Friday, June 8, 2012

പള്ളിയും, കള്ളും, കോഴിയും (കവിത – പാപ്പച്ചി വല്യപ്പന്‍)


നട്ടുച്ചമുതല്‍ പാതിരാ വരെ കഷ്ടപ്പെട്ട്
പണിയെടുക്കുന്ന നേഴ്സുമാരെ
ഉച്ചിഷ്ടത്തിന്റെ കണക്കുപറഞ്ഞ്‌
നടുവേദന പിടിപ്പിക്കുന്ന പട്ടക്കാരന്‍

ഭര്‍ത്താക്കന്മ്മാര്‍ക്ക് ആവേശംപകര്‍ന്ന്
പള്ളിമേടയില്‍ പട്ടക്കച്ചവടം നടത്തിടുന്നവര്‍
പട്ടയില്‍ മുങ്ങിക്കുളിച്ച പള്ളിയില്‍
പരമേശ്വരന് സ്ഥാനമുണ്ടോ?

പട്ടു പുതപ്പിച്ചിടുന്ന പരമേശ്വരനെ നോക്കി
പ്രാര്‍ത്തിക്കുന്ന പട്ടക്കാരന്‍
പാപം ചെയ്തവരോട്‌ പ്രായച്ചിത്തം-
ചെയ്യാന്‍ പറയുന്ന പട്ടക്കാരന്‍

പട്ടയടിച്ച് പള്ളിക്ക് ചുറ്റും
പ്രദിക്ഷണം വച്ചിടുന്നു
പ്രാഞ്ചി നടക്കും പ്രാേഞ്ജട്ടന്മ്മാര്‍
പട്ട അടിച്ച് ചുട്ട കോഴിക്കാലുകള്‍
പല്ലിനിടയില്‍ ചുറ്റി വലിച്ചിടുന്നു

പണിപ്പെട്ട് പല്ലുകള്‍ കോഴിയെ നുറുക്കി
അണക്കുഴിയില്‍ നിറക്കുന്നു
വായില്‍ പട്ടനിറച്ച് കോഴിയെ
ആമാശയത്തില്‍ എത്തിച്ചിടുന്നു
വയറു നിറച്ചിടുന്നു വിശപ്പടക്കിടുന്നു
കൂര്‍ക്കം വലിച്ചിടുന്നു.
 പാപ്പച്ചി വല്യപ്പന്‍                    

13 comments:

  1. ഈ കവിത വായിച്ചപ്പോള്‍ ചിക്കാഗോ പള്ളിയെ ക്കുറിച്ച് ആണ് എന്റെ മനസ്സില്‍ ആദ്യം ഓടി എത്തിയത്. St Mary 's ലും maywood പള്ളിയിലും ഇതൊക്കെ തന്നെ ആണ് നടക്കുന്നത് . ജനങ്ങള്‍ക്ക്‌ പള്ളിയോടും പട്ടാക്കാരോടും ഉള്ള വിശ്വാസം നശിച്ച്ചുകൊണ്ടിരിക്കുകയാണ്. ക്നനായക്കാരുടെ ഇടയില്‍ പള്ളിയോട്‌അനുബന്ധിച്ചുള്ള കള്ളുകുടി അവസാനിപ്പിച്ചാല്‍ ഈശ്വര വിശ്വാസം നഷ്ട്ട പ്പെടുത്താതെ കുടുംബ ജീവിതം നയിക്കാന്‍ പറ്റും . പള്ളിയോട്‌ അനുബന്ധിച്ച്ചുള്ള കള്ളുകുടിക്ക് എതിരെ ശബ്ദ മുയര്‍ത്തുന്ന പാപ്പിച്ചി വല്യപ്പന് നന്ദി. ഇനിയും തുടരുമല്ലോ .

    ഒരു ചിക്കാഗോ ക്നനായക്കാരന്‍ .

    ReplyDelete
  2. Alcohol parties should be banned from the church premises . Parents and priests should be morales to the kids. Let's encourage this kind of poems.

    ReplyDelete
  3. വല്യപ്പച്ചി ഒരു കാര്യം മറന്നു

    വയറു നിറച്ചിടുന്നു വിശപ്പടക്കിടുന്നു
    കൂര്‍ക്കം വലിച്ചിടുന്നു പിന്നെ.....പിന്നെ
    തന്റെ തന്നെ പണം മുടക്കി
    പത്രത്തില്‍ പടം അടിപ്പിക്കുന്നു
    അതുകണ്ട് പല്ലിളിച്ചിടുന്നു
    പിന്നെ നേതാവെന്നു സ്വയം പറഞ്ഞിടുന്നു
    വിവര ദോഷികള്‍ അയ്യോ ഇവര്‍ വിവര ദോഷികള്‍

    ReplyDelete
    Replies
    1. കറിയാക്കുട്ടിയെ ഞങ്ങള്‍ക്ക് കാശ് ഉണ്ടായിട്ട്അല്ലെ പത്രത്തില്‍ പടമിടുന്നത്. അതുകൊണ്ട് ഞങ്ങള്‍ക്ക് പള്ളിളിക്കാനും സന്തോഷിക്കാനും അവകാശമുണ്ട്‌. കൊതിച്ചിട്ട് കാര്യമില്ല കറിയാക്കുട്ടി. പാപ്പിച്ചി വല്ല്യപ്പനോടും പറഞ്ഞേക്ക്.

      Delete
    2. ചേട്ടോ, എരഗതീം പരഗതീം ഇല്ലാതെ നടക്കുന്ന ഞങ്ങള്‍ നിങ്ങളുടെ അവകാശങ്ങള്‍ നടപ്പിലാക്കുമ്പോള്‍, "പ്രാന്ചിയെട്ടാ" എന്ന് വിളിച്ചു ഒന്ന് സമാധാനിചോട്ടെന്നെ. പ്രാഞ്ചിയേട്ടന് വിരോധമോന്നുമില്ലല്ലോ....... പ്രാഞ്ചിയേട്ടോ.... പൂയ്‌....

      Delete
  4. This is the shape of all Kna missions in US.
    What a tragedy?

    ReplyDelete
  5. If Muthu does not allow this he will get Kulangara treatment.

    ReplyDelete
  6. ഇനി മുതല്‍ പട്ട വെടിഞ്ഞിടുന്നു

    കോഴിയെ വിലക്കിടുന്നു

    പരമേശ്വരനെ സ്തുതിചിടുന്നു

    സത്യം ചെയിതിടുന്നു പാപ്പിച്ചി വല്യപ്പാ

    ReplyDelete
    Replies
    1. കോഴിയെ വിലക്കി നമ്മുടെ വയറ്റത്ത് അടിക്കരുതെ?? ആകപ്പാടെ വിലക്കുറഞ്ഞു കിട്ടുന്ന ഇറച്ചി ആണ്. അതുകൊണ്ട് കള്ള് വിലക്കിയാലും കോഴിയെ വിലക്കരുത് എന്ന് അപേക്ഷിക്കുന്നു. അല്പം ദാരിദ്യ്രം കൊണ്ട് പരഞ്ഞുപോയതാനെ ??? പാപ്പിച്ചി വല്യപ്പന്‍ ക്ഷമിക്കുമല്ലോ.

      Delete
  7. പട്ട വെടിഞ്ഞാലും പട്ടക്കാരന്‍ വന്നിടും
    പട്ട വിറ്റു കിട്ടുന്ന പണത്തിന്റെ ഖനം നോക്കി.
    കണ്ണീരിന്‍ പണത്താല്‍ പണിയും നിത്യാരധാന ഭവനം
    അതില്‍ ആരാധിച്ചിടും പരമേശ്വരനെ
    പള് പളാ തിളങ്ങിടും എട്ടത്തിമാര്‍
    കാലിത്തൊഴുത്തില്‍ പിറന്ന പരമേശ്വരനെ

    ReplyDelete
  8. പട്ടക്കച്ചവടം നടത്തുന്ന ധാരാളം ആളുകള്‍ ക്നാനായ സമുദായത്തില്‍ ഉണ്ട്.അവരുടെ ഒക്കെ പണംകൊണ്ട്മാണ് ഈ സമുദായം ഇത്രയും കെട്ടിപ്പടുത്തത്. അതുകൊണ്ട് പട്ടക്കച്ചവടത്തെ ഇത്ര ധാരുണമായി അധിക്ഷേപിക്കുന്നത് നല്ലതല്ല. പാപ്പിച്ചി വെല്ല്യപ്പന്‍ ഇത്രയും ക്രൂരത ഇവറ്റകളോട് കാണിക്കരുത് എന്ന് അപേക്ഷിക്കുന്നു.

    ReplyDelete
  9. This is a very ugly song i ever read in my life.sorry pappachi.

    ReplyDelete
    Replies
    1. May be your life is short. Try to laugh loud for a long life. If this poem may not help you, try some monkey songs.

      Delete