ലോകമെങ്ങുമുള്ള മനുഷ്യ സ്നേഹികള്ക്ക്മ ആശ്വാസവും അറിവും പകര്ന്നു നല്കുസന്ന മാതാ അമൃതാനന്ദമയിയുടെ പേരിലുള്ള കൊച്ചിയിലെ അമൃത ആശുപത്രിയില്‍ നഴ്സുനമാരെ ഗുണ്ടകള്‍ മര്ദ്ദി്ച്ച വാര്ത്തി മാധ്യമങ്ങളിലൂടെ അറിയാനുള്ള സാധ്യത കുറവാണ്. ഇതിനെ കുറിച്ച് ഇമെയില്‍ വഴി പ്രചരിച്ചതാണിത്
മക്കളേ,
നാം ഹൃദയത്തില്‍ കരുണയുള്ളവരായിരിക്കണം. രോഗമനുഭവിക്കുന്നവരോടും ദുരിതം പേറുന്നവരോടും കരുണ കാണിക്കണം. നോക്കൂ, നമ്മളണിഞ്ഞിരിക്കുന്ന ഈ ശുഭ്രവസ്‌ത്രം പോലെ നമ്മുടെ മനസ്സും ശുഭ്രമായിരിക്കണം. ആര്ത്തിണകളില്‍ നിന്നും അമിതമായ ആഗ്രഹങ്ങളില്‍ നിന്നും നാം വിമുക്തരാകണം. അദ്ദാണ് ആനന്ദത്തിലേക്കുള്ള വഴി. അമ്മയെപ്പോലെ പതിനായിരങ്ങളുടെ ദുഖവും മൂക്കളയും ഒരുമിച്ച് ഒപ്പിയെടുക്കാന്‍ മക്കളേ, നിങ്ങള്ക്കെഖല്ലാവര്ക്കും കഴിഞ്ഞെന്നു വരില്ല. എന്നാല്‍, ദുരിതമനുഭവിക്കുന്നവരുടെ വേദനകളില്‍ തൈലം പുരട്ടാന്‍ നിങ്ങള്ക്കാഴവും. അതിനായി പ്രത്യേകം പഠിച്ചൊരുങ്ങി വരുന്ന നിങ്ങള്ക്ക്യ പുണ്യപ്രവൃത്തികളിലേര്പ്പെ ടാനുള്ള ഒരു വേദിയൊരുക്കുക മാത്രമേ അമ്മ ചെയ്‌തിട്ടുള്ളൂ. അതിനെ ഓരോ മനുഷ്യരും ഓരോ പേരില്‍ വിളിക്കുന്നു വെന്നേയുള്ളൂ. ചിലര്ക്ക് അതൊരു ആതുരായലമാവും. ചിലര്ക്ക് അത് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയായിരിക്കാം. മക്കളേ, അത് ഒരു കച്ചവടസ്ഥാപനമാണെന്ന വസ്‌തുത തിരിച്ചറിഞ്ഞ് ഉറക്കെ പറയുന്നവര്‍ പോലുമുണ്ട്. മക്കളേ, കച്ചവടം പാപമല്ല.ആവശ്യമുള്ളത് ആവശ്യക്കാരനു നല്കു കയും അവരില്‍ നിന്ന് അതിന് മതിയായ പ്രതിഫലം ഈടാക്കുകയും ചെയ്യുന്നത് മക്കളേ, നിങ്ങളെപ്പോലുള്ള സാധാരണക്കാര്‍ ചെയ്യേണ്ടതു തന്നെയാണ്. അമ്മയുടെ കച്ചവടക്കാര്‍ വാങ്ങുന്ന പ്രതിഫലം അല്‌പം കൂടുതലാണെന്നു പറയുന്നവരോട് മക്കളേ, അത് അമ്മയ്‌ക്ക് മക്കള്‍ സ്‌നേഹത്തോടെ നല്കുലന്ന ദക്ഷിണ മാത്രമാണെന്നു നിങ്ങള്‍ പറഞ്ഞു കൊടുക്കണം.
അമ്മയ്‌ക്കെന്തിനാണ് മക്കളേ പണം! സങ്കടപ്പെടുന്നവരുടെ കണ്ണീര് ഒപ്പിയൊപ്പിയെടുക്കാന്‍ കുറച്ച് കൈലേസു വേണം. ഇടയ്‌ക്കിടെ അമ്മയുടെ മുഖവും തോളും തുടയ്‌ക്കാന്‍ നല്ല വെറ്റ് ടിഷ്യുവും വേണം. പിന്നെ, എന്നും വന്ന് പറയാന്‍ മക്കളേ നിങ്ങളെല്ലാവരും എക്കാലത്തും ആവശ്യത്തിനു സങ്കടങ്ങളുള്ളവരായിരിക്കുകയും വേണം. അത്രയേ അമ്മയ്‌ക്ക് വേണ്ടൂ.
മക്കളേ, ദുരിതം അനുഭവിക്കുന്നവര്ക്ക്ാ ആശ്വാസം നല്കാേന്‍ നിങ്ങള്ക്കുക കിട്ടുന്ന അവസരമാണ് ഈ ലോകത്തില്‍ നിങ്ങള്ക്ക്് ഈശ്വരനെ ദര്ശിാക്കാനുള്ള വഴിയൊരുക്കുന്നത്. ഈശ്വരനെ ദര്ശി ക്കുന്നവര്‍ ഈശ്വരനിലേക്കെത്തിച്ചേരുന്നു. അവര്‍ ഈശ്വരനായിത്തീരുന്നു. മക്കളേ, നിങ്ങള്ക്കോ്രോരുത്തര്ക്കും അങ്ങനെ ദൈവമായി മാറാന്‍ കഴിയും. അതിനുള്ള അവസരങ്ങള്‍ നിങ്ങള്ക്കു് ഉണ്ടാക്കിത്തരിക മാത്രമാണ് അമ്മ ചെയ്‌തിട്ടുള്ള. ദൈവമായിത്തീരാന്‍ വേണ്ടി അമ്മ അനുഭവിച്ച കഷ്ടതകളൊന്നും നിങ്ങള്ക്ക് അനുഭവിക്കേണ്ടി വരരുതെന്ന് അമ്മയ്‌ക്ക് നിര്ബ ന്ധമുണ്ടായിരുന്നു. ദൈവമായതിന്റെ എന്തെങ്കിലും അഹന്ത അമ്മയൊരിക്കലും കാണിക്കുകയില്ല.
മക്കളേ, പുണ്യം ചെയ്യാനുള്ള അവസരം കൈവരുമ്പോള്‍ നിങ്ങള്‍ അതില്‍ നിന്നു മാറി നില്ക്കകരുത്. പുണ്യത്തിന് പണം മോഹിക്കരുത്. മക്കളേ പുണ്യത്തിന് പകരം പുണ്യം മാത്രം. ദിവസം പത്തും പന്ത്രണ്ടും മണിക്കൂര്‍ പുണ്യം ചെയ്‌ത് നിങ്ങള്‍ തളരുമ്പോള്‍ തെല്ലൊന്നു വിശ്രമിക്കാനും അല്‌പം ഭക്ഷണം കഴിക്കാനും അമ്മ നല്കു്ന്ന ചെറിയ പ്രസാദത്തെ നിങ്ങള്‍ ശമ്പളമായി കാണരുത്. മക്കളേ, ഏതെങ്കിലും പുണ്യസ്ഥലത്തെ വിശ്വാസികള്‍ ഞങ്ങള്ക്കു് കൂടുതല്‍ പ്രസാദം വേണമെന്നു പറഞ്ഞ് സമരം ചെയ്യുമോ?
മക്കളേ, സമരം പാപമാണ്. അതിന്റെ പ്രലോഭനങ്ങളില്‍ നിങ്ങള്‍ വീണു പോകരുത്. അത്തരം പ്രലോഭനങ്ങളില്‍ വീണു പോകുന്നവരെ അതില്‍ നിന്ന് അമ്മയുടെ മക്കളെ പിന്തിരിപ്പിക്കാനായി വേറേ ചില മക്കളെ അമ്മ ഏര്പ്പാ ടാക്കിയിട്ടുണ്ട്.
മക്കളേ, നിങ്ങളറിയുക, നിങ്ങള്‍ വഴി തെറ്റിപ്പോകുന്നത് ഏത് അമ്മയ്‌ക്കാണ് സഹിക്കാനാവുക! അതിനാല്‍ നിങ്ങളോടുള്ള സ്‌നേഹവും കരുണയും കൊണ്ടാണ് നിങ്ങളെ വഴി നടത്താനായി അമ്മ അവരെ ഏര്പ്പാ ടാക്കിയിരിക്കുന്നത്. കാഷായമണിഞ്ഞ അമ്മയുടെ ഗുണ്ടമ്‌ക്കളെക്കുറിച്ച് നിങ്ങള്ക്കൊിക്കെ അറിവുള്ളതുമാണല്ലോ. അമ്മയുടെ ഗുണ്ടമക്കള്‍ നിങ്ങളെ ആലിംഗനം ചെയ്‌ത് നിങ്ങളുടെ ദുഖങ്ങള്‍ ശമിപ്പിക്കും.അതിനായി അവര്‍ വേഗത്തിലോടിയെത്തുമ്പോള്‍ അവരെ അക്രമികളെന്നു വിളിക്കുന്നവരുമുണ്ട് മക്കളേ. അമ്മ നിങ്ങളെ ആലിംഗനം ചെയ്യുന്നതു പോലെ തന്നെയാണ് അവരുടെ ആലിംഗനങ്ങളും. ഓരോ മാസവും മൂവായിരവും നാലിയരവും രൂപ അമ്മ മക്കള്ക്ക്ണ പ്രസാദമായി നല്കുരന്നുണ്ട്. അതിലധികം ചോദിച്ചാല്‍ മക്കളേ ചവിട്ടി എല്ലൊടിച്ചുകളയും.
എന്ന് മക്കളുടെ അമ്മ
No comments:
Post a Comment