Tuesday, June 12, 2012

അഭിവന്ദ്യ പിതാക്കന്മാരെ നന്ദി; ഒത്തിരി നന്ദി!!

അമേരിക്കന്‍ കണ്‍വെന്‍ഷന്‍ കൂടുവാന്‍ ഈ വര്ഷം മെത്രാന്മാര്‍ വരുന്നില്ല എന്ന് കേട്ടപ്പോള്‍ എനിക്ക് ഒത്തിരി സന്തോഷം തോന്നി. ഒരു പക്ഷെ ഇപ്പോള്‍ പ്രസിഡന്റ്‌ ആയിരിക്കുന്ന ഷീന്‍സ് പിതാവിന്റെ കൈമുത്തി അഡ്വാന്‍സ്‌ കൊടുക്കാഞ്ഞിട്ടാവാം, അല്ലങ്കില്‍ മുത്തു പുറകില്‍ കളിച്ചതാകാം .(പണ്ടേ അങ്ങേരു പുറകില്‍ കളിക്കാന്‍ മിടുക്കനാണല്ലോ!). അതുമല്ലങ്കില്‍ കൂവലും ക്നായിതൊമ്മന്‍ വലിയപ്പന്റെ ഭാഷയില്‍ “കൈക്രിയ” ഭയന്നും ആകാം. എന്തുകൊണ്ട് തന്നെ ആയാലും നേട്ടം അമേരിക്കന്‍ ക്നനയക്കാര്‍ക്ക് തന്നെ. ഒരിക്കല്‍ വരാതിരുന്നാല്‍ പിന്നെ അടുത്തതിനു എഴുന്നള്ളിക്കേണ്ട കാര്യം ഇല്ല. കാരണം പാരമ്പര്യവും കീഴ്വഴക്കവും  ആങ്ങനെ ആകുമല്ലോ.


ഏതായാലും കോട്ടിട്ട പ്രാഞ്ചിയേട്ടന്മാര്‍ മാത്രമല്ല വേറെയും ആണുങ്ങള്‍ ‍അമേരിക്കയില്‍ ഉണ്ടന്ന് മെത്രാന്മാരും മുത്തുകുട്ടനും മനസിലാക്കി തുടങ്ങി. കോട്ടയം മെത്രാന്‍ വന്നില്ലങ്കില്‍ പിന്നെ വേറെ മെത്രാന്മാരും വരില്ല. യേശുവേ സ്തുതി!!

ഒരു  മെത്രാന്‍ വന്നു പോകുന്നതിന്റെ ചെലവ് മിനിമം അയ്യായിരം ഡോളര്‍ ആകും. രണ്ടു പേര്‍ വന്നു പോയാല്‍ പതിനായിരം. അതിനെ അന്‍പത്തി ആറു കൊണ്ട് ഗുണിച്ചാല്‍ അഞ്ചര ലക്ഷം രൂപയിലധികം കിട്ടും. അവര്‍ വരാത്തതിന്റെ നന്ദി സൂചകമായി, ഓര്‍മ്മക്കായി,  KCCNA യുടെ നേതൃത്വത്തില്‍ ക്നാനായ സമുദായത്തിലെ ദരിദ്ര കുടുംബങ്ങളിലെ അഞ്ചു യുവതികളെ വിവാഹം കഴിപ്പിച്ചു വിടുകയോ ജീവിതമാര്‍ഗം തുടങ്ങി കൊടുക്കുകയോ ചെയ്തിട്ട് അതിന്റെ ഫോട്ടോ ഈ മേത്രാന്മാര്‍ക്കും അയച്ചു കൊടുക്കട്ടെ (ഫോട്ടോ എടുക്കുമ്പോള്‍ മെത്രാനെ വിളിക്കരുത്; അതിനു വഴിചിലവ് വേറെ കൊടുക്കേണ്ടി വരുമെന്നോര്‍ക്കുക!) അങ്ങനെ അനാവശ്യ ചെലവ് ചുരുക്കി നമുക്ക് ഒരു നല്ല കാര്യം ചൈയ്യാം.

മെത്രാന്മാര്‍ വരാതിരുന്നാല്‍ വിശ്വാസിക്ക് വേറെ പ്രൈവറ്റ്  കളക്ഷനില്‍  നിന്നും മോചനവും കിട്ടും. മൊത്തത്തില്‍ നോക്കിയാല്‍ പിതാക്കന്മാര്‍ വരാതിരുന്നാല്‍ നേട്ടം തന്നെ. മൂലക്കാടന്‍ തിയറി വച്ച് അത് തന്നെ ആണ് ലെസ്സര്‍ ഈവിള്‍.

മെത്രാന്മാര്‍ ഒന്ന് ഓര്‍ക്കുന്നത് നല്ലതാണ് ഇനിയുള്ള കാലം ആരും തിരുഞ്ഞു നോക്കില്ല. വാശിക്ക് .......... വിട്ടാല്‍ .........നു കേടുവരും (ഫില്‍ ഇന്‍ ദി ബ്ലാങ്ക്).

അമേരിക്കയിലെപോലെ യു.കെയില്‍  കുറെ ആണുങ്ങള്‍ പോലും ഇല്ലാത്തതുകൊണ്ടാവാം (കോട്ട് ഇട്ടതുകൊണ്ട് മാത്രം ആയില്ലല്ലോ) നമ്മുടെ ബി.ജെ.പി  അവിടെ പര്യടനത്തിനു പോകുന്നു. അവിടെ കൈക്രിയ കൊടുക്കാന്‍ മാത്രം വിശ്വാസി വളര്‍ന്നിട്ടില്ല. കറുത്ത കൊടി വരെയെ എത്തിയുള്ളൂ. അതാണ്‌ അവിടെ പോകാനുള്ള ഉത്സാഹം. അവിടെ വിവരമുള്ളവര്‍ ഉണ്ടായിരുന്നങ്കില്‍ രണ്ടായിരം പൌണ്ട് കൊടുക്കുന്നതിനു പകരം രണ്ടു സഹോദരിമാരെ സഹായിക്കുമായിരുന്നു. UKKCA.യും KCCNAയും ഒത്തുപിടിച്ചാല്‍  ഒരു വര്ഷം നമുക്ക് ഏഴോ എട്ടോ കുടുംബങ്ങളെ രക്ഷപെടുത്താം.

അതുകൊണ്ട് പിതാക്കന്മാര്‍ക്കു കണ്‍വെന്‍ഷന്‍ കൂടുവാന്‍ പോകുവാന്‍ തോന്നിക്കരുതേ കര്‍ത്താവേ.  മുത്തു ആയോ മറ്റു സാഹചര്യമായോ അങ്ങ് ഇടപെട്ട്‌ അവരുടെ യാത്രകളെ അങ്ങ് മുടക്കേണമേ.
കര്‍ത്താവേ നിലവിളിക്കുന്ന പാവം സഹോദരിമാരുടെ കണ്ണുനീര്‍ അങ്ങ് കണ്ടു മെത്രന്മാര്‍ക്ക് യാത്ര ചൈയ്യുവാനുള്ള ദുര്‍ബുദ്ധി തോന്നിക്കരുതേ. അവര്‍ക്ക് ആണത്തവും അഭിമാനവും അല്പമെങ്കിലും കൊടുക്കണമേ. ഉള്ളതുകൊണ്ട് ജീവിക്കാന്‍ അവര്‍ക്ക് കൃപ കൊടുക്കണമേ.

യേശുവേ നന്ദി, യേശുവേ സ്തോത്രം, ഹല്ലെലുയ്യ......

കറിയാകുട്ടി

18 comments:

  1. Let us hope no bishops will be there ever again for a convention. I am told if they come report them to homeland security on their illegal collection.

    ReplyDelete
  2. Kna blood was displayed at Chithanya, I hear yuvajana vedhi is very serious in US against any formula. In solidarity with yuvajana vedhi bishops will taste the true color of Knas in us.

    ReplyDelete
    Replies
    1. Do not believe Yuvajanavedi. They are BULL SHIT. They are in both sides.

      Delete
  3. Good idea let us do something good for the poor community members directly instead of giving money to our bishops

    ReplyDelete
  4. What can uvajanavedhi do in Orlando. They are all the same, need some photo opportunities. They do not have any guts like people in Chitanya.. Maybe the hennessey will give them courage to act.

    ReplyDelete
  5. There is no point in giving thousands of dollars to these Bishops and Politicians. The politician Chazhi was not there at the Chithanya on April 1, when we had a serious issue.

    ReplyDelete
  6. Let us show these hooligans that Kna community will survive with out these Bishops who has no say on your day to day affairs.

    ReplyDelete
    Replies
    1. Yes, Kna community survived without any bishops until mar Makil.

      Delete
  7. This should be considered as a turning point in Kna history. At least some of our sisters and brothers can lead a married life if the associations will donate this money to a noble cause.

    Again remeber, Fr.Muthukattil's statement in a recent email:-"You made them too rich too soon" and their greed for money and power will never end. They have no heavenly thoughts in them. They are corrupt from top to bottom, except a few good ones.

    ReplyDelete
    Replies
    1. Not only that they are real politicians.

      Delete
  8. Kariyakutty your writings should be an eye opener to every Kna in this continent and across the World.

    Keep up the good work.

    Mathaikunju, California.

    ReplyDelete
  9. Finally the bishops are geting it. Some souls are saved due to this corageous action by the bishops.

    It is better to stay home than being mocked by U.S. Knas.
    It is o.k. to be mocked by my own people in my home town, rather than mocked by the people who i have no power on.

    ReplyDelete
  10. കറിയാകുട്ടി പറഞ്ഞതൊക്കെ അങ്ങ് സുഖിച്ചു. കുറെ ക്നാനായ സമുദായാംഗങ്ങളെ സഹായിക്കാനൊത്താല്‍ അതൊരു വലിയ കാര്യം തന്നെയാണ്; നല്ലൊരു കീഴ്‌വഴക്കവും ആകും. പക്ഷെ, നമ്മുടെ പിതാക്കന്മാരുടെ കാര്യമാണ്; പാവപ്പെട്ട പെണ്‍പിള്ളേര്ക്ക് ആശ കൊടുക്കരുത്.

    കാശിന്റെ കാര്യം വരുമ്പോള്‍ നമ്മുടെ ഈ “മേനി”മാര്ക്ക് നാണം തൊട്ടു തേച്ചിട്ടില്ല. അവസാന നിമിഷം ഇങ്ങു എഴുന്നുള്ളും. പോകാന്‍ നേരത്ത് കയ്യും നീട്ടും. പിച്ചക്കാരെ വെറുംകയ്യോടെ പറഞ്ഞു വിടുന്നത് ക്നാനായ സംസ്ക്കാരമല്ലല്ലോ!

    അന്നേരം വെറുതെ കുറെ പെണ്‍പിള്ളേരുടെ ശാപം കിട്ടും. വൈദികശാപം പോലെയല്ല അതെന്നോര്ക്കുക.

    ReplyDelete
    Replies
    1. Ente vigankare, thirumeni ingottu varunnathinu enthenkilum oru para paniyamo? Ningal vicharichal nadakkum!

      Delete
  11. രണ്ടു മെത്രാന്മാരും നാട്ടില്‍ തന്നെ ഉണ്ടായിരുന്നിട്ടും ക്നാനായ കത്തോലിക്കാ കോണ്ഗ്രസിന്റെ പ്ലാറ്റിനം ജുബിലീയ്ക്ക് തിരിഞ്ഞു നോക്കിയില്ല. ഇപ്പോള്‍ കേള്ക്കുന്നു അമേരിക്കയിലെ കണ്വൊന്ഷന്‍ കൂടാനും പോകുന്നില്ല. പക്ഷെ ലണ്ടന്‍ കണ്വെ്ന്ഷന്‍ കൂടാന്‍ വരുന്നു.

    ലണ്ടനിലെ ക്നാനയമക്കളെ നിങ്ങള്‍ ആലോചിക്കുക. എന്തുകൊണ്ടാണിത്? മറ്റു രണ്ടിടത്തും പോകാന്‍ പേടിയുണ്ട്. പക്ഷെ ലണ്ടനില്‍ വന്നാല്‍ കുഴപ്പമില്ല. നിങ്ങള്‍ മണ്ടന്മാരാണല്ലോ. മണ്ടന്മാര്‍ ലണ്ടനില്‍!

    മറ്റുള്ളിടതുനിന്നോന്നും കിട്ടുന്നില്ല. അറിഞ്ഞു, കയയച്ചു വല്ലതും കൊടുക്കണം, കേട്ടോ. നമ്മുടെ സ്വന്തം തിരുമേനിയാണ്. കേരളത്തിന്‌ വെളിയില്‍ അധികാരമില്ലെന്നോക്ക് മുല്ലപ്പള്ളിയുടെ കൂട്ടര് ചുമ്മാ പരഞ്ഞുണ്ടാക്കുന്നതാ.

    ReplyDelete
  12. ജപ്പാന്‍ കുടിവെള്ള പദ്ധതി പോലെയും മറ്റു പദ്ധതിപോലെയും ആണ് മെത്രാന്‍ വശം പണം കൊടുത്തു പാവങ്ങളെ സഹായിക്കുന്നത്. ഗുനഭോഗ്താക്കള്‍ക്ക്
    കണ്ണുനീര്‍ പോലെ കുടിവെള്ളം കിട്ടും ചിലപ്പോള്‍ വെറുതെ എയര്‍ മാത്രം ടാപ്പ്‌ വഴി വരും. ഇത് തന്നെ അല്ലെ മെത്രാന്‍ വഴി ചൈയ്യുന്ന സഹായവും.
    കണക്കില്ല. പാവങ്ങളുടെ കൈയ്യില്‍ കിട്ടുന്നതിനു മുന്‍പ് സിംഹ ഭാഗവും മറ്റു വഴി പോകുന്നു. ഗുനഭോഗ്താക്കളെ KCCA തന്നെ കണ്ടുപിടിച്ചു വല്ലതും ചൈയ്യുക നേതാക്കന്മാരെ.

    കിട്ടുന്നവര്‍ അമേരിക്കയിലെ ക്നനയക്കാര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കും നന്ദിയും കാണും. മെത്രാന്മാര്‍ക്ക് ഇത് രണ്ടും ഇല്ല.

    ReplyDelete
  13. Why do you have to report your own bishios to Homeland Security? They do not do steal from you. They are taking donations from you for the development of their Diocese. I do not think that is illegal. What is illegal is if they visit United States on a visit visa and do any kind of services for money. So just do not give them any money and put them in trouble. After all they are one of our own.

    ReplyDelete
  14. Mandanmar Londonil.........The people running U.K.C.C. are all crooks. They are using your hard earned money to feed these Syro Malabar cronies who has no business outside Kerala. Shame on them and shame on these Bishops who are coming to collect your money to be caught at the Cochin Airport.

    ReplyDelete