കഴിഞ്ഞ തവണ Manchester-ല്‍ നിന്ന് UKKCAയിലേയ്ക്ക് മത്സരിച്ചു വീരചരമം പ്രാപിച്ച ഒരു കേറ്ററിംഗ്കാരന്‍ പറഞ്ഞത് ഇപ്പോഴുമോര്‍ക്കുന്നു. നമ്മളില്‍ത്തന്നെ എത്രയോ കേറ്ററിംഗ്കാരുണ്ട്. എന്തുകൊണ്ട് ഇത് ഞങ്ങള്‍ക്ക് തന്നുകൂടാ.... ഒരാള്‍ക്ക് തന്നെ ബുദ്ധിമുട്ടാണെങ്കില്‍ തരംതിരിച്ചു, കപ്പ ബിരിയാണി, ചിക്കന്‍ ബിരിയാണി, ദോശ, മറ്റു സാധനങ്ങള്‍..... ഇങ്ങനെ ചെയ്‌താല്‍ അവരവരുടെ വിഭവങ്ങള്‍ ഏറ്റവും നല്ല ഗുണമേന്മയോടെ സാധാരണക്കാരന് ലഭ്യമാക്കാന്‍ കഴിയുമല്ലോ. ഇതിനല്ലേ തനിമ ഒരുമ എന്നൊക്കെ പറയുന്നത്.
എല്ലാവരും ഒരു കാര്യം ഓര്‍ത്താല്‍ നന്ന്. നമ്മളെല്ലാം ഇന്ത്യാക്കാരായിരുന്നു. എന്നാല്‍ ഇപ്പോള്‍? പാസ്പോര്‍ട്ടിന്റെ നിറം മാറിയത് മറക്കരുത്. ഉണ്ട ചോറിനു നന്ദി കാണിക്കണം എന്ന് പറയുന്നത് തെറ്റാണോ. ഇന്നാട്ടില്‍ ജീവിക്കാന്‍ നാമെല്ലാം കൌണ്‍സില്‍ ടാക്സ് കൊടുക്കുന്നു. ടി.വി. വാങ്ങിയാല്‍ ലൈസന്‍സ് എടുക്കണം. അതുപോലെ കച്ചവടക്കാര്‍ ബില്ല് തരുമ്പോള്‍ സര്‍ക്കാരിലേയ്ക്ക് വാറ്റ് കൊടുക്കുന്നുണ്ട്. നമ്മള്‍ ചെയ്യുന്നതെല്ലാം നിയമമനുസരിച്ചാണോ എന്ന് ആലോചിക്കണം.
ബ്രിട്ടീഷ് ഭരണകൂടത്തിനു മുന്‍പില്‍ ക്നാനായ പിതാവെന്നോ കള്ളിചെല്ലമ്മയെന്നോ വേറ്വ്ത്യാസമില്ല. അതാണല്ലോ ഇപ്പോഴും ഇവിടെയുള്ള രൂപതയുടെ കീഴില്‍ പുരോഹിതന്മാര്‍ അനായാസം വന്നുകൊണ്ടിരിക്കുന്നത്. ഇവിടെയെത്തി കാലുകുത്തിക്കഴിഞ്ഞാല്‍ അവരുടെ ഭാവം പിന്നെ പ്രവചനാതീതമാണ്.
പത്തോളം വര്‍ഷങ്ങള്‍ മുമ്പ് ഇന്ത്യയിലെ പല ഏജന്റ്മാരെയും കണ്ടു ലക്ഷങ്ങള്‍ മുടക്കിയാണ് പലരുമിവിടെ എത്തിയത്. ഇന്റര്‍വ്യൂവിനു വേണ്ടി എവിടെയൊക്കെ പോയി? ഇതിനിടയില്‍ പലര്‍ക്കും പണം നഷ്ടമായി. ഇവിടെ ഏത്തപ്പെട്ടവര്‍ ഇല്ലാത്ത കാശുണ്ടാകി ഭര്‍ത്താവിനെയും കുഞ്ഞുങ്ങളെയും ഇവിടെയെത്തിച്ചു. പലരും രാത്രിയെന്നും പകലെന്നുമില്ലാതെ ജോലിയെടുത്തു കുഞ്ഞുങ്ങളെ വളര്‍ത്തി.
കഷ്ടം! ഇന്നലെ ഇവിടെ വന്ന കത്തനാര്‍ എത്ര അധികാരസ്വരത്തിലാണ് പറയുന്നത്, എല്ലാവരുടെയും വിവാഹസര്‍ട്ടിഫിക്കറ്റുകള്‍ കാണണം..... എന്തെങ്കിലും ഒരു നിസ്സാരകാര്യം ആവശ്യപ്പെട്ടാല്‍ സമയമുണ്ടോ എന്ന് ഡയറിയില്‍ നോക്കുന്ന ഇക്കൂട്ടര്‍ ബ്രിട്ടീഷ് അച്ചന്മാരെ തീര്‍ച്ചയായും കണ്ടുപഠിക്കണം. അല്ലാണ്ട് അഹങ്കാരത്തിന് കൈയും കാലും വച്ച് ഒരു ളോഹയും അണിഞ്ഞാല്‍.....
വിവേകമുള്ള ക്നാനായക്കാരനാണെങ്കില്‍ അവന്‍ സ്വയം ഒന്ന് ചിന്തിക്കും. അല്ലാതെ വായില്‍ വരുന്നത് കോതയ്ക്ക് പാട്ട് എന്നപോലെ മര്‍ക്കടമുഷ്ടികള്‍ കാട്ടികൂട്ടുന്ന പ്രവര്‍ത്തികളും അവരെ പരിപോഷിപ്പിക്കാന്‍ കൂട്ടുനില്‍ക്കുന്ന കുറെ കുബുധികളും ചേര്‍ന്ന് ഈ സമുദായത്തെ ഇരുട്ടിലാക്കിയിരിക്കുന്നത് ഇനിയും കണ്ടില്ലെന്നു നടിക്കാനാവില്ല. പോര്‍വിളികളും വിജയഗാഥകളും നമുക്ക് നേരില്കാണാം. ജീവിച്ചിരിക്കുമ്പോള്‍ ഒപ്പീര്, മരിച്ചുകഴിയുമ്പോള്‍ ഒപ്പീസ്..... ഈ തത്വം മാറ്റിയെഴുതേണ്ട സമയമതിക്രമിച്ചിരിക്കുന്നു.
പ്രിയ സഹോദരരെ ഉണര്‍ന്നു പ്രവര്‍ത്തിക്കൂ...
ആകെയൊരാശ്വാസം കണ്വന്ഷന് വേണ്ട കഠാര, കത്തി, വടിവാള്‍, സൈക്കിള്‍ ചെയിന്‍ മുതലായ കൊച്ചുകുഞ്ഞുങ്ങളെ നേര്‍വഴിക്ക് നടത്താനുപയോഗിക്കുന്ന ഉപകരണങ്ങളുമായി യുദ്ധകാലാടിസ്ഥാനത്തില്‍ ഒരു കപ്പല്‍ കൊച്ചി തുറുമുഖത്ത് നിന്നും പുറപ്പെട്ടുകഴിഞ്ഞിരിക്കുന്നു എന്ന് യഹൂദരുടെ നാടായ ഇസ്രേലിന്റെ ചാരസന്ഘടന മൊസ്സാദിന് വിവരം ലഭിച്ചതാണ്. AD 345-ല്‍ പ്രേക്ഷിതപ്രവര്‍ത്തനവുമായി കൊടുങ്ങല്ലൂരിലേയ്ക്ക്. AD 2011-ല യുധോപകരണങ്ങളുമായി ഇങ്ങോട്ട്! കലികാല വൈഭവം!
എല്ലാം നേരില്‍കണ്ടാസ്വദിക്കാം. കൂട്ടിനു നമ്മുടെ പ്രിയങ്കരനായ പിതാവുമുണ്ടല്ലോ.
ജൂണ്‍ മുപ്പതേ, നീയൊന്നു വേഗമെത്ത്!
ജോയ്പ്പാന്‍
അങ്ങനെ ഒരു കണ്‍വെന്‍ഷന്‍ കൂടെ വരുന്നു. പള്ളിയില്‍ പാടുന്ന പാട്ടുണ്ട് കാറ്റേ കടലേ വാ മഴയെ മേഘമേ വാ ദൈവത്തെ സ്തുതികാന്‍......... എന്നത് പോലെ ക്നാനായ മക്കളെ വാ ..... പിതാവേ മക്കളെ വാ കൂട്ട അടിഅടിക്കാന്‍
ReplyDeleteഈ വര്ഷം നമ്മുടെ റാലി ഒന്ന് നോക്കണം. നൂറ്റിഅമ്പതു കുടുംബം ഉണ്ട് എന്ന് പറഞ്ഞു നാല് national കൌണ്‍സില്‍ മെംബേര്‍സ് വാങ്ങി എടുത്ത മന്ചെസ്റെര്‍ യുനിട്ടില്‍ നിന്നും എത്ര പേര്‍ വരുമെന്ന്. വനിതാ നേതാക്കന്മാരും വാവയും എല്ലാ ക്നാനായ മക്കളോടും സമാധാനം പറയണം.
ReplyDeleteകണക്കു പ്രകാരം മുന്നൂറു വലിയവരും പിന്നെ കുട്ടികളും കാണും. മെത്രാനെ സ്വീകരിക്കാന്‍ വീട് കയറി അച്ഛന്‍ നടന്നിട്ടും, സ്ത്രീകളും കുട്ടികളും പാട്ടുകാരും കേന്ദ്ര നേതാക്കന്മാരും ഒക്കെ കൂടി ഉണ്ടായിരുന്നത് എന്പതു പേരായിരുന്നു.. പുറത്തുനിന്നും വാടകയ്ക്ക് ആളെ ഇറക്കുന്നുണ്ടോ എന്ന് നോക്കണം. പങ്കാളിത്തം കുറവാനങ്കില്‍ national കൌണ്‍സില്‍ എണ്ണം കുറക്കണം
ഈ അച്ചന്മാര്‍ വരാതിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. ലിവേര്പൂളില്‍ കത്തോലിക്കര്‍ ഇപ്പോള്‍ രണ്ടു ഗ്രൂപ്പ് ആയി. അപ്പടന്റെ ആള്‍ക്കാരും എതിര്‍ക്കുന്നവരും. അപ്പാടനെ ഓടിക്കുവാനും നമ്മുടെ മ.പു വിന്റെ കരങ്ങള്‍ ഉണ്ടായിരുന്നു എന്ന് കേള്‍ക്കുന്നു. ഇവറ്റകളെ തിരിച്ചു നാട്ടിലേക്ക് വിളിചിരുന്നങ്കില്‍ എത്ര നന്നായേനെ. ആത്മാക്കളെ നേടുവാന്‍ അല്ല പൌണ്ട് നേടുവാന്‍ ഉള്ള ആഗ്രഹം. ഓടി നടന്നല്ലേ കുര്‍ബാനയും ധ്യാനവും നടത്തുന്നത്. ഈ നാട് നന്നാക്കാന്‍ ആയിരുന്നെങ്കില്‍ ഇംഗ്ലീഷ്കാരെ ഒന്ന് ധ്യനിപ്പിക്കുവാന്‍ നോക്കൂ. എന്തിനു പറയുന്നു. അച്ഛന്റെ ലോഹയില്‍ തൊട്ടാല്‍ മതി ഞാന്‍ സുഖം പ്രാപിക്കും എന്നല്ലേ ചിലരുടെ ധാരണ
ReplyDeleteഎടൊ ജോയ്, UKKCAയുടെ ഭാരവാഹികള്‍ വിഗന്‍ യുനിട്ടിനോട്ടു ചെയ്തത് അപലപനീയം തന്നെ. എങ്കില്‍ പിന്നെ അച്ഛന്‍ അവരോടു ചെയ്തതോ? എന്റെ ഭാഗം ഓ.കെ എന്ന് രാവിലെ പറഞ്ഞ ആള്‍ ഉച്ച തിരിഞ്ഞു റിപ്പോര്‍ട്ട് കൊടുത്തത് നേരെ വിപരീതം. യുദാസ് ഇതിലും ഭേതം അല്ലായിരുന്നോ. It would have been good for that man if he had not been born.(മത്തായി 26:24)
ReplyDeleteനമ്മളില്‍ എത്രയോ കേടരിംഗ്കാരുണ്ട്! പക്ഷെ, ഇതില്‍ എത്ര പേര്‍ക്ക് പബ്ലിക് ലയബിലിടി ഇന്‍ഷുറന്‍സ് ഉണ്ട്? എത്ര പേര്‍ ഫുഡ് & ഹൈജീന്‍ കോഴ്സ് സര്ടിഫികെറ്റ് എടുത്തിന്ട്ടുണ്ട്? എത്ര പേര്‍ ടാക്സ് അടക്കുന്നുണ്ട്? ഇവനൊക്കെ ഉണ്ടാക്കിയ ഭക്ഷണം കഴിച്ചു വയറ്റില്‍ അസുഖം വന്നാല്‍ ആര് സമാധാനം പറയും? ഒരു മെഡിക്കല്‍ ടീമിനെ മാത്രമല്ല, തിക്കും തിരക്കുമില്ലാതെ ഒരുമയോടെ വെളിക്കു പോകാനുള്ള സൗകര്യം കൂടി ഒരുക്കിയാല്‍ നന്നായിരിക്കും!
ReplyDeleteഈ കണ്‍വെന്‍ഷന്‍ പരാജയപ്പെടണമെന്നത് എന്റെ ഒരാഗ്രഹമാ!
ReplyDeleteഇനിയെങ്ങാനും അന്തേരി സുനയെ ജോയ്പ്പാന്‍ വീട്ടില്‍ ഒളിപ്പിച്ചിട്ടുണ്ടോ?
ReplyDeleteജനവികാരം മനസ്സിലാക്കാന്‍ രാഷ്ട്രീയനേതാക്കന്മാര്ക്ക് ഒരു ആറാം ഇന്ദ്രിയം ഉണ്ട്. അങ്ങനെയാണ് അവര്‍ സാധാരണക്കാരില്‍ നിന്നും വിഭിന്നരാകുന്നത്.
ReplyDeleteപക്ഷെ, വത്തിക്കാനില്‍ നിന്നും കിട്ടുന്ന കൈവയ്പ്പിലൂടെ വേഷഭൂഷാദികളും അധികാരവും അല്ലാതെ ഇപ്പറഞ്ഞ ആറാം ഇന്ദ്രിയം നമ്മുടെ തിരുമെനിമാര്ക്ക് കിട്ടാറില്ല. സംശയമുണ്ടെങ്കില്‍, ഓശാന ഞായറാഴ്ച ചൈതന്യയില്‍ നടന്ന മൂലക്കാട്ട് പ്രസംഗത്തിന്റെ വീഡിയോ കണ്ടു നോക്കുക. ജനവികാരം എതിരാണെന്ന് കണ്ടു അതനുസരിച്ച് നീങ്ങാനോ, പ്രസംഗം അന്തസ്സോടെ നിര്ത്താ്നോ അങ്ങേര്ക്കു് കഴിഞ്ഞില്ല.
നമ്മുടെ ബി.ജെ.പി. ഈ മറുനാട്ടില്‍ വന്നു നാണംകെടാനുള്ള സാധ്യത കൂടുതലായി തോന്നുന്നു. കാര്മോഘം ഉരുണ്ടുകൂടുമ്പോള്‍ മഴ പെയ്യും, യാത്ര വേണ്ട എന്ന് തീരുമാനിക്കാനുള്ള വിവേകം അങ്ങേര്ക്കുണ്ടാകുമോ!!
ദൈവം നമ്മുടെ പിതാക്കന്മാര്ക്ക് സല്ബുദ്ധി കൊടുക്കട്ടെ എന്ന് എല്ലാവരും പ്രാര്ഥിക്കുക.
ജോയ്പ്പാന്‍ പറഞ്ഞതുപോലെ കലികാല വൈഭവം!