''ക്‌നാനായ സമുദായം മാറ്റത്തിന്റെ വഴിത്തിരിവില്‍''എന്ന ശീര്‍ഷകത്തില്‍ ശ്രീ. ജോസഫ് മുല്ലപ്പള്ളി 2012ഏപ്രില്‍ ലക്കം സ്‌നേഹസന്ദേശത്തില്‍ എഴുതിയ ലേഖനത്തിനുള്ള പ്രതികരണം. അവസാന ഭാഗം. ഇന്നലെ പ്രസധീകരിച്ചതിന്റെ തുടര്‍ച്ച. - മോഡറേറ്റര്‍
കുടുംബത്തിന്റെ അംഗത്വം സംബന്ധിച്ച് - കാനായ്‌ക്കൊപ്പം 'കുടുംബ'ത്തിനും അംഗത്വം നല്‍കണമെന്ന് ആവശ്യപ്പെടുന്ന ലേഖകന്‍, 'Knanaya Catholics.... will continue in their Knanaya missions along with their (non - Knanaya) spouses and children'' എന്നതാണു സത്യമെന്ന് മാര്‍ മൂലക്കാട്ടിനെ തിരുത്തി പ്രസ്താവനയിറക്കാന്‍ മാര്‍ അങ്ങാടിയത്തിനോട് ആവശ്യപ്പെടാത്തതെന്ത്? ആ കാര്യം നടക്കാന്‍ അങ്ങിനെയൊരു പ്രസ്താവന മാത്രം പോരേ?! അങ്ങിനെയൊന്ന് ഇറക്കിയില്ലങ്കില്‍ ജനം എന്താണു മനസ്സിലാക്കുക? ഇരുവരും ചേര്‍ന്നുള്ള തീരുമാനപ്രകാരമാണ് രണ്ടുപേരും വ്യത്യസ്ഥങ്ങളായ പരസ്യനിലപാട് എടുത്തത് എന്നല്ലേ?!
സഭ സാര്‍വ്വത്രികം - 'ക്‌നാനായ' പ്രത്യേകമായി നിലനിര്‍ത്തിയാലും, സ്വയാധികാരസഭകള്‍ ചേര്‍ന്നുള്ള കത്തോലിയ്ക്കാസഭ സാര്‍വ്വത്രികമല്ലാതാവുമോ?
അയല്ക്കാരനെ സ്‌നേഹിക്കുക - ക്‌നാനായസമുദായം എക്കാലവും അയല്‍ക്കാരെ സ്‌നേഹിച്ചും, ഉള്‍ക്കൊണ്ടും, അംഗീകരിച്ചും തന്നെയാണ് നിലനിന്നു പോരുന്നത്. 'കാനാ'ക്കാരനോടും സ്‌നേഹക്കുറവില്ല. അവന്‍ സഹോദരന്‍ തന്നെ. ക്‌നാനായ ഇന്‍സ്റ്റിട്യുഷനുകളില്‍ അംഗത്വം ആവശ്യപ്പെടുന്ന കാനാക്കാരനുമായി മാത്രമേ സമുദായത്തിനു പ്രശ്‌നമുള്ളൂ.
(അവസാനിച്ചു)
എക്‌സിക്യൂട്ടീവ് മെമ്പര്‍, ക്‌നാനായ ഫെലോഷിപ്പ്,
-------------------------------------------------------------------------------------------------------------------
Published by
Knanaya Fellowship President
Dominic Savio Vachachirayil
Mob. 944 614 0026
email : pulimavu@yahoo.in
No comments:
Post a Comment