Wednesday, June 13, 2012

അച്ഛനായ എന്നെ എന്തുവിളിച്ചിടും! (കവിത: പാപ്പിച്ചി വല്യപ്പന്‍)


പഞ്ചപാവം ഭാര്യയെ
പഞ്ചാര എന്നു വിളിച്ചിടും
കൊഞ്ചുന്ന ഭാര്യയെ
കൊഞ്ചി എന്നു വിളിച്ചിടും

വെളുത്ത ഭാര്യയെ
വെളുമ്പി എന്നു വിളിച്ചിടും
കറുത്ത ഭാര്യയെ
കറമ്പി എന്നു വിളിച്ചിടും

കുടുംബത്തില്‍ പിറന്നവളെ
കുടുംബനി എന്നു വിളിച്ചിടും
ഗതി ഇല്ലാത്തവളെ
ഗതികെട്ടവള്‍ എന്നു വിളിച്ചിടും

പണ മുള്ളവളെ
പണക്കാരി എന്നുവിളിച്ചിടും
ദേക്ഷ്യമുള്ളവളെ
ദേക്ഷ്യക്കാരി എന്നുവിളിച്ചിടും

ഭാര്യ എന്നെ തിരിച്ചെന്തു-
വിളിക്കുമെന്നു ഞാന്‍ ചിന്തിച്ചു

മുതുകുടിയനായ എന്നെ
ഭാര്യ എന്തു വിളിച്ചിടും ഭവാന്‍?

ഒരച്ഛനായ എന്നെ -
മക്കള്‍ എന്തു വിളിച്ചിടും ഭവാന്‍?

മദ്യമേ നീ എന്നോടീ
കൊലച്ചതി എന്തിനു ചെയിതിടുന്നു.

പാപ്പിച്ചി വല്യപ്പന്‍

No comments:

Post a Comment