കഴിഞ്ഞ തവണ Manchester-ല്‍ നിന്ന് UKKCAയിലേയ്ക്ക് മത്സരിച്ചു വീരചരമം പ്രാപിച്ച ഒരു കേറ്ററിംഗ്കാരന്‍ പറഞ്ഞത് ഇപ്പോഴുമോര്‍ക്കുന്നു. നമ്മളില്‍ത്തന്നെ എത്രയോ കേറ്ററിംഗ്കാരുണ്ട്. എന്തുകൊണ്ട് ഇത് ഞങ്ങള്‍ക്ക് തന്നുകൂടാ.... ഒരാള്‍ക്ക് തന്നെ ബുദ്ധിമുട്ടാണെങ്കില്‍ തരംതിരിച്ചു, കപ്പ ബിരിയാണി, ചിക്കന്‍ ബിരിയാണി, ദോശ, മറ്റു സാധനങ്ങള്‍..... ഇങ്ങനെ ചെയ്‌താല്‍ അവരവരുടെ വിഭവങ്ങള്‍ ഏറ്റവും നല്ല ഗുണമേന്മയോടെ സാധാരണക്കാരന് ലഭ്യമാക്കാന്‍ കഴിയുമല്ലോ. ഇതിനല്ലേ തനിമ ഒരുമ എന്നൊക്കെ പറയുന്നത്.
എല്ലാവരും ഒരു കാര്യം ഓര്‍ത്താല്‍ നന്ന്. നമ്മളെല്ലാം ഇന്ത്യാക്കാരായിരുന്നു. എന്നാല്‍ ഇപ്പോള്‍? പാസ്പോര്‍ട്ടിന്റെ നിറം മാറിയത് മറക്കരുത്. ഉണ്ട ചോറിനു നന്ദി കാണിക്കണം എന്ന് പറയുന്നത് തെറ്റാണോ. ഇന്നാട്ടില്‍ ജീവിക്കാന്‍ നാമെല്ലാം കൌണ്‍സില്‍ ടാക്സ് കൊടുക്കുന്നു. ടി.വി. വാങ്ങിയാല്‍ ലൈസന്‍സ് എടുക്കണം. അതുപോലെ കച്ചവടക്കാര്‍ ബില്ല് തരുമ്പോള്‍ സര്‍ക്കാരിലേയ്ക്ക് വാറ്റ് കൊടുക്കുന്നുണ്ട്. നമ്മള്‍ ചെയ്യുന്നതെല്ലാം നിയമമനുസരിച്ചാണോ എന്ന് ആലോചിക്കണം.
ബ്രിട്ടീഷ് ഭരണകൂടത്തിനു മുന്‍പില്‍ ക്നാനായ പിതാവെന്നോ കള്ളിചെല്ലമ്മയെന്നോ വേറ്വ്ത്യാസമില്ല. അതാണല്ലോ ഇപ്പോഴും ഇവിടെയുള്ള രൂപതയുടെ കീഴില്‍ പുരോഹിതന്മാര്‍ അനായാസം വന്നുകൊണ്ടിരിക്കുന്നത്. ഇവിടെയെത്തി കാലുകുത്തിക്കഴിഞ്ഞാല്‍ അവരുടെ ഭാവം പിന്നെ പ്രവചനാതീതമാണ്.
പത്തോളം വര്‍ഷങ്ങള്‍ മുമ്പ് ഇന്ത്യയിലെ പല ഏജന്റ്മാരെയും കണ്ടു ലക്ഷങ്ങള്‍ മുടക്കിയാണ് പലരുമിവിടെ എത്തിയത്. ഇന്റര്‍വ്യൂവിനു വേണ്ടി എവിടെയൊക്കെ പോയി? ഇതിനിടയില്‍ പലര്‍ക്കും പണം നഷ്ടമായി. ഇവിടെ ഏത്തപ്പെട്ടവര്‍ ഇല്ലാത്ത കാശുണ്ടാകി ഭര്‍ത്താവിനെയും കുഞ്ഞുങ്ങളെയും ഇവിടെയെത്തിച്ചു. പലരും രാത്രിയെന്നും പകലെന്നുമില്ലാതെ ജോലിയെടുത്തു കുഞ്ഞുങ്ങളെ വളര്‍ത്തി.
കഷ്ടം! ഇന്നലെ ഇവിടെ വന്ന കത്തനാര്‍ എത്ര അധികാരസ്വരത്തിലാണ് പറയുന്നത്, എല്ലാവരുടെയും വിവാഹസര്‍ട്ടിഫിക്കറ്റുകള്‍ കാണണം..... എന്തെങ്കിലും ഒരു നിസ്സാരകാര്യം ആവശ്യപ്പെട്ടാല്‍ സമയമുണ്ടോ എന്ന് ഡയറിയില്‍ നോക്കുന്ന ഇക്കൂട്ടര്‍ ബ്രിട്ടീഷ് അച്ചന്മാരെ തീര്‍ച്ചയായും കണ്ടുപഠിക്കണം. അല്ലാണ്ട് അഹങ്കാരത്തിന് കൈയും കാലും വച്ച് ഒരു ളോഹയും അണിഞ്ഞാല്‍.....
വിവേകമുള്ള ക്നാനായക്കാരനാണെങ്കില്‍ അവന്‍ സ്വയം ഒന്ന് ചിന്തിക്കും. അല്ലാതെ വായില്‍ വരുന്നത് കോതയ്ക്ക് പാട്ട് എന്നപോലെ മര്‍ക്കടമുഷ്ടികള്‍ കാട്ടികൂട്ടുന്ന പ്രവര്‍ത്തികളും അവരെ പരിപോഷിപ്പിക്കാന്‍ കൂട്ടുനില്‍ക്കുന്ന കുറെ കുബുധികളും ചേര്‍ന്ന് ഈ സമുദായത്തെ ഇരുട്ടിലാക്കിയിരിക്കുന്നത് ഇനിയും കണ്ടില്ലെന്നു നടിക്കാനാവില്ല. പോര്‍വിളികളും വിജയഗാഥകളും നമുക്ക് നേരില്കാണാം. ജീവിച്ചിരിക്കുമ്പോള്‍ ഒപ്പീര്, മരിച്ചുകഴിയുമ്പോള്‍ ഒപ്പീസ്..... ഈ തത്വം മാറ്റിയെഴുതേണ്ട സമയമതിക്രമിച്ചിരിക്കുന്നു.
പ്രിയ സഹോദരരെ ഉണര്‍ന്നു പ്രവര്‍ത്തിക്കൂ...
ആകെയൊരാശ്വാസം കണ്വന്ഷന് വേണ്ട കഠാര, കത്തി, വടിവാള്‍, സൈക്കിള്‍ ചെയിന്‍ മുതലായ കൊച്ചുകുഞ്ഞുങ്ങളെ നേര്‍വഴിക്ക് നടത്താനുപയോഗിക്കുന്ന ഉപകരണങ്ങളുമായി യുദ്ധകാലാടിസ്ഥാനത്തില്‍ ഒരു കപ്പല്‍ കൊച്ചി തുറുമുഖത്ത് നിന്നും പുറപ്പെട്ടുകഴിഞ്ഞിരിക്കുന്നു എന്ന് യഹൂദരുടെ നാടായ ഇസ്രേലിന്റെ ചാരസന്ഘടന മൊസ്സാദിന് വിവരം ലഭിച്ചതാണ്. AD 345-ല്‍ പ്രേക്ഷിതപ്രവര്‍ത്തനവുമായി കൊടുങ്ങല്ലൂരിലേയ്ക്ക്. AD 2011-ല യുധോപകരണങ്ങളുമായി ഇങ്ങോട്ട്! കലികാല വൈഭവം!
എല്ലാം നേരില്‍കണ്ടാസ്വദിക്കാം. കൂട്ടിനു നമ്മുടെ പ്രിയങ്കരനായ പിതാവുമുണ്ടല്ലോ.
ജൂണ്‍ മുപ്പതേ, നീയൊന്നു വേഗമെത്ത്!
ജോയ്പ്പാന്‍
No comments:
Post a Comment