Friday, December 30, 2011

വിഗന്‍ യുണിറ്റ് ഉദ്ഘാടനം


വിഗന്‍ യുണിറ്റ് ഉദ്ഘാടനം ഒരു UKKCA മിനി കണ്‍വെന്‍ഷന്‍ ആയി അനുഭവപ്പെട്ടു.  മൂന്നു വൈദീകര്‍ ചേര്‍ന്ന് അര്‍പ്പിച്ച കൃതഞ്ഞതബലിക്ക് യുണിറ്റ് പ്രസിഡന്റ്‌ തന്നെ ശുശ്രുഷി ആയതു പുതിയ ഒരനുഭവമായിരുന്നു.


ബലിയെ തുടര്‍ന്നു വെല്‍ക്കം ഡാന്‍സ് അതുഗ്ര നിലവാരം പുലര്‍ത്തി. തുടര്‍ന്ന് നടന്ന ഉദ്ഘാടന യോഗത്തിലേക്ക് യുനിറ്റു സെക്രട്ടറി ശ്രീ മോനച്ചന്‍ ചാക്കോ എല്ലാവരെയും സ്വാഗതം ചെയ്തു. യുണിറ്റ് പ്രസിഡന്റ്‌ ജസ്റ്റിന്‍ ആകശാല അദ്ധ്യക്ഷത വഹിച്ചു. UKKCA വൈസ് പ്രസിഡന്റ്‌ ശ്രീ ഷെല്ലി ഫിലിപ്പ് വിഗന്‍ യുണിറ്റ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് UKKCA TREASURER ശ്രീ ഷാജി വരാക്കുടി, ശ്രീ സാബു മന്നാകുളം Sr.  Dolores എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വിഗന്‍ യുണിറ്റ് കാലഘട്ടത്തിന്റെ ആവശ്യമാണെന്നു പ്രാസങ്ങികര്‍ പറയുക മാത്രമല്ല പങ്കെടുത്തവര്‍ക്കും ബോധ്യമായി

തുടര്‍ന്ന്നടന്ന കലാപരിപാടികള്‍ ഉന്നത നിലവാരം പുലര്‍ത്തി. നൃത്തനൃത്യങ്ങളും ലഘുനാടകവും പങ്കെടുത്തവരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. പുറത്തു മഴ പെയ്തിറങ്ങുംപോളും നടവിളിയും പുരാതനപാട്ടും ഹാളില്‍ നിറഞ്ഞുനിന്നു.

വിഗാന്‍ യുണിറ്റ് നവജാത ശിശുവാനെങ്കിലും നേതൃത്വം പക്വമതികളും, കൂട്ട് ഉത്തരവാതിത്വമുള്ളവരും ആണന്നു നിസംശയം പറയാം. അതുകൊണ്ട് തന്നെ ഈ യുണിറ്റ് ഭാവിയില്‍ ക്നാനായ സമൂഹത്തിനു മുതല്‍കൂട്ടായിരിക്കും.

കാലിതൊഴുത്തിലെ ഉണ്ണിയേശുവിനെ കണ്ടു മടങ്ങിയ ആട്ടിടയന്‍മാരെപോലെ പങ്കെടുത്തവര്‍ എല്ലാം ഒരുമയില്‍ സന്തോഷത്തോടെ പോകുന്നത് കാണുവാന്‍ കഴിഞ്ഞു. ഇതില്‍ പങ്കെടുക്കാതിരുന്നെങ്കില്‍ ഒരു വലിയ നഷ്ട്ടം ആയേനെ.

UK- യിലെ എല്ലാ ക്നാനായമക്കള്‍ക്കും അഭിമാനിക്കുവാന്‍ ഒരു യുണിറ്റ് കൂടി ഉണ്ടായിരിക്കുന്നു!

വിഗാന്‍ യുണിറ്റ്നു എല്ലാവിധ ആശംസകളും പ്രാര്‍ത്ഥനകളും നേരുന്നു. എല്ലാ ഭാരവാഹികളും അംഗങ്ങളും പ്രശംസ അര്‍ഹിക്കുന്നു. ഈ തീഷ്ണതയും ഒരുമയും  എന്നും നിലനില്‍ക്കട്ടെ.

തോമസ്‌ ജോണ്‍ വാരികാട്ട്
  


No comments:

Post a Comment