Tuesday, December 13, 2011

കരോളും ചില നുറുങ്ങിയ ചിന്തകളും

ക്രിസ്തുമസ് എല്ലാവര്ക്കും സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും ദിനങ്ങള്‍ ആണ് കുട്ടികള്‍ മധുരം നുണയുമ്പോള്‍ വലിയവര്‍ ഇന്ന് മദ്യം നുണയുന്നു. ക്രിസ്തുമസ് ദിനങ്ങള്‍ അടുക്കുമ്പോള്‍ നാട്ടില്‍ ഓരോ അസോസിയേഷന്‍ ഓരോ കാരണം പറഞ്ഞു വീട് കയറുന്നു. കിട്ടിയ കാശുകൊണ്ട് പുട്ട് അടിക്കുന്നു മിച്ചമുള്ളത്
ക്രിക്കറ്റ്‌ ബാറ്റ് ബോള്‍ എന്നിവ വാങ്ങിക്കുന്നു.
മിച്ചം വല്ലതും ഉണ്ടെങ്കില്‍ സംഭാവന കൊടുക്കും. അങ്ങനെ ഉണ്ണി ഈശോ പണം പിരിക്കാനുള്ള മാര്‍ഗമായി മാറി

യുദാസ് മുപ്പതു വെള്ളിനാണയം കിട്ടുവാന്‍ ഈശോയെ ഉമ്മ വെച്ചങ്ങില്‍ ഇന്ന് അസോസിയേഷന്‍ എന്തിനാണ് ഉണ്ണിയെ വീടുകളില്‍ കൊണ്ടുവരുന്നത്. യുദാസ് തന്ടെ തെറ്റ് മനസിലാക്കി നാണയം വലിച്ചെറിഞ്ഞു എന്നാല്‍ ഇന്നോ ഉണ്ണിയെ വെച്ച് പണം ഉണ്ടാക്കി ഗമയില്‍ നടക്കുന്നു

ആരാണ് ഭേദം യുടാസോ അതോ നമ്മളോ ??

അതിലും വലിയ കഥയാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. ക്രിസ്തുമസ് ആഘോഷം കഴിഞ്ഞു പിരിച്ച പണം തികയില്ല പാട്ടുകാരനും ഹോട്ടല്‍ ഉടമക്കും ഒക്കെ കൊടുക്കണം പഴയ പോലെ സ്പോന്സോര്‍ ഇല്ല

പിന്നെ എന്താണ് വഴി ഒറ്റ മാര്‍ഗം ക്രിസ്തുമസ് കരോള്‍ നടത്തുക അമ്പതു വീട് കയറി തെണ്ടിയാല്‍ അഞ്ഞൂറ് കിട്ടിയാല്‍ ഒന്ന് പിടിച്ചു നില്‍ക്കാം കൊടുത്ത
ചെക്ക് വണ്ടിചെക്ക് ആകില്ല
അച്ഛന്‍ വെഞ്ചരിച്ച ഉണ്ണി രൂപം ആണന്നു പറഞ്ഞാല്‍ വല്ലവരും ഇരുപതു ഇട്ടാലോ നല്ലത് തന്നെ
ഇതുകൊണ്ട് വീട്ടുകാരന് എന്ത് നേട്ടം കോട്ടം മാത്രം , പണവും പോകും ചായയും കടിയും നഷ്ടം , ഉണ്ണിയെ കൊണ്ടുനടക്കുന്നവര്‍ക്കോ പണവും കിട്ടും ചായയും കിട്ടും ഒത്താല്‍ ഒരു ഊണും പിന്നെ വണ്ടി ചെക്ക് ആകാതെ മുഖവും രക്ഷിക്കാം
MANCHESTER സമീപത്തുള്ളവര്‍ സൂക്ഷിക്കുക ഉണ്ണി ഈശോ യുടെ രൂപവും കൈയ്യില്‍ ഏന്തി പുതിയ പ്രസിഡന്റ്‌ രംഗത്ത് ഇറങ്ങുന്നു

അവന്‍ കള്ളനെപ്പോലെ ഏതു സമയത്തും വരാം വായില്‍ തീയും മൂക്കില്‍ പുകയുംആയി

ഒരുങ്ങി ഇരിക്കുക കൈയില്‍ പണവും ആയി

No comments:

Post a Comment