ഏകദേശം നൂറു വര്ഷിങ്ങള്ക്ക്ര മുന്പ്ല വിശുദ്ധ പത്താം പീയുസ് മാര്‍ പാപ്പ അനുവദിച്ചു തന്ന ക്നാനായ സഭ ഇന്ന് വളര്ന്ന്ന ഒരു വടവൃഷമായി മാറി. ലോകമെമ്പാടും അത് വ്യാപിച്ചു കിടക്കുന്നു. എന്നാല്‍ ചില സ്ഥലങ്ങളില്‍ ഈ വടവൃഷത്തിന്റെ ശാഖകള്‍ ഇത്തിള്കണ്ണികള്‍ പൊതിഞ്ഞ് പുഴുകുത്ത് വീണു നശിച്ചു കൊണ്ടിരിക്കുന്നു. വളരുംതോറും വിഭജിക്കുന്ന അമീബയുടെ ജീവിതരീതിയാണവര്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നതെന്ന് ഏറ്റവും അടുത്ത് നടന്ന സംഭവങ്ങള്‍ സൂചിപ്പിക്കുന്നു. ഉദാഹരണത്തിന് Manchester തന്നെ ധാരാളം. തനിമയില്‍, ഒരുമയില്‍ ക്നാനയമാക്കളെ നയിക്കാനെത്തിയ വൈദികനെന്തു പറ്റി? ഇവിടെ എന്ത് സംഭവിച്ചു? അദേഹം ആരോടെങ്കിലും അന്വേഷിച്ചോ? കോട്ടയത്തുനിന്നും വെറുമൊരു "ളോഹ തൊഴിലാളി" ആയി എത്തിയതാണോ അദ്ദേഹം? സ്വന്തം ഇടവകപള്ളി പണിയാന്‍ അദ്ദേഹം കാട്ടിയ ഉത്സാഹത്തിന്റെ വെറും അഞ്ചു ശതമാനം അദ്ദേഹം ഇവിടെ, ഈ വിഷയത്തില്‍ കാട്ടിയിരുന്നെങ്കില്‍ ഇതെല്ലം എന്നേ പരിഹരിക്കപെട്ടെനെ! കേവലം എട്ടോ പത്തോ വീട്ടുകാരും, ടിയാനും ചേര്ന്ന് ഉണ്ടാക്കുന്ന പുതിയ നിയമങ്ങളും കുതന്ത്രങ്ങളും ചിറ്റമ്മനയവും നിക്രിഷ്ടമാനെന്നു പറയാതെ വയ്യ.
ഞങ്ങളൊക്കെ വര്ഷങ്ങളായി പള്ളിയോ പാതിരിയോ ഇല്ലാത്ത അറബിനാടുകളില്‍ ജീവിച്ചു വന്നവരാണെന്ന്‍ അവര്‍ മറക്കുന്നു. വെറുതെ വടി കൊടുത്ത് അടി മേടിക്കുന്നതില്‍ എന്തര്ത്ഥം!
No comments:
Post a Comment