Sunday, May 13, 2012

പാമ്പോ, അതോ മീനോ? - ഒരു തുടര്ക്കഥ (U.K. Version)

പാമ്പോ അതോ മീനോ? എന്ന ബേബിച്ചന്‍ ചെറുശ്ശേരിയുടെ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന പോലെ തന്നെയാണ് ഇന്നലെ ഇംഗ്ലണ്ടിലെ നാഷണല്‍ കൌണ്‍സില്‍ മീറ്റിംഗില്‍ ഞാന്‍ കണ്ടത്. 

വിഗന്‍ യുണിറ്റ് തര്‍ക്കം തീര്‍ക്കാന്‍ പിതാവ് വരും എന്ന് പറയുകയും വന്നു പോവുകയും ചെയ്തു. വിഗന്‍ യുണിറ്റ് അംഗങ്ങളോട് ഒരു കാര്യം പറയുകയും എതിര്‍ പക്ഷത്തോട് തല തിരിച്ചും പറയുകയും ചെയ്ത്  പിതാവ് സ്ഥലം കാലിയാക്കി. അതിന്റെ പരണിതഫലം വിശ്വാസികള്‍ തമ്മില്‍ കൌണ്‍സില്‍ മീറ്റിംഗില്‍ ഉടക്ക് വച്ചു. ഒന്നും അറിയാത്ത എന്നെ പോലെ ഉള്ളവര്‍ ഇത് കണ്ട് അന്തം വിട്ടു. 

“തനിമ നമ്മുടെ പൈതൃകം ഒരുമ നമ്മുടെ വരദാനം” എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചു കണ്‍വെന്‍ഷന്‍ നടത്തുന്നവരോട് ഒരു ചോദ്യം - ഒരു യുണിറ്റ് ഉണ്ടാക്കുവാന്‍ വേണ്ടി അപേക്ഷിച്ചവരെ ഓരോ മുട്ടുവാദങ്ങള്‍ പറഞ്ഞു പുറത്തു നിറുത്തി ഒരുമ നമ്മുടെ വരദാനം എന്ന് പറയുന്നതില്‍ എന്ത് ന്യായമാണ് നിങ്ങള്ക്ക് ഉള്ളത്? അല്ലയോ മാഞ്ചെസ്റ്റര്‍ യുണിറ്റ് മെംബേര്‍സ്, നിങ്ങള്‍ വോട്ടേര്‍സ്  ലിസ്റ്റില്‍ കൃതിമം നടത്തി വന്നിട്ടും വിശാലതാല്‍പ്പര്യം മുന്‍നിറുത്തി കൌണ്‍സില്‍ നിങ്ങളെ എല്ലാവരെയും അകത്തു കയറ്റി. ഇപ്പോള്‍ എല്ലാം നിയമത്തിന്റെ വഴി പോകട്ടെ എന്ന് പറയുന്ന നിങ്ങളോട് ഒരു കാര്യം - മറ്റുള്ളവന്റെ നേരെ ചൂണ്ടു വിരന്‍ നിവര്ത്തുമ്പോള്‍ ആദ്യം നിങ്ങളെ തന്നെ ഒന്ന് വില ഇരുത്തൂ. കോപ്പി അടിച്ചു ജയിച്ചവന്‍ മോഡറേഷന്‍  കൊടുക്കുന്നതിനെ എതിര്‍ക്കുന്നതു പോലെയാണ് ഇവിടെ കണ്ടത്. നിയമത്തിന്റെ  വഴിയെ പോകണം എന്ന് പറഞ്ഞവരില്‍ നാട്ടില്‍ പല പ്രാവശ്യം സര്‍വീസില്‍ സസ്പെന്‍ഷന്‍  വാങ്ങിയ ലിവര്പൂളിലെ ചേട്ടനും എല്ലാ കണ്‍വെന്‍ഷന്‍ ഹാളിലും കൈ ഉയത്തി പ്രാര്‍ഥിക്കുന്ന സ്റ്റോക്ക്-ഓണ്‍-ട്രെന്റിലെ ചേട്ടനും ഒക്കെ ഉണ്ടായിരുന്നു.

ബലി ആണോ കരുണ ആണോ വേണ്ടത്? ആരോ മുന്‍പ് ഇവിടെ എഴുതിയ പോലെ “മൂലക്കാട്ട് പിതാവിന്റെ വാക്കും പഴയ ചാക്കും ഒരുപോലെ” എന്നത് ഞാന്‍ നേരില്‍ കണ്ടു. അതോ പിതാവ് തന്റെ തനിമ കാണിച്ചതോ? മാഞ്ചെസ്റ്റര്‍ യുണിറ്റ് നേതാക്കന്മാര്‍ക്ക് വിഗന്‍ യുണിറ്റ് ഒരു ബാനറിന്റെ കീഴില്‍ നില്‍ക്കുന്നത് കാണേണ്ട. അത്ര തന്നെ. ഇതിനു അസൂയ എന്ന് തന്നെ ആണ് പേര്. ഏതായാലും നൂറ്റിയമ്പതു കുടുംബങ്ങള്‍ ഉണ്ടന്ന് പറയുന്ന MKCAയുടെ  പ്രകടനം ജൂണ്‍ മുപ്പതിന് പോകുന്നവര്‍  ഒന്ന് നോക്കണം. ഒരു പക്ഷെ പുറത്തുനിന്നും കൂലിക്ക് ആളെ കൊണ്ടുവന്നേക്കാം. അവര്‍ അതിനും മടിക്കുന്നവരല്ല.

നൂറ്റി നാല്‍പ്പതില്‍ അധികം ഉള്ള കൌണ്‍സില്‍ അംഗങ്ങളില്‍ മുപ്പത്തി മൂന്ന് പേര്‍ വന്നു എന്നത് തന്നെ ജനത്തിന്റെ താല്‍പര്യം എന്തുമാത്രം ഉണ്ടെന്നു കാണിക്കുന്നു. എന്റെ ലേവി ചേട്ടാ താങ്കളോട് പറഞ്ഞേല്‍പിച്ച  ഈ നിസ്സാര കാര്യം നടപ്പിലാക്കാന്‍ പറ്റില്ലയെങ്കില്‍ എന്തിനു ഇത്ര നാണംകെട്ട്, വായും മൂടിക്കെട്ടി ആ കസേരയില്‍ ഇരിക്കുന്നു?

വിഗന്‍ യുണിറ്റ്കാരോട് ഒരു വാക്ക് - നിങ്ങള്‍ കണ്‍വെന്‍ഷന്‍ നടക്കുമ്പോള്‍ ആ പ്രദേശത്ത് പോലും വരരുത്. അകത്തു കയറുവാന്‍ ഇരുപതു പൌണ്ട് കൊടുക്കണം. പിന്നെ അവിടെ നിന്നും വരണമെങ്കില്‍ അമ്പതു പൌണ്ടിന്റെ പെട്രോള്‍ അടിക്കണമായിരിക്കും. മറ്റു ചെലവ് വേറെ. ആ പണം മുടക്കി മക്കളെയും കൂട്ടി നല്ല ഹോട്ടലില്‍ പോയി ഭക്ഷണം കഴിച്ചു അവിടെ അടുത്തെങ്ങാനും “മായാമോഹിനി” സിനിമ ഉണ്ടങ്കില്‍ അതും പോയി കണ്ടു സുഖമായി കിടന്നുറങ്ങൂ. നിങ്ങളുടെ വീട്ടില്‍ ഒരുമയുണ്ടാകും. തന്നെയുമല്ല കണ്‍വെന്‍ഷനില്‍  പങ്കെടുക്കുന്ന  പ്രമുഖ  മായമോഹിനിമാരെ കാണുന്നതിലും  എന്തുകൊണ്ടും ഭേദം അതായിരിക്കും.

യുണിറ്റ് ആയി മാറിയാല്‍ സ്പോന്സോര്‍മാരെ കണ്ടുപിടിക്കണം. വിമതന്മാര്‍ എന്ന് മുദ്ര കുത്തുന്നവരുടെ പണം വാങ്ങാം. പക്ഷെ എല്ലാം നിയമത്തിന്റെ വഴിയെ പോകണം പോലും.  കാര്യം ഞാനും ഒരു  കൌണ്‍സില്‍ മെമ്പര്‍ ആണെങ്കിലും ഇനി ഈ പണിക്കു ഇല്ല. വെറുതെ ഇതിന്റെ പുറകെ നടന്നാല്‍ പണനഷ്ടം മാനഹാനി എന്നിവ മാത്രം ഫലം.

മാഞ്ചെസ്റ്റര്‍ യുണിറ്റ് ഈ രാജ്യത്തെ ക്നാനായമക്കളുടെ കാന്‍സര്‍ ആണ്. നശിപ്പിച്ചേ പോകൂ. പിന്നെ എന്ത് "തനിമ നമ്മുടെ പൈതൃകം ഒരുമ നമ്മുടെ വരദാനം".

കണ്‍വെന്‍ഷന്‍ പങ്കെടുക്കാതിരുന്നാല്‍ നിങ്ങളും നിങ്ങളുടെ കുടുംബവും രക്ഷ പ്രാപിക്കും

 ഒരു നാഷണല്‍ കൌസില്‍ മെമ്പര്‍

20 comments:

  1. UKKCA കണ്വെtന്ഷ്ന്‍ എന്നും പറഞ്ഞുള്ള പോക്ക് ഞാന്‍ രണ്ടുകൊല്ലം മുമ്പേ നിര്ത്തി. എന്തുകൊണ്ട് ക്നാനായക്കാരെയും കോട്ടയം രൂപതയില്‍ നിന്നും മാറികെട്ടിയ ക്നാനായക്കരെയും ഉള്പ്പെടുത്തി ഒരു ബദല്‍ സംഘടന ഉണ്ടാക്കിക്കൂട? ഇവന്മാരില്‍ കൊള്ളാവുന്നവരൊക്കെ നമ്മുടെ കൂടെ വരും, ജസ്റ്റിന്ചേട്ടാ.

    എന്തിനീ കള്ളകത്തനാന്മാരുടെയും ഗജഫ്രോഡുകളുടെയും കാലു കഴുകുന്നു? വര്ഗീയവികാരം കുത്തിവയ്ക്കാനും, പണം തട്ടാനും കോട്ടും ഇട്ടോണ്ട് Stage-ല്‍ കൂടി തെക്കുവടക്ക് ഓടിനടന്നു ജനശ്രദ്ധ പിടിക്കാനുമല്ലാതെ UKKCAയെക്കൊണ്ട് ആര്ക്കെന്തു പ്രയോജനം?

    ReplyDelete
  2. നാഷണല്‍ കൌണ്‍സില്‍ മീടിങ്ങിന്റെ അജണ്ടയില്‍ ഇല്ലായിരുന്നപ്പോള്‍ തന്നെ എനിക്കിത് മനസ്സിലായി. എന്റെ പൊന്നു മക്കളെ, യൂണിറ്റു വേണമെങ്കില്‍ നീണ്ടൂര്‍ പള്ളി പെരുന്നാള് കൂടി, ചിന്തിക്കടകളും ചന്ത(ി)ക്കാരികളെയും കണ്ടുനടന്നാല്‍ പോര. മെനക്കെടണം.... നാട്ടില്‍ ഒരു ചൊല്ലുണ്ട് "പൊണ്ണതടിയനെ(ന്മാരെയും) എന്തിനു കൊള്ളാം വലിയപുരക്കൊരു തൂണിനു കൊള്ളാം'. നിങ്ങളുടെ തലയില്‍ മൂളയുണ്ടായിരുന്നെങ്കിൽ‍ കഴിഞ്ഞ പ്രാവിശ്യം കവെന്റെരിയില്‍ മൂലക്കാടന്‍ വന്നപ്പോള്‍ പുറത്തുവന്നു നിന്നുകൊണ്ട് കാണുകയും, രണ്ടോ, മൂന്നോ നാഷണല്‍ കൌണ്‍സില്‍ മെബെര്സിനെ ശട്ടം കെട്ടുകയും ചെയ്തിരുന്നുവെങ്കില്‍ അന്നവിടെ പ്രശ്നം തീര്‍ക്കാമായിരുന്നു. അതിനവിടെ സാഹചര്യം ഒത്തുവന്നതുമാണ്. അതിനുപകരം നിങ്ങള്‍ ചെയ്തത്, പിറ്റേ ദിവസം, മൂലക്കാടനെ കാണാന്‍ പോയി. അവിടെ പിതാവ് മലക്കം മറിയുന്നത് വീഡിയോഎടുത്തു യൂടുബില്‍ ഇട്ടാലോന്നും വിശേഷമില്ല മക്കളെ. നിങ്ങളോട് എതിര്‍പ്പുകള്‍ കൂടിയതല്ലേ ഉള്ളൂ.

    ReplyDelete
  3. അടുത്ത കണ്വന്ഷനില്‍, വിഗാന്‍ യൂണിറ്റിന്റെ ബാനറില്‍ നിങ്ങള്‍ പത്തോ, പതിനഞ്ചോ എത്രയാന്നുവച്ചാല്‍ അത്രയും ഫാമിലികളെ അണിനിരത്തി കാണിക്കണമെന്നാണ് ഞാന്‍ പറയുന്നത്. ധൈര്യമായി വരൂ, നിങ്ങളോടൊപ്പം ഞങ്ങളോണ്ട്. എല്ലാവര്ക്കും ബോധ്യം വരട്ടെ. വളഞ്ഞ വഴികളെക്കാലും എത്രയോ നല്ലതാണിത്.

    ReplyDelete
  4. There was an option to give permission to wigan unit in may 12 th national council, but manchester unit members were obstucted that with some fools from other units. They will destroy UKKCA and gradually they will dig their own grave..never give permission to take decisions to the preists in any almaya associations.

    ReplyDelete
  5. അജണ്ടയില്‍ ഇല്ലങ്കില്‍ പിന്നെ എങ്ങനെ ചര്‍ച്ചക്ക് വന്നു. അത് എന്ത് വകുപ്പ്. തീരുമാനം അടുത്ത മീറ്റിംഗില്‍ ഉണ്ടാക്കണം എന്ന് മെത്രാന്‍ പറഞ്ഞിട്ടും നടന്നില്ല അല്ലെ? ഏതു വകുപ്പിലാണ് മെത്രാന്‍ യുണിറ്റ് അനുവദിക്കുന്നത്

    ReplyDelete
    Replies
    1. എല്ലാ അജണ്ടായിലും അവസാനം AOB (Any other business) എന്നൊരു കാര്യമുണ്ട്. അജണ്ടയില്‍ ഇല്ലാത്ത കാര്യങ്ങള്‍ പെട്ടെന്ന് ചര്‍ച്ച ചെയ്യാനുള്ള ഒരവസരമാണ്. അതുപോലെ, പിതാവ് പറഞ്ഞത് NC യ്ക്കാണ് പരമാധികാരം എന്നാണ്. അങ്ങനെയാണ് താനും. ഞാന്‍ മനസ്സിലാക്കിയിടത്തോളം NC യില്‍ പലര്‍ക്കും വിഗാന്‍ യൂണിറ്റു നിലവില്‍ വരണമെന്ന് താല്‍പ്പര്യമുണ്ട്. പക്ഷെ അത് വേണ്ടവിധം പ്രയോജനപ്പെടുത്താന്‍ വിഗാന്‍കാര്‍ക്ക് അറിയില്ല. വെറുതെ കുറ്റം പറഞ്ജോണ്ടിരുന്നാല്‍ ഒരു കാര്യവുമില്ല.

      Delete
  6. UKKCA തെരഞ്ഞെടുപ്പിന്റെ ദിവസം മുതല്‍ കേട്ട് തുടങ്ങിയതാണ്, തിരുമേനി വരുന്നു, തിരുമേനി വരുന്നു, വന്നാല്‍ ഉടനെ വിഗന്കാര്ക്ക് കട്ടിവെണ്ണ കൊടുക്കും, എല്ലാ പ്രശ്നങ്ങളും തീര്ക്കും എന്നൊക്കെ. അവസാനം തിരുമേനി വന്നു. വന്നതിനു വല്ല യാത്രപ്പടിയും വാങ്ങിയോ എന്ന് ആര്ക്കും അറിയില്ല. കൊടുത്താല്‍ ഇവരാരെങ്കിലും നേര് പറയുമോ?

    ഏതായാലും തിരുമേനി കഷ്ടപ്പെട്ട് വിഗന്കാരെ നന്നാക്കാന്‍ വന്നു ഫോണിലൂടെ ലേവിചെട്ടന്റെ കൈയും കാലും പിടിച്ചു. എങ്ങിനെയെങ്കിലും അംഗീകാരം കൊടുക്കണമെന്ന് യാചിച്ചു.

    എന്നിട്ടെന്തുണ്ടായി? ലേവിചേട്ടന്‍ പറഞ്ഞു, “പോടാ പുല്ലേ, തിരുമേനീ, നീയാണോ പ്രസിഡന്റ അതോ ഞാനാണോ പ്രസിഡന്റ? കോട്ടയം അരമനയിലെ കാര്യം ഞാന്‍ വന്നു തീരുമാനിക്കാറില്ലല്ലോ, പിന്നെ താനെന്തിനാ എന്റെ കാര്യത്തില്‍ ഇടപെടുന്നത്?”

    പാവം മൂലക്കാടന്‍ നാണിച്ചു അപ്പിയിട്ടു!

    ഇങ്ങനെവേണം ലേവിചെട്ടാ. ആദ്യമായാണ്‌ ആണത്തമുള്ള ഒരുത്തന്‍ നമ്മുടെ സംഘടനയുടെ തലപ്പത്ത് വരുന്നത്?

    നാണമില്ലേ തിരുമേനീ, പോയി രാജി വച്ചുകൂടെ, ഇതില്പ്പറം എന്ത് നാണക്കേടാ ഒരു പിതാവിന് ഉണ്ടാകേണ്ടത്?

    ലേവിചെട്ടാ നേതാവേ ധീരതയോടെ നയിച്ചോളൂ!

    ReplyDelete
  7. ലെവിയും ജോയ് സാറിനെ പോലെ തുറന്നു പറയുക. മെത്രാന് നമ്മുടെ അസോസിയേഷന്‍ കാര്യത്തില്‍ ഇടപെടാന്‍ എന്ത് അവകാശം

    ReplyDelete
  8. മത്സരത്തില്‍ തോറ്റ മന്ചെസ്റെര്‍ ബേബി ലെവിക്കിട്ടു പണി തുടങ്ങി. ഇനി ഭരിപ്പിക്കില്ല. ഇത് തന്നെ ആണ് കഴിഞ്ഞ കമ്മറ്റിയും നേരിടേണ്ടി വന്നത്. MKCA ഇന്ന് കുലംകുത്തികളുടെ ഒരു കൂട്ടം ആയി മാറി.. അസോസിയേഷന്‍ പിളര്‍ന്നു ചിന്ന ഭിന്നമായാലും വേണ്ടില്ല വിഗാന്‍ യുണിറ്റ് വരരുത്. ടൈറ്റാനിക് കപ്പല്‍ തകര്ന്നതുപോലെ UKKCA തകരുമോ നേതാക്കന്മാരെ. വിവരം നേരത്തെ അറിഞ്ഞിരുന്നെങ്ങില്‍ ടിക്കറ്റ്‌ വാങ്ങണ്ടല്ലോ.

    ReplyDelete
  9. VELIYIL IRUNNATHINE EDUTHU VENDAATHIDATHU VACHATHUPOLE AAYI PAAVAM LEVI

    ReplyDelete
  10. എന്തിനാ എന്റെ പൊന്നു സ്നേഹിതാ പാവം ബേബിയെ പിന്നേം തെറി വിളിക്കുന്നത്‌? രാഷ്ട്രീയത്തിലായിരുന്നെങ്കില്‍ പ്രതിപക്ഷനേതാവിന്റെ വിലയും നിലയും (സംഭവം കാബിനെറ്റ്‌ റാങ്കാണേ, അത്ര കുറഞ്ഞ സാധനം ഒന്നുമല്ല!) കിട്ടേണ്ട പാവം ബേബിയ്ക്ക് UKKCAയില്‍ പട്ടിയുടെ വിലപോലുമില്ല. പിന്നെ സ്ത്രീകളുടെ അകമ്പടിയോടെ വരുന്ന ഏക മെമ്പര്‍ എന്ന ബഹുമതി മാത്രമേയുള്ളൂ. അതിന്റെ കുശുമ്പ് നിനക്കൊക്കെ കാണും.

    ഇങ്ങനെ നെഗറ്റീവ് ആയി ചിന്തിക്കരുത്. ബി പോസിറ്റീവ്. ക്നാനയക്കാരെല്ലാം O പോസിറ്റീവ് രക്തമുള്ളവരാണെന്നു അറിയില്ലേ?

    വിഗാന്‍കാരു കിടന്നു മെണക്കാന്‍ തുടങ്ങിയിട്ട് കാലം കുറെ ആയല്ലോ. അവരാണ് പാവം ബേബിചേട്ടനെ തോല്‍പ്പിച്ചത്. ലേവി ഇപ്പം ഒലത്തുമെന്നു പറഞ്ഞു ബേബിയെ തോല്‍പ്പിച്ചു. ഇപ്പോള്‍ എന്ത് സംഭവിച്ചു?

    “ക്നാനയ്ക്കാരുടെ മാര്പാപ്പ ഞാനാണ്” എന്ന് പണ്ട് തറയില്‍ തിരുമേനി പറഞ്ഞതേയുള്ളൂ. “യു.കെ.യിലെ ക്നാനയക്കാരുടെ മാര്പാപ്പ ഞാനാണ്” എന്ന് ലേവി തെളിയിച്ചു. മൂലക്കാടന്‍ വെറും തൃണം!

    ReplyDelete
  11. If we buy the ticket from the unit it is only £20 but if we buy from the counter it is £25. What about the students who have come here and those who are not members of any unit especially bachelors. Why can't they make it on line. This can avoid unnecessary Q. Be positive ennu parayum. Negative aayi chindikkunnavaril ninnum enthu nanma. Leaders please make changes. Any clearence sale at last minute.Please inform us. We are certain that this year the participants will be less.Vazhakku undakum ennu kelkkunnu. Neraano. We don't want to be in trouble and police case.

    ReplyDelete
    Replies
    1. Ayyo pavam.Nishkalankananennu thonnunnu. Poyi va mone.Budhimanmar mattullavarude anubhavam kandu padikkunnu. Mandanmar anubhavam kondu padikkunnu. Viddi athukondum padikkunnilla ennalle Shiens akasala parnjathu.Valiya Budhimananenna avantem vicharam!!!!!!!!!!!

      Viddikal jeevitha pareeksha passakarilla. NVQ student anengilum pareeksha passakanamenkil budhi upayogikkanam.Vallom manassilayo paranjathu? 20 pound oru divasavum ee vidditharathinu chilavakkano.

      Delete
    2. If you are a single it is only £10/-. I don't think price is too much. I remember there were some discussions in National Council about issuing tickets online. But majority of NC opposed as it make lot of confusions in the entrance. Anyway you can purchase the tickets from anywhere.

      Delete
    3. Administrator, Knanaya Viseshangal Group BlogMay 14, 2012 at 8:46 AM

      I believe the above information has been posted by someone responsible in UKKCA. I wonder why the gentleman (or the lady) decided to post it Anonymously. A name would have given the information much more credibility.

      Habits change hard!

      Delete
    4. അയ്യോ, ഞാനൊരു പാവം ആത്മാഭിമാനമുള്ള NC മെമ്പര്‍ മാത്രമാണ്. നിങ്ങള്‍ വിചാരിക്കുന്നത് പോലെ സെന്‍ട്രല്‍ കമ്മിറ്റി മെമ്പരോന്നുമല്ല. ഇവിടെ ചിലരുടെ അഭിപ്രായങ്ങള്‍ കണ്ടപ്പോള്‍ സത്യം പറയണമെന്ന് തോന്നി എഴുതുന്നു. കാര്യങ്ങള്‍ തെറ്റിദ്ധരിപ്പിക്കുവാനും, തെറ്റിധരിക്കുവാനും എളുപ്പമാണ്. ഇനി പേര് വച്ചില്ലായെന്നു വേണ്ട.

      Delete
  12. ജൂണ്‍ മുപ്പതിന് നടക്കുന്ന കണ്‍വെന്‍ഷന്‍ അടിവച്ചു പിരിയുന്നതിലും "ലെസ്സര്‍ ഈവിള്‍" വിഗാന്‍ യുണിറ്റ് കൊടുക്കുന്നതല്ലായിരുന്നോ ഇന്ഗ്ലാണ്ടിലെ സഹോദരങ്ങളെ. നെല്ലാമറ്റം ചേട്ടന്റെ സെക്രട്ടറിയെ ഊര് വിലക്കാന്‍ ലെവിക്കും കൂട്ടര്‍ക്കും എന്ത് കാര്യം.
    പറയുന്ന വാക്കുകള്‍ പിതാക്കന്മാര്‍ക്കു മാറ്റാമെങ്കില്‍ എന്തുകൊണ്ട് എയെന്‍സ്ടിന്‍ മാറ്റിക്കൂട. അപ്പന് ആകാം എങ്കില്‍ എന്തുകൊണ്ട് മക്കള്‍ക്ക്‌ ആയി കൂടാ. എയെന്‍സ്ടിന്‍ ഒന്നും എഴുതി തന്നിട്ടില്ലല്ലോ പറഞ്ഞതല്ലേ ഉള്ളൂ. എഴുതാതതോന്നിനും വിലയില്ല. വാക്കല്ലേ മാറുവാന്‍ പറ്റൂ കൈയും കാലും വെട്ടാന്‍ പറ്റില്ല മക്കളെ.
    എയെന്‍സ്റിനെ ഇന്ഗ്ലാണ്ട് രാജ്യത്ത് ഊരുവിലക്കിയാല്‍ അമേരിക്കയില്‍ ഞങ്ങള്‍ നോക്കും കാരണം ഭാര്യ വീട്ടുകാര്‍ ഇവിടാ

    കരയാകുട്ടി

    ReplyDelete
  13. ഇവിടെ തോമാച്ചന്‍ ഒരു സത്യം പറഞ്ഞു. "അവിടെ പിതാവ് മലക്കം മറിയുന്നത് വീഡിയോഎടുത്തു" അപ്പോള്‍ മുകളില്‍ പറഞ്ഞത് പോലെ “മൂലക്കാട്ട് പിതാവിന്റെ വാക്കും പഴയ ചാക്കും ഒരുപോലെ" ആണ്. അങ്ങനെ ഉള്ള ഒരാളെ എന്തിനു നമ്മള്‍ കൊണ്ടുവന്നു എന്നാണു ഇപ്പോഴും മനസിലാകാത്തത്. നാം എന്ത് നേടി. അച്ഛന്റെ മുഖം നന്നാക്കാന്‍ വേണ്ടി വന്നു. വിവരം ഉള്ളവര്‍ക്ക് അച്ഛന്റെ തനി സ്വഭാവം മനസിലായി. ബലിയാടായത് വിഗാന്‍ യുണിറ്റ്കാര്‍ മാത്രം. അവരോടു അകലെ നിന്ന് കഴിഞ്ഞ പ്രാവശ്യം വന്ന എനിക്ക് മാനസികമായി അടുപ്പം തോന്നുന്നു. എന്തെങ്കിലും കുറവുള്ള മക്കളെ കൂടുതല്‍ സ്നേഹിക്കുന്ന നല്ല അപ്പന്റെയും അമ്മയുടെയും പോലെ. പക്ഷെ അമ്മമാരുടെ കരുണയും സ്നേഹവും നമ്മുടെ കഴിവുള്ള സഹോദരിമാരിലും ഇല്ലാതെപോയല്ലോ എന്ന് ഓര്‍ത്തു പോകുന്നു. ഇവര്‍ അമ്മമാരോ അതോ ചോരക്കു വേണ്ടി ദാഹിക്കുന്ന യക്ഷികളോ

    ReplyDelete
  14. മന്ചെസ്റെരില്‍ മൂലക്കാടന്‍ രാവിലപറഞ്ഞതല്ല വയ്കുന്നേരം പറഞ്ഞത് എന്ന് ബേബികുര്യന്‍ പറയുന്നുഎങ്കില്‍ എന്തിനാണ് സജി അച്ഛന്‍ അത്രയും നഷണേല്‍ കൌണ്‍സില്‍ മെമ്പര്‍ മാര കളിപ്പിച്ചത് എല്ലാരയും കുരങ്ങു കളിപ്പിച്ചു ആര്കുവേണ്ടി??? എന്തിനുവേണ്ടി??? എന്തുകൊണ്ട് വെറും വിരലില്‍ എന്നാവുന്ന ആളുകള്‍
    വന്നു.എന്തിനുവേണ്ടി അച്ഛന്‍ കള്ള റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. ആദ്യം എല്ലാരയുംഒന്നിപ്പിക്കുക.ഒന്നിച്ചു നിന്നാല്‍ അമേരിക്കയില്‍ സംഭവിച്ചത് ഇവിട സംഭവിക്കാതെ നോക്കാം.സജിഅച്ചനും കളിക്കുന്ന കളി എല്ലാര്ക്കും അറിയാം
    അച്ഛന്‍ കള്ള റിപ്പോര്‍ട്ട്‌ ഉണ്ടാക്കാന്‍ വളരെ സമര്‍ഥന്‍ തന്നെ.എന്ത് നേടി കാലം അച്ഛനെ തള്ളിപറയുന്ന സമയം ദൂരയല്ല.

    ReplyDelete
    Replies
    1. ഞാന്‍ നേരത്തെ പറഞ്ഞല്ലോ, നിങ്ങള്‍ക്കിങ്ങനെ വല്ലവരെയും കുറ്റം പറഞ്ഞും, കൊതി കുത്തിയുമിരിക്കനായിരിക്കും വിധി.
      വിഗനിലെ സുഹൃത്തുക്കളെ നിങ്ങള്‍ക്കെന്റെ വെല്ലുവിളി സ്വീകരിക്കാന്‍ തയ്യാറുണ്ടോ? വരുന്ന കണ്‍വെന്‍ഷന്‍് നിങ്ങള്‍ പറയുന്നവരെ (കുറഞ്ഞത്‌ 10 ഫാമിലികളെ) കൂട്ടി ഒരു ബാനറില്‍ വരാമെങ്കില്‍ അതിനുശേഷമുള്ള നാഷണല്‍ കൌണ്‍സില്‍ മീറ്റിംഗില്‍ വച്ച് നിങ്ങള്‍ക്ക്‌ അപ്പ്രൂവല്‍ വാങ്ങിച്ചു തരുന്നതായിരിക്കും.

      Delete