നട്ടുച്ചമുതല്‍ പാതിരാ വരെ കഷ്ടപ്പെട്ട്
പണിയെടുക്കുന്ന നേഴ്സുമാരെ
ഉച്ചിഷ്ടത്തിന്റെ കണക്കുപറഞ്ഞ്
നടുവേദന പിടിപ്പിക്കുന്ന പട്ടക്കാരന്‍
ഭര്‍ത്താക്കന്മ്മാര്‍ക്ക് ആവേശംപകര്‍ന്ന്
പള്ളിമേടയില്‍ പട്ടക്കച്ചവടം നടത്തിടുന്നവര്‍
പട്ടയില്‍ മുങ്ങിക്കുളിച്ച പള്ളിയില്‍
പരമേശ്വരന് സ്ഥാനമുണ്ടോ?
പട്ടു പുതപ്പിച്ചിടുന്ന പരമേശ്വരനെ നോക്കി
പ്രാര്‍ത്തിക്കുന്ന പട്ടക്കാരന്‍
പാപം ചെയ്തവരോട് പ്രായച്ചിത്തം-
ചെയ്യാന്‍ പറയുന്ന പട്ടക്കാരന്‍
പട്ടയടിച്ച് പള്ളിക്ക് ചുറ്റും
പ്രദിക്ഷണം വച്ചിടുന്നു
പ്രാഞ്ചി നടക്കും പ്രാേഞ്ജട്ടന്മ്മാര്‍
പട്ട അടിച്ച് ചുട്ട കോഴിക്കാലുകള്‍
പല്ലിനിടയില്‍ ചുറ്റി വലിച്ചിടുന്നു
പണിപ്പെട്ട് പല്ലുകള്‍ കോഴിയെ നുറുക്കി
അണക്കുഴിയില്‍ നിറക്കുന്നു
വായില്‍ പട്ടനിറച്ച് കോഴിയെ
ആമാശയത്തില്‍ എത്തിച്ചിടുന്നു
വയറു നിറച്ചിടുന്നു വിശപ്പടക്കിടുന്നു
കൂര്‍ക്കം വലിച്ചിടുന്നു.
No comments:
Post a Comment