Sunday, May 6, 2012

Wigan Knanaya Catholic Family Get-Together (5th May 2012)




യു.കെ.യിലെ വിഗന്‍ ക്നാനായ കത്തോലിക് അസോസിയേഷന്‍ മെയ്‌ മാസം അഞ്ചാം തീയതി ലീയിലെ സെക്രെട്ട് ഹാര്‍ട്ട്‌ പള്ളി ഹാളില്‍ വച്ച് കുടുംബകൂട്ടായ്മ ജപമാലയോടുകൂടി ആരംഭിച്ചു. അതിനു ശേഷം നടന്ന യോഗത്തിലേക്ക് യൂനിറ്റ് സെക്രട്ടറി മോനച്ചന്‍ ചാക്കോ എല്ലാവരെയും   സ്വാഗതം ചെയ്തു. ക്നാനായ സമുദായത്തിന്റെ വളര്‍ച്ചക്കും നന്മക്കും വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സമുദായ അംഗങ്ങളുടെയും മറ്റുള്ളവരുടെയും സേവനങ്ങള്‍ വേണ്ട വിധം പ്രയോജനപ്പെടുത്തണം എന്ന് അധ്യക്ഷ പ്രസംഗത്തില്‍ യുണിറ്റ് പ്രസിഡന്റ്‌ ജസ്റ്റിന്‍ ആകാശാല അഭിപ്രായപ്പെട്ടു. 

വിശിഷ്ടാഥിതി ആയി എത്തിയ സോളിസിറ്റര്‍ സ്റ്റീഫന്‍ ഇടിക്കുള വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിക്കുകയും അംഗങ്ങളുടെ സംശയനിവാരണം നടത്തുകയും ചെയ്തു. സോളിസിറ്റര്‍ തൊഴില്‍മേഖലയുടെ വിവിധ വശങ്ങളെക്കുറിച്ച് കോളേജ് പഠനത്തിനൊരുങ്ങുന്ന കുട്ടികളെ  സോളിസിറ്റര്‍ സ്റ്റീഫന്‍ ബോധവാന്മാരാക്കി. പ്രസ്തുത ചര്‍ച്ച പങ്കെടുത്ത എല്ലാവരുടെയും അറിവ് വര്‍ദ്ധിപ്പിക്കുകയും ചെയ്തു. മാസ്റ്റര്‍ ഡാരന്‍ സിബി ഓണ്‍ലൈന്‍ ഫോട്ടോ ആല്‍ബം ഉണ്ടാക്കുന്നതിനെക്കുറിച്ചു വിവരിച്ചു.  ഈ പരിപാടികള്‍ എല്ലാം അംഗങ്ങള്‍ക്ക് നവ അനുഭവം ആയിരുന്നു.

കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികളുമുണ്ടായിരുന്നു. വിഭവ സമൃദ്ധമായ ഭക്ഷണത്തിന് ശേഷം പരിപാടികള്‍ അവസാനിച്ചു.

(മുകളില്‍ കാണുന്ന ഓണ്‍ലൈന്‍ ഫോട്ടോ ആല്‍ബം ഡാരന്‍ സിബിയുടെ കലാവിരുതിന്റെ ഫലമാണ്)

5 comments:

  1. kandittu 10 family undu...theerchayayum undu.

    ReplyDelete
    Replies
    1. കാട്ടില്‍ പുലിയെക്കാള്‍ കൂടുതല്‍ എലികളുണ്ട്...... തീര്‍ച്ചയായും ഉണ്ട്.

      Delete
    2. അതെയതെ, ചില പന്നിയെലികള്‍... പെരുച്ചാഴികള്‍ എന്നും പറയും.. കുമ്പ കണ്ടാല്‍ തിരിച്ചറിയാം..

      Delete
  2. അനുവാദം ഉണ്ടോ ഇല്ലയോ എന്നതല്ല പ്രധാനം മെംബേര്‍സ് ആയിട്ടുള്ളവര്‍ക്ക് വല്ല ഗുണവും ചൈയ്യുക. അടുത്ത തലമുറയ്ക്ക് പുതിയ അറിവ് കൊടുക്കുക. വിഗാന്‍ യുണിറ്റ് തുടക്കം കുറിച്ചത് നന്നായി. വലിയ യുണിറ്റ് എന്ന് പറഞ്ഞു നടക്കുന്നവര്‍ പരിപാടികള്‍ അവസാന നിമിഷം മാറ്റും. മെംബേര്‍സ് എന്നുപറയുന്നവര്‍ സഹകരിക്കാഞ്ഞിട്ടോ അതോ വെക്തമായ പരിപാടി ഇല്ലാഞ്ഞിട്ടോ? ഡാരന്‍ എന്ന് പറയുന്നവന്‍ ആരായാലും അനുമോദനം. എത്ര പ്രായം ഉണ്ടോ ആവോ?

    ReplyDelete
  3. Where is the Manchester Knanaya cultural association guys??? what happened to yesterdays BBQ party??? We came yesterday to the mentioned location but unfortunately was unable to find anyone. At least,guys in Wigan went ahead with their programme,well done Wigan guys. KEEP IT UP!!!

    ReplyDelete