തുടങ്ങിയിട്ട് ഒന്നര മാസം പോലും ആയിട്ടില്ലാത്ത “ക്നാനായ വിശേഷങ്ങള്‍” എന്ന ബ്ലോഗിനെ ലോകത്തിന്റെ നാനാഭാഗത്തുമുള്ള ക്നാനായമക്കള് ഇത്രയധികം സ്വാഗതം ചെയ്തതില്‍ അതീവ സന്തുഷ്ടരാണ് ഇതിന്റെ പിന്നണി പ്രവര്‍ത്തകര്‍.
തിരക്കിനിടയില്‍ പുതിയ പോസ്റ്റ് വരുന്നത് പലപ്പോഴും അറിയുവാന്‍ കഴിയുന്നില്ല എന്ന് പലരും പരാതിപ്പെടുകയുണ്ടായി. ഓരോ പുതിയ പോസ്റ്റ് ഇടുമ്പോഴും എല്ലാവരെയും അറിയിക്കുക സാധ്യമല്ലല്ലോ.
ക്നാനായ വിശേഷങ്ങളില്‍ പുതിയ ഒരു പോസ്റ്റ് വന്നാല്‍ ഉടന്‍തന്നെ നിങ്ങള്‍ക്ക് ഇമെയില്‍ വഴി സന്ദേശം ലഭിക്കാനുള്ള സൗകര്യം ഞങ്ങള്‍ ചെയ്തിരിക്കുന്നു.
ലളിതമാണ് ഈ സംവിധാനം. ക്നാനായ വിശേഷങ്ങളില്‍ വരുന്ന പുതിയ പോസ്റ്റുകള്‍ അപ്പോഴപ്പോള്‍ അറിയുവാന്‍ ആഗ്രഹിക്കുന്ന വായനക്കാര്‍ക്ക് അവരുടെ ഇമയില്‍ ഐഡി രജിസ്റ്റര്‍ ചെയ്യാം. ഞങ്ങള്‍ ഒരു പുതിയ പോസ്റ്റ് പ്രസദ്ധീകരിക്കുമ്പോള് സിസ്റ്റം സ്വയമേവ ആ വിവരം നിങ്ങളെ ഒരു ഇ-മയില്‍ നോട്ടിഫിക്കേഷനിലൂടെ അറിയിക്കുന്നു. ഇങ്ങനെ രജിസ്റ്റര്‍ ചെയ്യുമ്പോള്‍, നിങ്ങളുടെ ഇമെയില്‍ ഐഡി ഞങ്ങള്‍ക്കോ മറ്റാര്‍ക്കെങ്കിലുമോ ലഭിക്കുന്നതല്ല.
രജിസ്റ്റര്‍ ചെയ്യേണ്ട വിധം:
പോസ്റ്റിന്റെ വലതു വശത്ത് കാണുന്ന “Follow by Email” എന്ന ഗാഡ്ജറ്റില്‍ സ്വന്തം ഇമെയില്‍ ചേര്‍ത്ത് Submit എന്ന ബട്ടണ്‍ അമര്‍ത്തിക്കഴിയുമ്പോള്‍ ഒരു കോഡ് വാക്ക് കാണും. ഈ വാക്ക് ശരിയായി അതിന്റെ ഫീല്‍ഡില്‍ ടൈപ്പ് ചെയ്തു കഴിഞ്ഞ് Complete Subscription Request എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
അപ്പോള്നിങ്ങളുടെ ഇ-മെയിലിൽ ഒരു വെരിഫിക്കേഷന് മെസേജ് വരും. ആ മെയില്‍ തുറന്ന് നിങ്ങളുടെ അറിവോടെയാണ് മേല്‍പ്പറഞ്ഞ രജിസട്രേഷന് ചെയ്തിട്ടുള്ളത് എന്ന് ഗൂഗിളിനെ അറിയിക്കുവാനായുള്ള ഒരു ലിങ്ക് ഉണ്ടാവും, അതില്‍ ക്ലിക്ക് ചെയ്യുക. സെക്കന്റുകള്‍ക്കുള്ളില്‍ നിങ്ങളുടെ രജിസ്ട്രേഷന് ആക്റ്റിവേറ്റ് ചെയ്തിരിക്കുന്നു എന്ന മെസേജും കിട്ടും. ഇത്രയും ചെയ്തു കഴിയുന്നതോടെ രജിസ്ട്രേഷന് പൂർത്തിയായി.
ഒരിക്കല്‍ കൂടി ഉറപ്പു തരുന്നു, ഇങ്ങനെ രജിസ്റ്റര്‍ ചെയ്യുന്നത് കൊണ്ട് നിങ്ങളുടെ ഇമെയില്‍ വിലാസം ഞങ്ങള്‍ക്ക് ലഭിക്കുന്നതല്ല.
No comments:
Post a Comment