Tuesday, June 12, 2012

അഭിവന്ദ്യ പിതാക്കന്മാരെ നന്ദി; ഒത്തിരി നന്ദി!!

അമേരിക്കന്‍ കണ്‍വെന്‍ഷന്‍ കൂടുവാന്‍ ഈ വര്ഷം മെത്രാന്മാര്‍ വരുന്നില്ല എന്ന് കേട്ടപ്പോള്‍ എനിക്ക് ഒത്തിരി സന്തോഷം തോന്നി. ഒരു പക്ഷെ ഇപ്പോള്‍ പ്രസിഡന്റ്‌ ആയിരിക്കുന്ന ഷീന്‍സ് പിതാവിന്റെ കൈമുത്തി അഡ്വാന്‍സ്‌ കൊടുക്കാഞ്ഞിട്ടാവാം, അല്ലങ്കില്‍ മുത്തു പുറകില്‍ കളിച്ചതാകാം .(പണ്ടേ അങ്ങേരു പുറകില്‍ കളിക്കാന്‍ മിടുക്കനാണല്ലോ!). അതുമല്ലങ്കില്‍ കൂവലും ക്നായിതൊമ്മന്‍ വലിയപ്പന്റെ ഭാഷയില്‍ “കൈക്രിയ” ഭയന്നും ആകാം. എന്തുകൊണ്ട് തന്നെ ആയാലും നേട്ടം അമേരിക്കന്‍ ക്നനയക്കാര്‍ക്ക് തന്നെ. ഒരിക്കല്‍ വരാതിരുന്നാല്‍ പിന്നെ അടുത്തതിനു എഴുന്നള്ളിക്കേണ്ട കാര്യം ഇല്ല. കാരണം പാരമ്പര്യവും കീഴ്വഴക്കവും  ആങ്ങനെ ആകുമല്ലോ.


ഏതായാലും കോട്ടിട്ട പ്രാഞ്ചിയേട്ടന്മാര്‍ മാത്രമല്ല വേറെയും ആണുങ്ങള്‍ ‍അമേരിക്കയില്‍ ഉണ്ടന്ന് മെത്രാന്മാരും മുത്തുകുട്ടനും മനസിലാക്കി തുടങ്ങി. കോട്ടയം മെത്രാന്‍ വന്നില്ലങ്കില്‍ പിന്നെ വേറെ മെത്രാന്മാരും വരില്ല. യേശുവേ സ്തുതി!!

ഒരു  മെത്രാന്‍ വന്നു പോകുന്നതിന്റെ ചെലവ് മിനിമം അയ്യായിരം ഡോളര്‍ ആകും. രണ്ടു പേര്‍ വന്നു പോയാല്‍ പതിനായിരം. അതിനെ അന്‍പത്തി ആറു കൊണ്ട് ഗുണിച്ചാല്‍ അഞ്ചര ലക്ഷം രൂപയിലധികം കിട്ടും. അവര്‍ വരാത്തതിന്റെ നന്ദി സൂചകമായി, ഓര്‍മ്മക്കായി,  KCCNA യുടെ നേതൃത്വത്തില്‍ ക്നാനായ സമുദായത്തിലെ ദരിദ്ര കുടുംബങ്ങളിലെ അഞ്ചു യുവതികളെ വിവാഹം കഴിപ്പിച്ചു വിടുകയോ ജീവിതമാര്‍ഗം തുടങ്ങി കൊടുക്കുകയോ ചെയ്തിട്ട് അതിന്റെ ഫോട്ടോ ഈ മേത്രാന്മാര്‍ക്കും അയച്ചു കൊടുക്കട്ടെ (ഫോട്ടോ എടുക്കുമ്പോള്‍ മെത്രാനെ വിളിക്കരുത്; അതിനു വഴിചിലവ് വേറെ കൊടുക്കേണ്ടി വരുമെന്നോര്‍ക്കുക!) അങ്ങനെ അനാവശ്യ ചെലവ് ചുരുക്കി നമുക്ക് ഒരു നല്ല കാര്യം ചൈയ്യാം.

മെത്രാന്മാര്‍ വരാതിരുന്നാല്‍ വിശ്വാസിക്ക് വേറെ പ്രൈവറ്റ്  കളക്ഷനില്‍  നിന്നും മോചനവും കിട്ടും. മൊത്തത്തില്‍ നോക്കിയാല്‍ പിതാക്കന്മാര്‍ വരാതിരുന്നാല്‍ നേട്ടം തന്നെ. മൂലക്കാടന്‍ തിയറി വച്ച് അത് തന്നെ ആണ് ലെസ്സര്‍ ഈവിള്‍.

മെത്രാന്മാര്‍ ഒന്ന് ഓര്‍ക്കുന്നത് നല്ലതാണ് ഇനിയുള്ള കാലം ആരും തിരുഞ്ഞു നോക്കില്ല. വാശിക്ക് .......... വിട്ടാല്‍ .........നു കേടുവരും (ഫില്‍ ഇന്‍ ദി ബ്ലാങ്ക്).

അമേരിക്കയിലെപോലെ യു.കെയില്‍  കുറെ ആണുങ്ങള്‍ പോലും ഇല്ലാത്തതുകൊണ്ടാവാം (കോട്ട് ഇട്ടതുകൊണ്ട് മാത്രം ആയില്ലല്ലോ) നമ്മുടെ ബി.ജെ.പി  അവിടെ പര്യടനത്തിനു പോകുന്നു. അവിടെ കൈക്രിയ കൊടുക്കാന്‍ മാത്രം വിശ്വാസി വളര്‍ന്നിട്ടില്ല. കറുത്ത കൊടി വരെയെ എത്തിയുള്ളൂ. അതാണ്‌ അവിടെ പോകാനുള്ള ഉത്സാഹം. അവിടെ വിവരമുള്ളവര്‍ ഉണ്ടായിരുന്നങ്കില്‍ രണ്ടായിരം പൌണ്ട് കൊടുക്കുന്നതിനു പകരം രണ്ടു സഹോദരിമാരെ സഹായിക്കുമായിരുന്നു. UKKCA.യും KCCNAയും ഒത്തുപിടിച്ചാല്‍  ഒരു വര്ഷം നമുക്ക് ഏഴോ എട്ടോ കുടുംബങ്ങളെ രക്ഷപെടുത്താം.

അതുകൊണ്ട് പിതാക്കന്മാര്‍ക്കു കണ്‍വെന്‍ഷന്‍ കൂടുവാന്‍ പോകുവാന്‍ തോന്നിക്കരുതേ കര്‍ത്താവേ.  മുത്തു ആയോ മറ്റു സാഹചര്യമായോ അങ്ങ് ഇടപെട്ട്‌ അവരുടെ യാത്രകളെ അങ്ങ് മുടക്കേണമേ.
കര്‍ത്താവേ നിലവിളിക്കുന്ന പാവം സഹോദരിമാരുടെ കണ്ണുനീര്‍ അങ്ങ് കണ്ടു മെത്രന്മാര്‍ക്ക് യാത്ര ചൈയ്യുവാനുള്ള ദുര്‍ബുദ്ധി തോന്നിക്കരുതേ. അവര്‍ക്ക് ആണത്തവും അഭിമാനവും അല്പമെങ്കിലും കൊടുക്കണമേ. ഉള്ളതുകൊണ്ട് ജീവിക്കാന്‍ അവര്‍ക്ക് കൃപ കൊടുക്കണമേ.

യേശുവേ നന്ദി, യേശുവേ സ്തോത്രം, ഹല്ലെലുയ്യ......

കറിയാകുട്ടി

No comments:

Post a Comment