Saturday, December 31, 2011

അച്ചാ ഇപ്പോള്‍ പോകല്ലേ, അച്ചാ ഇപ്പോള്‍ പോകല്ലേ,


കേരളത്തിലെ ഒരു സാധാരണ കുടുംബത്തില്‍ പിറന്നു UK രാജ്യത്തു എത്തിയ ഒരു സാധാരണ ക്നാനായക്കാരനാണ് ഇതു എഴുതുന്നത്‌. എഴുതുവാന്‍ വേറെ ബ്ലോഗ്‌ ഉള്ളതായി അറിയില്ല. ഓണ്‍ലൈന്‍ പത്രങ്ങളില്‍ വിശ്വാസം ഇല്ല.

ചിന്താവിഷ്ടയായ ശ്യാമള” എന്ന ശ്രീനിവാസന്‍ ചിത്രത്തില്‍ ഉത്തരവാദിത്വം നിറവേറ്റാതെ തന്‍റെ ഇഷ്തത്തിനു നടക്കുന്ന വീട്ടുകാരന്റെ ചിത്രം മനസ്സിലുണ്ട്.  ഭാര്യയുടെ മനസ്സിലും വീട്ടിലും സ്ഥാനം കിട്ടാന്‍ മക്കളെക്കൊണ്ട് പറയുന്ന ഡയലോഗ് ആണ് “അച്ഛാ ഇപ്പോള്‍ പോകല്ലേ അച്ഛാ ഇപ്പോള്‍ പോകല്ലേ” എന്നത്.

ഇതുപോലെ ആണ് ഒരു പത്രം എഴുതി എഴുതി അവസാനിപ്പിക്കുന്നത്.  ഉപദേഷ്ടാവ് തിരികെ പോകുവാന്‍ നോക്കുന്നു എന്ന് സൂചന ഉണ്ട് എന്ന്.

ആരാണ് സൂചന നല്‍കിയത്?  ആരാണ് മനസിലിരിപ്പ് അറിയാവുന്ന വ്യക്തി? ഈ വിവരം പത്രത്തില്‍ കൊടുത്തിട്ട് എന്ത് നേട്ടം?.  വിശ്വാസികള്‍ എല്ലാം ചേര്‍ന്ന് ഇപ്പോള്‍ “അച്ചാ പോകല്ലേ അച്ചാ പോകല്ലേ” എന്ന് പറയണോ?

തന്നെ ഏല്‍പിച്ച ജോലി സമയത്തിനുള്ളില്‍ തീര്‍ക്കാതെ മനപ്പൂര്‍വം താമസിപ്പിക്കുകയും UKKCA-യെ തന്റെ വരുതിക്ക് നിറുത്തുവാന്‍ കഴിയാതെയും വന്നതിന്റെ ജാള്യത മാറ്റാന്‍ അവസാനമായി ഉപയോഗിക്കുന്ന ഒരു അടവായി മാത്രമേ ഇതിനെ കാണുവാന്‍ കഴിയൂ.

ക്നാനായമക്കള്‍ ഒന്ന് മനസിലാക്കുക - നമ്മുടെ കാര്യം നടത്തുന്നത് പത്രങ്ങള്‍  അല്ല.  പറയേണ്ട കാര്യങ്ങള്‍ പറയേണ്ട വേദികളില്‍ പറയുക.

ഒപ്പം ഇതുപോലെയുള്ള പത്രങ്ങളില്‍ വാര്‍ത്തയും ഫോട്ടോയും ഇടാതിരിക്കുക. ഈ പത്രങ്ങള്‍ കുറുക്കന്മാരെ പോലെ ആടുകളെ തമ്മില്‍ ഇടുപ്പിച്ചു രക്തം കുടിക്കുന്നു. ഇനിയെങ്കിലും ആടുകള്‍ അത് തിരിച്ചറിയണം, വിവേകകുള്ളവരാകണം. Manchester-ല്‍ ഉണ്ടായ തര്‍ക്കം സ്ത്രീകളെക്കുറിച്ച് എഴുതാന്‍ പ്രേരിപ്പിചിരിക്കാം. അപ്പോള്‍ അത് വികാരത്തില്‍ നിന്നുമുള്ളതായിരുന്നു.

ഇപ്പോള്‍ മാസങ്ങള്‍ കഴിഞ്ഞു.  വികാരം വിവേകത്തിനു വഴി മാറണം. സ്ത്രീകളെ പരാമര്‍ശിച്ചുള്ള എഴുത്തുകള്‍ നിറുത്തുക.  എഴുതുന്നവരും അത് അടിച്ചുവിടുന്ന പത്രങ്ങളും ഒന്ന് ഓര്‍ക്കുക - അവര്‍ക്കും അമ്മയും പെങ്ങള്‍മാരും ഉണ്ട്. കോപിക്കം പക്ഷെ കോപം നീണ്ടു നില്‍ക്കരുത്. അത് ഉപദേശി ആണങ്കിലും വിശ്വാസി ആണങ്കിലും.

ഇത്രയും എഴുതിയപ്പോള്‍ Manchester Unit വീണ്ടും പിളര്‍ന്നു എന്ന് കേട്ടു. ഇതില്‍ ആരാണ് അമ്മയും മകളും? അതോ രണ്ടും അമ്മയോ, അതോ രണ്ടും മക്കളോ? ഇന്നലെ പിറന്ന വിഗന്‍ ശിശു വേറെയും. അങ്ങനെ മൂന്നു യുണിറ്റ് ആയി. വിവേകമുള്ള നേതൃത്വം ഉണ്ടാകണം. ക്നാനായമക്കളില്‍ ആരാണ് വിവേകമുള്ള സോളമന്‍? എല്ലാ ക്നാനായ മക്കളെയും സമൂഹത്തില്‍ നാറ്റിച്ച Manchester യുണിറ്റ് എല്ലാത്തിന്റെയും പ്രവര്‍ത്തനം മരവിപ്പിക്കുക. വോട്ട് ചെയയ്യുവാന്‍ അനുവദിക്കരുത്.  മത്സരത്തിനു സമ്മതിക്കരുത്. മറ്റു യുനിട്ടുകള്‍ക്കും ഒരു പാഠം ആകട്ടെ

ഒറ്റക്കും കൂട്ടായും ചര്‍ച്ചക്ക് വേദി ഒരുക്കി പ്രശ്നം തീര്‍ക്കുക. അതിനുള്ള വിവേകം പരിശുദ്ധആന്മാവ് നല്‍കട്ടെ.

വിശ്വാസി ഇനിയും ഈ പത്രങ്ങള്‍ വായിക്കല്ലേ. വിശ്വാസി ഈ പത്രങ്ങള്‍ക്ക് വാര്‍ത്ത‍ കൊടുക്കല്ലേ.

അച്ചാ, വാര്‍ത്ത‍ കൊടുക്കല്ലേ അച്ചാ, പരിഹാസപാത്രമാകല്ലേ!

നവവല്‍സരാശംസകള്‍,
ഒരു ക്നാനയക്കാരന്‍, 
Greater Manchester.

No comments:

Post a Comment