(ഡും, ഡും, ഡും .....)
ബ്രിട്ടീഷ് മഹാസാമ്രാജ്യത്തില്‍ വിതിന്ഷോമഹാരാജ്യത്തിനധിപനാം മലയില്‍ പുതിയവീട്ടില്‍ വലിയതമ്പുരാന്‍ “കാനന്‍” ജനതയോട് വിളംബരം ചെയ്യുന്നതെന്തെന്നാല്‍ ......
(ഡും, ഡും, ഡും .....)
അയല്‍ദേശമാം വിഗന്‍രാജ്യത്ത് നാളെ ഒരു ജാരസന്തതി പിറക്കുന്ന വിവരം പ്രജകള്‍ ഏവരും അറിഞ്ഞിട്ടുണ്ടല്ലോ. നാമും നമ്മുടെ കൊട്ടാരം വിദൂഷകരും ചേര്‍ന്ന് ഏതു വിധേനയും ഗര്‍ഭപാത്രത്തില്‍ വച്ച് തന്നെ ഈ സര്‍പ്പസന്തതിയെ ഇല്ലാതാക്കാന്‍ ആവുന്നത്ര ശ്രമിച്ചിരുന്നു.
നിര്‍ഭാഗ്യം എന്ന് പറയട്ടെ, നീതി (ജസ്റ്റിസ്))))))))") എന്തെന്നറിയാത്ത ആ കുട്ടിയുടെ മാതാവ് ആവശ്യത്തിലതികം പോഷകാഹാരം കഴിപ്പിച്ചതിനാലാകണം നമ്മുടെ കൊട്ടാരംവിദൂഷകര്‍ ഒളിഞ്ഞും മറഞ്ഞും ചെയ്ത മന്ത്രങ്ങളും കുതന്ത്രങ്ങളും ഫലിക്കാതെ പോയി. ഈ കുഞ്ഞു പിറന്നാല്‍ നമ്മുടെ സാമ്രാജ്യത്തിനു മൊത്തം ആപത്താകും എന്നതിനാല്‍ അതുമായി യാതൊരു വിധ ബന്ധങ്ങളും പാടുള്ളതല്ല എന്ന് നാം നിങ്ങളെ ഓര്‍മിപ്പിച്ചു കൊള്ളുന്നു.
എന്തെങ്കിലും കുനുഷ്ടോ, കുന്നായ്മയോ ചെയ്ത് ആ കുഞ്ഞിന്റെ മാനം കെടുത്താന്‍ കെല്പുള്ളവര്‍ നമ്മുടെ മന്ത്രിവര്യന്‍ കുഞ്ഞുതര്യനുമായി ഉടന്‍ ബന്ധപെടെണ്ടാതാണ്. Christmas, Boxing Day, Bank Holiday, New Year മുതലായ വിശേഷ ദിവസങ്ങള്‍ ആകയാല്‍ അതിനായി മെനയുന്ന ഓരോ “പാരയ്ക്കും” 200 Nectar Points സൌജന്യമായി ലഭിക്കുന്നതാണ്. സ്ത്രീകള്‍ക്കായി ഉപദേശം ഓണ്‍ലൈന്‍ വഴി Half Price-ല്‍ നാരികുട്ടിതമ്പുരാട്ടിയില്‍ നിന്നും ലഭിക്കാനുള്ള സംവിധാനവും ലഭ്യമാണ്.
പ്രത്യേകം ശ്രദ്ധിക്കുക – Credit Card സ്വീകരിക്കുന്നതല്ല.
തലസ്ഥാനത്തെയ്ക്ക് പോകുവാന്‍ അനുവദിച്ചാല്‍ സ്വര്‍ണനാണയത്തിന്റെയും വെള്ളിനാണയത്തിന്റെയും പണക്കിഴി പാരിതോഷികമായി നല്‍കാമെന്ന് സൂസിയമ്മ തമ്പുരാട്ടി Longsight നിവാസികള അറിയിച്ചിട്ടുണ്ട്.
പ്രജകള്‍ക്കെല്ലാം സര്‍വ്വഷേമവും ഐശ്വര്യവും പുതുവല്സരാശംസകളും നേരുന്നു.
മലയില്‍പുതിയവീട്ടില്‍ വലിയതമ്പുരാന്‍
(ഡും, ഡും, ഡും .....)
No comments:
Post a Comment