ഹലോ, ഇത് റോയ്പ്പാന്‍ ആണോ?
യെസ്, റോയി ജോസഫ് സ്പീകിംഗ്. എന്ത് വേണം? ആരാണ്?
ഞാന്‍ കുശു.
ആര്, പശുവോ?
അല്ല - കുശു, പുതിയ നാട്ടുരാജാവ്.
എന്ത് വേണം? അടിയന്‍ ഇപ്പോള്‍ പ്രജ അല്ലല്ലോ.
അങ്ങിനെ പറയരുത്. താങ്കള്‍ക്ക് പട്ടും വളയും തന്നതൊക്കെ മറന്നോ?
അത് പണ്ടേ ഞാന്‍ എന്റെ പട്ടിയ്ക്കു കൊടുത്തല്ലോ! അശുവിനു ഇപ്പോള്‍ എന്താ വേണ്ടത്?
അശു അല്ല, കുശു. റോയ്പ്പാന്റെ പോസ്റ്റ് കോഡ് ഒന്ന് പറഞ്ഞേ
എന്തിനാണ് എന്റെ അനുജാ?
ഞങ്ങള്‍ കരോള്‍കാര്‍ അങ്ങോട്ട് വരുന്നു.
മറ്റാരേം കിട്ടിയില്ലേ? ഞാന്‍ പ്രജ അല്ലെന്നു പറഞ്ഞില്ലേ?
റോയ്പ്പന്റെ ഭാര്യയും മക്കളും പ്രജകള്‍ ആണല്ലോ. പിന്നെ, പ്രജകള്‍ അല്ലാത്തവരില്‍ നിന്നും പൈസ വാങ്ങാന്‍ പാടില്ല എന്ന് ഒരു നിയമവും ഇല്ല.
എന്തിനാണ് സുഹൃത്തേ ഇത്ര ആക്രാന്തം കാട്ടി പൈസ ഉണ്ടാക്കുന്നത്?
ഓരോ അവന്മാര്‍ കാണിച്ച പോക്രിതരതിന്റെ ശിക്ഷ. അല്ലാതെ എന്ത് പറയാന്‍!
അല്ല, നിന്നോട് രാജാവാകാന്‍ ഞാന്‍ പറഞ്ഞോ?
അതിപ്പം......
ഏതു ഇപ്പം? കൊച്ചനെ, നീ പോയി വേറെ പണി നോക്ക്. പണ്ടൊക്കെ ഞാന്‍ കൊറേ കൊടുത്തതാ. എല്ലാം മതിയാക്കി. ഇനി ആരേം ഒലത്തുന്നില്ല.
അവര് സസ്പെന്‍ഡ് ചെയ്തു എന്നല്ലേ ഉള്ളു? റോയ്പ്പാന്റെ കനാ രക്തം ഊറ്റി കളഞ്ഞില്ലല്ലോ....
അതിനു അവറ്റകള്‍ വീണ്ടും ജനിക്കണം!
അതാ പറഞ്ഞത്, ആ പോസ്റ്റ് കോഡ് ഒന്ന് പറഞ്ഞാട്ടെ.
ശിശു, ഞാന്‍ വേറെ തെറ്റുകളും ഒരു പാട് ചെയ്തിട്ടുണ്ട് ......
ശിശു അല്ല, കിശു. എന്ത് തെറ്റാണോ ആവോ?
ഞാന്‍ കഴിഞ്ഞ ആഴ്ച അപ്നായില്‍ നിന്ന് ഒരു വരിക്കചക്ക വാങ്ങി. ഞാനും പിള്ളേരും ചൊള തിന്നിട്ട് മടലും ചകിനീം ഒക്കെ കളഞ്ഞു. അത് കഴിഞ്ഞാ ഞാന്‍ അറിഞ്ഞത്, സ്വര്‍ഗത്തില്‍ പോണമെങ്കില്‍ ചക്കമടലും പഴത്തൊലിയും ഒക്കെ തിന്നണം എന്ന്. എന്റെ പിഴ, എന്റെ പിഴ, ഞങ്ങളുടെ വലിയ പിഴ!
ഈ റോയ്പ്പന്റെ ഒരു തമാശ! പോസ്റ്റ് കോഡ് ഒന്ന് പറഞ്ഞെ
മോനെ, ദിനേശ, നീ എന്റെ വായില്‍ നിന്നും വല്ലതും കേള്‍ക്കും.
അങ്ങനെ പറയല്ലേ, ഞാന്‍ ഒരു പാവം അല്ലെ?
മോനെ, നീ ഒരു കാര്യം ചെയ്യ്. മന്ചെസ്റെരില്‍ ഒരു കണ്‍വെന്‍ഷന്‍ അങ്ങു നടത്ത്. ഒറ്റ ക്നാനായ സ്പോന്സോര്‍മാരെ അടിപ്പിക്കരുത്. എചികള്‍ ആണവര്‍. അല്ലാത്ത എത്ര മാന്യന്മാര്‍ ഈ നാടിലുണ്ട്. അവര് ഇഷ്ടം പോലെ കാശ് തരും.
റോയ്പ്പന്റെ ഓരോ വിവരക്കേടുകള്‍. തിരുമേനി വരാതെ എന്ത് കണ്‍വെന്‍ഷന്‍?
അതെന്താ തിരുമെനിയ്ക്ക് മാന്ചെസ്റെരില്‍ ഊര് വിലക്കുണ്ടോ?
അല്ല, ഇത്തരം ചെറിയ കണ്‍വെന്‍ഷന്‍ എന്ന് പറയുമ്പോള്‍....
നീ കിശു അല്ല, സാക്ഷാല്‍ പശു തന്നെ. തിരുമേനി കല്യാണം കെട്ടിക്കാന്‍ അമേരിക്കയില്‍ പോകുന്നതോന്നും നീ കേട്ടിട്ടില്ലേ? എവിടം വരവാടാ ഇവന്‍? എടാ കാശേടുതെറിയണം. ഏതു തിരുമെനീം വരും.
അല്ലെങ്കില്‍ തിരുമേനിയോട് പോകാന്‍ പറ. നമ്മുടെ പഴയ ഒരു മോന്സിങ്ങോര്‍ ഇല്ലേ. ഇപ്പോള്‍ സകല പരിപാടിയ്ക്കും അങ്ങേരു മുന്‍പില്‍ ഒണ്ടു. അങ്ങേരെ കൊണ്ട് വരണം.
എന്ന്ട്ടു വേണം അങ്ങേര് അകത്തകാന്‍.
എടാ കഴുതേ, അമേരികന്‍ പോലീസ് അല്ലേ അങ്ങേരെ തപ്പി നടക്കുന്നത്? ഇവിടെ വന്നാല്‍ എന്താ കുഴപ്പം?
ശരി, ശരി, അത് ബുദ്ധി തന്നെ. എന്നാലും പോസ്റ്റ് കോഡ് പറഞ്ഞില്ല...
എടാ .........
(ബാക്കി ഭാഗം സെന്സര്‍ ബോര്‍ഡ് കട്ട് ചെയ്തു!)
കര്‍ട്ടന്‍.
(Posted on behalf of an author who would like to remain anonymous)
No comments:
Post a Comment