UKKCA യുടെ നിയമാവലിയില്‍ ഇങ്ങനെ പറയുന്നു
UKKCA BYLAW ARTICLE –II
SECTION A: Aims and Objectives
7. To work for the establishment of Knanaya Catholic Ministries served by Knanaya Catholic priests, recommended by the Knanaya Catholic Arch Bishop of Kottayam for the spiritual needs of Knanaya Catholic Members and the UKKCA and Knanaya Catholc missions shall have separate entity. Any priests from this mission shall be the honouree members of UKKCA. Our priests are the spiritual advisors for the members of the UKKCA.
മേല്പറഞ്ഞ പ്രകാരം UK യില്‍ ഇന്നുവരെ ഒരു മിഷന് നിലവില്‍ ഇല്ല. തന്നെയുമല്ല ഉടനെ ഒരു മിഷന് വരുവാന്‍ അവസരവും ഇല്ല. അഥവാ മിഷന് വന്നാല്‍ അമേരിക്കയിലെ പോലെ അടി തുടങ്ങില്ല എന്ന് ആരറിഞ്ഞു. ഭാരിച്ച പണച്ചിലവും ആരു വഹിക്കും?. ഇവിടെ ഉള്ള സിറോ മലബാര്‍ അച്ന്മാരെക്കൊണ്ട് തന്നെ വിശ്വാസി മടുത്തു തുടങ്ങി.
കാര്യം ഇതല്ല. BYLAW പ്രകാരമാണ് UKKCA പ്രവര്ത്തിക്കുന്നതെന്നു പറയുകയും മറ്റു രൂപതയില്‍ പ്രവര്ത്തിക്കുന്ന ഒരു വൈദീകനെ UKKCA യുടെ NATIONAL കൌണ്‍സില്‍ യോഗത്തിന് കയറ്റുന്നത് ശരിയാണോ? മിഷന് ഇല്ലാതിരിക്കുകയും മറ്റു ENGLIGH രൂപതയില്‍ സേവനം ചൈയ്യുന്ന ക്നാനായ വൈദീകനെ ക്ഷണിതാവ് ആയി കൊണ്ടുവരുന്നതില്‍ തെറ്റില്ല
പക്ഷെ ചര്‍ച്ചയില്‍ പങ്കെടുക്കുവാനോ അന്വേഷണ കമ്മിറ്റികളില്‍ സ്ഥാനം കൊടുക്കുവാനോ, സ്ഥാനം ഏല്ക്കുവനോ പാടുണ്ടോ?
നമ്മുടെ വൈദീകര്‍ UKKCA യിലെ അംഗങ്ങളുടെ ആദ്യാത്മിക ഉപദേഷ്ടാക്കള്‍ മാത്രമല്ലേയുള്ളൂ, പിന്നെ എങ്ങനെ അവര്‍ NATIONAL COUNCIL ചര്ച്ചകളില് പങ്കെടുക്കുന്നു? ഇത് ശരിയാണോ? പിന്നെ എന്തിനു നിയമാവലി? വിളമ്പുന്നവന്‍ അറിഞ്ഞില്ലെങ്കില്‍ ഉണ്ണുന്നവന്‍ എങ്കിലും അറിയേണ്ടേ?
ആരെങ്കിലും ഒന്ന് പറഞ്ഞു തരാമോ?
(Posted by a Contributor who would like to remain Anonymous: Administrator)
No comments:
Post a Comment