കുറെ നാള്‍ മുമ്പ് ബ്രിട്ടീഷ് ക്നായില്‍ എന്നാ ബ്ലോഗില്‍ ഒരു പോസ്റ്റ് വന്നിരുന്നു – കിടങ്ങൂര്‍ പളളിയോടനുബന്ധിച്ചു ഒരു പുതിയ പള്ളിമേട പണിയുന്നതിനെക്കുറിച്ചായിരുന്നു ആ പോസ്റ്റ്. (പ്രസ്തുത പോസ്റ്റ് വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക).
നാട്ടിലെ പള്ളികളില്‍ ഇത്തരം (പലപ്പോഴും അനാവശ്യമായ) വികസനപ്രവര്‍ത്തനം നടക്കുമ്പോള്‍, പ്രവാസികളെ പിഴിഞ്ഞ് പിരിക്കുന്നതിനെതിരെ ജനരോഷം ആ പോസ്റ്റിന്റെ കമെന്റുകളുടെ രൂപത്തില്‍ പ്രത്യക്ഷപ്പെടുകയുണ്ടായി.
നാട്ടിലുള്ള അതിസമ്പന്നര്‍ പോലും “വിവരമില്ലാത്ത പ്രവാസികളുണ്ടല്ലോ, പിന്നെ ഞങ്ങളെന്തിനാണ് സംഭാവന കൊടുക്കുന്നത്?” എന്ന മനോഭാവതിലാണ്. ഏതായാലും, ഉദ്ദേശിച്ചത്ര തുക പിരിഞ്ഞുകിട്ടാതതുകൊണ്ട് പള്ളിമേടയുടെ തറ അങ്ങിനെ കിടക്കുന്നു. വികാരിയച്ചന്‍ കടത്തിണ്ണയിലൊന്നുമല്ല, പഴയ പള്ളിമേടയില്‍ സസുഖം വാഴുന്നു.
അതിനിടയില്‍ കിടങ്ങൂര് നിന്നും മറ്റൊരു വാര്‍ത്ത.
ആ ഇടവകയിലെ ഒരു ക്നാനായ കുടുംബത്തില്‍ വികലാംഗനായ ഒരു കുട്ടി ഉണ്ട് - ജന്മനാ നടക്കാന്‍ വയ്യാത്ത വൈകല്യമുള്ള കുട്ടി. ആ കുട്ടിയ്ക്ക് അംഗവൈകല്യത്തിന്റെ പേരില്‍ വികാരിയച്ചന്‍ സ്കൂളില്‍ പ്രവേശനം നിഷേധിച്ചു. ഒടുവില്‍ നായന്മാരുടെ വിദ്യാലത്തില്‍ അഡ്മിഷന്‍ ലഭിച്ചു, അവിടെ പഠിക്കുന്നു.
അല്ഭുതമെന്നു പറയട്ടെ, കുട്ടിയുടെ വീട്ടുകാര്‍ക്ക് യാതൊരു പരാതിയുമില്ല. കുട്ടി പഠിക്കേണ്ട ക്ലാസ്സ് മുന്നാമത്തെ നിലയിലാണ്, അത് കൊണ്ട് കുട്ടിയ്ക്ക് ബുദ്ധിമുട്ടാകും എന്ന അച്ചന്റെ വിശദീകരണം വീട്ടുകാര്‍ അപ്പടി വിഴുങ്ങി. സത്യമതാകാന്‍ വഴിയില്ല. നാട്ടില്‍ താമസിക്കുന്ന ഒരു കുടുംബത്തിന് അച്ചനോടും സഭയോടും കൊമ്പ് കോര്ത്താല്‍ ജീവിതം ദുരിതപൂര്‍ണമാകും (ആക്കും) എന്ന തിരിച്ചറിവായിരിക്കണം അവരുടെ നിശബ്ദതയുടെ യഥാര്‍ത്ഥ കാരണം.
അംഗവൈകല്യം ഉള്ള ഒരു കുട്ടി പ്രവേശനത്തിന് വന്നാല്‍ അവന്‍ പഠിക്കേണ്ട ക്ലാസ്റൂം മൂന്നാം നിലയിലാണെന്ന് പറഞ്ഞു പ്രവേശനം നിഷേധിക്കുകയല്ല ഒരു കത്തോലിക്കാസ്ഥാപനം ചെയ്യേണ്ടത്. അവനെ എങ്ങനെ സഹായിക്കാം എന്ന് ചിന്തിച്ചു ക്ലാസ് താഴേയ്ക്ക് മാറ്റുകയാണ് മനുഷത്വം.
മനുഷത്വം സഭയ്ക്ക് നിഷിദ്ധമാണോ എന്ന് മനസ്സിലാകുന്നില്ല.
വിദ്യാഭ്യാസം, ആതുരശുശ്രൂഷ തുടങ്ങിയ മേഖലകളില്‍ സഭ അല്പം കൂടി മനുഷത്വം കാണിക്കുന്നത് കൊണ്ട് ദൈവകോപം ഉണ്ടാകുകയില്ല എന്ന സത്യം നമ്മുടെ അച്ചന്മാരോടും മെത്രാന്മാരോടും ആരെങ്കിലും ഒന്ന് പറഞ്ഞുകൊടുക്കുക.
No comments:
Post a Comment