന് ചിന്തിക്കുന്നത് നല്ലതാണ്. നമ്മളുടെ ശക്തി ആരെ കാണിക്കുവാന്‍ ആണ്? കാണിച്ചിട്ട് എന്ത് നേടുവാന്‍ ആണ്?. കേരളത്തിലെപോലെ രാഷ്ട്രീയ പാര്‍ടികളെ നമുക്ക് വരുതിയില്‍ നിറുത്തുവാന്‍ പറ്റില്ല. നാട്ടില്‍ കാട്ടികൂട്ടുന്ന കുറെ കാര്യങ്ങള്‍ ഇവിടെയും നമ്മള്‍ പറിച്ചുനടുന്നു.
കലാമത്സരങ്ങളും ഓരോ Region തിരിച്ചു നടത്തിയ ശേഷം അതിന്റെ ഫൈനല്‍ മത്സരം കണ്‍വെന്‍ഷന്‍ ഹാളില്‍ നടത്തുന്നതല്ലേ കൂടുതല്‍ നല്ലത്. ഇത് കുട്ടികള്‍ക്ക് കൂടുതല്‍ അവസരങ്ങളും അതുപോലെ അവരുടെ കഴിവിനെ ഒന്നുകൂടി മെച്ചപ്പെടുത്തുവാനും സഹായിക്കുന്നു. കണ്‍വെന്‍ഷന്‍ രണ്ടു വര്ഷം കൂടുമ്പോള്‍ നടത്തുന്നതല്ലേ അഭികാമ്യം.
കണ്‍വെന്‍ഷന്‍ നടത്തുക എന്നത് മാത്രമാണോ എക്സിക്യൂട്ടീവ് കമ്മറ്റിയുടെയും നാഷണല്‍ കൌണ്‍സില്‍ മേമ്ബെര്സിന്റെയും ഏക ലക്‌ഷ്യം? വായനക്കാര്‍ പ്രതികരിക്കുക.
ഒരു ക്നനായക്കാരന്‍
No comments:
Post a Comment