അമേരിക്കയില്‍ കണ്വന്ഷന് നടക്കുവാന്‍ ഇനി അധിക നാളുകളില്ലല്ലോ.
ഒരു ബ്ലോഗില്‍, നമ്മുടെ മെത്രാന്മാര് ആ കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നില്ലെന്നും, നമ്മുടെ മെത്രാന്മാരില്ലാത്ത ആദ്യത്തെ കണ്വന്ഷന് ആകാന്‍ പോകുന്നു എന്നും വിലപിച്ച് എഴുതിയിരിക്കുന്നതു കണ്ടു. അവര്‍ പങ്കെടുക്കാത്തതിന് ഭാരവാഹികളെ കളിയാക്കുകയും, പിന്നെയൊരു ലേഖനത്തില്‍ മുത്തുവിന്റെ ക്നാനായ തീഷ്ണതയെക്കുറിച്ച് എഴുതിയിരിക്കുന്നതും, ക്നാനായേതര വിവാഹ പരിപാടികളില്‍ (ഒന്നില്‍ പങ്കെടുത്തുപോയി, കാരണം കൂട്ടുകാരന്റെ കൊച്ചിന്റെ ആയിരുന്നു എന്നു ജാമ്യമെടുത്തിരിക്കുന്നു) പങ്കെടുത്തിട്ടില്ലെന്നും, ക്നാനായേതര കാര്യങ്ങളില്‍ പങ്കെടുത്ത ചരിത്രമില്ലെന്നും, ഉണ്ടെങ്കില്‍ കാണിക്കൂ എന്നു വെല്ലുവിളിച്ചിരിക്കുന്നതും തൊമ്മന് വായിക്കാനിടയായി.
തൊമ്മനു മനസ്സിലായതു പറയട്ടേ. നമ്മുടെ മെത്രാന്മാരില്ലാത്ത കണ്വന്ഷന് എന്നു വിലപിക്കുന്ന എന്റെ മകനേ, നീ ഇത്ര മണ്ടനായിപ്പോയല്ലോ. മൂലക്കാടനും പണ്ടാരശേ്ശരിയും നിന്റെ മെത്രാന്മാരാണെന്നു കരയാന്‍ നിനക്കു നാണമില്ലേ. അവര്‍തന്നെ പരസ്യമായി പലപ്രാവശ്യം പറഞ്ഞുകഴിഞ്ഞു അവര്‍ നിന്റെയോ, നിന്നേപ്പോലെ മറ്റു രാജ്യത്തിന്െയ മക്കളായിമാറിയ(സിറ്റിസന്‍) ആരുടേയും പിതാക്കന്മാരല്ലന്ന്. അവര്‍ തന്നെ പറഞ്ഞു അവര്‍ക്കു നിങ്ങളുടെമേല്‍ അവകാശമില്ലെന്ന്. പിന്നെ നീയൊക്കെ വിലപിച്ചിട്ടെന്തു കാര്യം. പക്ഷെ, നിന്റെ കരച്ചില് നിന്റെ തന്നെയാണോയെന്നീ തൊമ്മനു സംശയവുമുണ്ട്. തങ്ങളുടേതല്ലെന്നു പറഞ്ഞു തങ്ങളെ തള്ളിപ്പറഞ്ഞ ഈ മെത്രാന്മാരെ പുറകേ നടന്നു വാലാട്ടിപ്പട്ടികളെപ്പോലെ ക്ഷണിക്കാന്‍ കൂട്ടാക്കാത്ത ഭാരവാഹികളേ, നിങ്ങളെ ഈ തൊമ്മന് അഭിനന്ദിക്കുന്നു. നിങ്ങളാണ് ക്നാനായക്കാരുടെ ആത്മാഭിമാനം.
പിന്നെയൊരു കാര്യം കൂടിയുണ്ടു കേട്ടോ. ചൈതന്യയില്‍ കൂക്കുവിളിയാണെങ്കില്, അമേരിക്കയില്‍ എന്തായിരിക്കും എന്നുള്ള ഉള്‍ഭയവും അവര്‍ക്കുണ്ട്. പണ്ടു മുത്തു അനുഭവിച്ച ആ കൈക്രീയയെപ്പറ്റി കേട്ടൂ ഊറിച്ചിരിച്ച മെത്രാന്മാര്ക്ക് തങ്ങളുടെ സ്വയ രക്ഷയെക്കുറിച്ചു നല്ല ബോധ്യമുണ്ടാകാതിരിക്കുമോ. പ്രത്യേകിച്ചും ഒരു ബന്ധവുമില്ലെന്നു പറഞ്ഞുപോയ സ്ഥിതിക്ക്. കൈയ്യേറ്റമെന്ന ബിഗര്‍ ഈവിള്‍ ചെയ്യാതെ കൈക്രീയയെന്ന ലെസര്‍ ഈവിളിലേക്കു അമേരിക്കന്‍ ക്നാനായക്കാര്‍ മാറിയാല്‍ ........ ആ ബുദ്ധിയൊക്കെ അവര്‍ക്കില്ലെന്നാണോ.
താന്‍ കുഴിച്ച കുഴിയില്‍ താന്‍തന്നെ എന്നതിന് ഏറ്റവും പുതിയ ഉദാഹരണമാണ് ഈ മെത്രാന്മാര്.
പിന്നെ മുത്തുവിന്റെ കാര്യം. നഷ്ടമായ ഇമേജ് എങ്ങിനെയെങ്കിലും തിരിച്ചു കിട്ടാനും, അമേരിക്കയിലെ ക്നാനായ മക്കളെ തെറ്റിധരിപ്പിക്കാനും സ്വന്തമായും, സില്ബന്ധികളേക്കൊണ്ടും ഓരോന്നെഴുതി വിട്ടുകൊണ്ടിരിക്കുകയാണിഷ്ഠന്. മുത്തു എന്നു മുതലാണ് അമേരിക്കന്‍ ക്നാനായത്തിന്റെ സംരക്ഷകനും, വക്താവുമായി മാറിയത്. അങ്ങേര് അന്തസ്സും, ആഭിജാത്യവും, സമുദായ സ്നേഹിയുമാണെങ്കില്‍ ചങ്കൂറ്റത്തോടെ ക്നാനായ മക്കള്‍ക്ക് അനുഭാവം പ്രകടിപ്പിച്ച് വി.ജി. സ്ഥാനം വേണ്ടെന്നു വയ്ക്കട്ടെ. ക്നാനായക്കാര്ക്കു ലഭിക്കാത്ത അംഗീകാരം തനിക്കും വേണ്ടായെന്ന് തീരുമാനിക്കട്ടെ. അതിനു തയ്യാറാണെങ്കില്‍ ഈ എഴുതുന്നതംഗീകരിക്കുകയും, ഇങ്ങേര് ക്നാനായക്കാര്‍ക്കുവേണ്ടി നിലകൊള്ളുന്നവനാണെന്നു പറയുകയും ചെയ്യാം. അതേ സമയം അതിനുള്ള തന്റേടം കാണിക്കാത്തിടത്തോളം കാലം, മുത്തു ഒരു കുലംകുത്തി തന്നെയാണ്. ഡോളറിനും അധികാരത്തിനും വേണ്ടി എന്തു മാമാ പണിചെയ്യാനും മടിയില്ലാത്ത കുലംകുത്തി.
എന്റെ മുത്തുക്കുട്ടാ, കണ്‍വന്‍ഷനു വരുമ്പോള്‍ ഇടം വലം പ്രാഞ്ചി ഗുണ്ടകളെ നിറുത്തിക്കോണം. ഒരു കാരണവശാലും ആരെങ്കിലും തോളിലേറ്റാമെന്നു പറഞ്ഞാല്‍ സമ്മതിക്കരുത് (അനുഭവം ഗുരുവാകണം). മാത്രവുമല്ല, ഏതെങ്കിലും പ്രാഞ്ചി ഇരയെ വിട്ട് സ്ഥിതിഗതികള്‍ മനസ്സിലാക്കിയിട്ടേ അങ്ങോട്ടു വരാവൂ. ഇപ്രാവശ്യം യുവജനങ്ങളുള്‍പ്പടെ ലെസര്‍ ഈവിള്‍ എങ്ങിനെ ചെയ്യണം എന്നു ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇനി അതല്ല, അവിടെ വരുകയും, എന്തെങ്കിലും സംഭവിക്കുകയും ചെയ്താല്‍, അതു വിധിയാണെന്നു കരുതി സമാധാനിക്കാനുള്ള മനസ്സു പാകപ്പെടുത്തി തയ്യാറാകുക. എന്നിട്ടു സംഭവാമി ഹയ്യോ ഹയ്യോ എന്നു മനസ്താപപ്രകരണം ചൊല്ലി താനായി തുടങ്ങിവച്ചതിനെയോര്ത്തു വിലപിക്കുക.
എന്റെ മകനേ, മുത്തുവേ, നിന്നെയോര്‍ത്തു കരഞ്ഞുകളയാന് തൊമ്മനു കണ്ണീരില്ല.
നീയൊക്കെ എന്നെങ്കിലും നന്നാവുമെങ്കില്‍ നന്നാകട്ടെ എന്നു പ്രതീക്ഷിച്ചുകൊണ്ടു നിറുത്തട്ടെ,
തൊമ്മന്
മുത്തോലത്തച്ച്ന് കുത്തിനിറച്ചോരു തരികിടതിത്തൈ
ReplyDeleteതരികിടതിത്തൈ...തരികിടതിത്തൈ...തരികിടതിത്തൈ
തോമ്മനപ്പൂപ്പന് ഈ പറയുന്നതില്‍ എന്തെങ്കിലും കാര്യമുണ്ടോ, അതോ വെറുതെ കൊതിപ്പിക്കാന്‍ പറയുന്നതാണോ? തിരുമേനിമാര് ഇല്ലാതെ ഒരു കണ്വെെന്ഷകന്, ഹായ്! എന്ത് സുഖമായിരിക്കും....
ReplyDeleteഅരപ്പട്ടകെട്ടിയ ശുംഭത്വം ഇല്ലാതെ ഒരു അത്മായകൂട്ടായ്മ. അര്ത്ഥ്മില്ലാത്ത, കാശുമെടിച്ചു പറയുന്ന ചരമപ്രസംഗം പോലെ നീണ്ടുനില്‍ക്കുന്ന, ആരും കേള്‍ക്കാത്ത മണ്ടന്പ്രസംഗം. പിന്നെ താന്‍ ചോല്ലുന്നതെന്തോ മഹാകുര്ബ്ബാനയാണെന്ന മട്ടില്‍ ഒരു ദിവ്യബലി. ഇതൊക്കെ എന്തോ വലിയ കാര്യമായിരുന്നു എന്നമട്ടില്‍ പോകാന്‍ നേരത് ഒരു കിഴിയും മേടിച്ച് കീശയിലിറ്റൊണ്ട് “ഇവനെയൊക്കെ ഞാന്‍ പറ്റിച്ചേ” എന്ന മനോഭാവത്തോടെ ഫസ്റ്റ് ക്ലാസ്സില്‍ കയറി വീണ്ടും തിരിച്ചു വരാനായി ഒരു മടക്കയാത്ര....
ഇതൊക്കെയല്ലാതെ ഈ പിതാക്കന്മാര് വരുന്നതുകൊണ്ട് ആര്‍ക്കെങ്കിലും ഒരു പത്തു പൈസേടെ കൊണമോണ്ടോ? അവരില്ലെന്കിലും കണ്വെന്ഷന് സുഖമായി നടക്കുമെന്ന് ഒന്ന് തെളിയിച്ചു കൊണ്ടുക്കണം നേതാക്കന്മാരെ.
സകല അത്മായസംഘടനകളും തുടങ്ങുമ്പോള്‍ ഇവര്‍ മാറി നില്ക്കും ; കഴിയുമെങ്കില്‍ പാര വയ്ക്കും. DKCC തുടങ്ങുന്ന സമയത്ത് പൊളിക്കാന്‍ നോക്കി; ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസോ, KCYL-ഓ തുടങ്ങിയപ്പോള്‍ ഇവരൊന്നും ഇല്ലായിരുന്നു. കഴിഞ്ഞ യുറോപ്യന്‍ കൂട്ടായ്മയില്‍ ഒരു യുറോപ്യന്‍ സംഘടന ഉണ്ടാക്കാന്‍ നോക്കിയപ്പോള്‍ കൊച്ചു പിതാവ് അതിനോട്ടു പാര പണിത്. പക്ഷെ എന്തെങ്കിലും കഷ്ടപ്പെട്ട് ഉണ്ടാക്കി കഴിഞ്ഞാല്‍ ആ സംഘടന അരമനസ്വത്തായി മാരും. അരമനയിലെ ഒരു കുറിയ മീറ്റിങ്ങില്‍ ഏതെന്കിലും ഒരു അല്മായനെ പങ്കെടുപ്പിക്കുമോ? ഇവന്മാരെ (കതനാന്മാര് ഉള്‍പ്പടെ) അല്മായന്റെ കണ്വെന്ഷന് നടക്കുമ്പോള്‍ അയല്വക്കത് പോലും അടുപ്പിക്കരുത്. പോകാന്‍ പറ പുല്ലന്മാരോട്.
നിങ്ങള്‍ വരേണ്ട എന്നൊന്ന് പറഞ്ഞു നോക്കിക്കേ, അന്നേരം കാണാം ഈ പരിഷകളുടെ തനിനിറം!
Mar Moolakattu has some common sense. He would not want the actions of Chithanya repeated in Orlando, Florida in July 2012. I am sure he will skip this convention as his safety is more important at this time. If his love is towards money then he will be there.
ReplyDeleteകൈപ്പുഴ ക്നാനായ കത്തോലിക്കാ പള്ളിയില്‍ വച്ച് നടന്ന ക്നാനായ യുവജനോത്സവം ജന്മം കൊണ്ടും കര്‍മ്മം കൊണ്ടും ക്നാനയക്കാരന് ആയ ക്നാനായ യാക്കോബായ ബിഷപ്പ് കുര്യാക്കോസ് മാര്‍ സേവേറിയോസ് ഉദ്ഘാടനം ചെയ്യുന്നതായി കണ്ടു . കേരളത്തിലെ ക്നാനായ യുവജനങ്ങള്‍ക്ക് കാര്യങ്ങള്‍ ശരിക്കും മനസ്സിലായതില്‍ സന്തോഷം . ജന്മം കൊണ്ട്(ആയിരിക്കാം) എന്നാല്‍ കര്‍മ്മം ക്നാനയക്കാരന് അല്ലാതായിതീര്ന്ന മൂലക്കാടന് ഇത് കണ്ടിട്ട് ചൊറിച്ചില്‍ തോന്നിക്കാണുമല്ലോ.
ReplyDeleteസ്ത്രീകള്‍ ഉള്ള കാലം മുത്തുവിന് ഒന്നും പേടിക്കാനില്ല. ബൈബിള്‍ കണ്വെന്ഷന് നടത്തുന്നതും തട്ടിപ്പുകാരുടെയും പട്ട കച്ചവടക്കാരുടെയും പണം മുടക്കി ആണ്. ചുങ്കകാരും പാപികളും സ്വര്‍ഗത്തില്‍ ഇടം നേടും. മുത്തുവിന്റെ പുറകെ പോയാല്‍ അവിടെയും കൂവലും പുറത്തുആക്കലും ആയിരിക്കും ഭലം. കര്‍ത്താവേ കര്‍ത്താവേ എന്ന് വിളിച്ചതുകൊണ്ട് കാര്യം ഇല്ല പ്രവര്‍ത്തി നല്ലതായിരിക്കണം.
ReplyDeleteകോട്ടയം ഭാഗത്ത് കൂടെ പോകുന്നവര്‍ കതീട്രല്‍ പള്ളിയില്‍ പുതിയതായി തുടങ്ങിയ നിത്യാരാതന ചപലിന് ഒന്ന് കയറി പ്രാര്‍ത്ഥിക്കണം. അവിടെ ആള് കുറവാണ്. ഇനി ആ പണിക്കും ആസമിയും ബെന്ഗാളിയും വേണ്ടി വരും. ഉള്ള പള്ളിയില്‍ ആളില്ല അപ്പോഴാണ് നിത്യാരാതന പരിപാടികള്‍.
ആസാമിയെയും ബീഹാറിയെയും വേണമെങ്കില്‍ പ്രാഞ്ചി ഏട്ടന്മാര്ക്കു സ്പോന്സോര് ചൈയ്യാം. പത്തുപേരെ സ്പോന്സോര് ചെയ്താല്‍ അപ്നടെഷില് പേരും സ്വര്‍ഗത്തില്‍ നിത്യ സമ്മാനവും. അത് നൂറു പേരെ ചെയ്താല്‍ ദൈവത്തിന്റെ കൂടെ ഭക്ഷണം കഴിക്കാം ഫോട്ടോയും എടുക്കാം. എന്താ നോക്കുന്നോ പ്രാഞ്ചി ഏട്ടത്തിമാരെ
നിന്റെ ഒരു കൈ കൊണ്ട് കൊടുക്കുന്നത് മറ്റേ കൈ അറിയരുതെന്ന് പറഞ്ഞത് യേശുക്രിസ്തു. ആ യേശുക്രിസ്തുവിനെ മൊത്തമായും ചില്ലറയായും തൂക്കി വില്ക്കുന്നവരാന് ഈ മെത്രാസനവാസികള്.
ReplyDeleteപിതാക്കന്മാരിലെ ഒരു കൊച്ചന്, യേശുവിനെ തറച്ച കുരിശും കഴുത്തിലണിഞ്ഞ്, പല ബ്രിട്ടീഷ് നഗരങ്ങളിലും ക്നാനയമക്കളെ കാത്തിരുന്നു, വിദ്യാഭാസ ഫണ്ടിലേയ്ക്ക് സംഭാവന കിട്ടാന്‍. ആള്ക്കാര് തിക്കിത്തിരക്കി കാത്തു നില്‍ക്കുമെന്നോര്‍ത്തു, പലരും അറിഞ്ഞ ഭാവം പോലും നടിച്ചില്ല. വന്നവരോട്, ശബ്ദം താഴ്ത്തി പറഞ്ഞു: അമ്പതിനായിരം രൂപ തന്നാല്‍ നമ്മുടെ പത്രത്തേല്‍ പേരിടാം.
പാവം യേശുക്രിസ്തു ഇത് കേട്ട് കാണില്ലെന്ന് നമുക്ക് വിശ്വസിക്കാം.
ഇത്തരക്കാരാണ് നമ്മുടെ കണ്‍വെന്‍ഷന്റെ മുഖ്യ ആകര്‍ഷണം!
ഈശ്വരോ രക്ഷതു!
dear middle east thomman,
ReplyDeleteplease dont make our american convention an anti-church one.we are not against priests or bishops.we love priests and bishops.just because of fr.mutholam we got all the churches and our next generation will get the benefits.thousands and thousands of people comming to american knanaya churches.
മൂലക്കാടന് ചൊരിഞ്ഞിട്ടു കാര്യമില്ല ,ക്നാനായ മക്കളെ ഒറ്റികൊടുത്തതിന്റെ കമ്മീഷന് മേടിക്കാന്‍ ചങ്ങനാശ്ശേരിക്കു പോകുന്ന വഴി ചിങ്ങവനം അരമനയില്‍ ഒന്ന് കയറിയാല്‍ അറിയാം ക്നാനായ മക്കള്‍ എന്നാല്‍ ആരാണെന്ന്. വേണ്ട , അവിടെങ്ങും നിര്‍ത്തിയെക്കല്ലേ. നിര്‍ത്തിയാല്‍ ചൈതന്യയില്‍ കിട്ടിയതിന്റെ ബാക്കി അവിടെ കിട്ടും
ReplyDeleteHow many next generation (over 18 years) people are going to come to the Malayalee church? Even our generation are running away from our church now.
ReplyDeleteMulakaen knanayakarude shapam
ReplyDelete