Sunday, May 13, 2012

പാമ്പോ, അതോ മീനോ? - ഒരു തുടര്ക്കഥ (U.K. Version)

പാമ്പോ അതോ മീനോ? എന്ന ബേബിച്ചന്‍ ചെറുശ്ശേരിയുടെ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന പോലെ തന്നെയാണ് ഇന്നലെ ഇംഗ്ലണ്ടിലെ നാഷണല്‍ കൌണ്‍സില്‍ മീറ്റിംഗില്‍ ഞാന്‍ കണ്ടത്. 

വിഗന്‍ യുണിറ്റ് തര്‍ക്കം തീര്‍ക്കാന്‍ പിതാവ് വരും എന്ന് പറയുകയും വന്നു പോവുകയും ചെയ്തു. വിഗന്‍ യുണിറ്റ് അംഗങ്ങളോട് ഒരു കാര്യം പറയുകയും എതിര്‍ പക്ഷത്തോട് തല തിരിച്ചും പറയുകയും ചെയ്ത്  പിതാവ് സ്ഥലം കാലിയാക്കി. അതിന്റെ പരണിതഫലം വിശ്വാസികള്‍ തമ്മില്‍ കൌണ്‍സില്‍ മീറ്റിംഗില്‍ ഉടക്ക് വച്ചു. ഒന്നും അറിയാത്ത എന്നെ പോലെ ഉള്ളവര്‍ ഇത് കണ്ട് അന്തം വിട്ടു. 

“തനിമ നമ്മുടെ പൈതൃകം ഒരുമ നമ്മുടെ വരദാനം” എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചു കണ്‍വെന്‍ഷന്‍ നടത്തുന്നവരോട് ഒരു ചോദ്യം - ഒരു യുണിറ്റ് ഉണ്ടാക്കുവാന്‍ വേണ്ടി അപേക്ഷിച്ചവരെ ഓരോ മുട്ടുവാദങ്ങള്‍ പറഞ്ഞു പുറത്തു നിറുത്തി ഒരുമ നമ്മുടെ വരദാനം എന്ന് പറയുന്നതില്‍ എന്ത് ന്യായമാണ് നിങ്ങള്ക്ക് ഉള്ളത്? അല്ലയോ മാഞ്ചെസ്റ്റര്‍ യുണിറ്റ് മെംബേര്‍സ്, നിങ്ങള്‍ വോട്ടേര്‍സ്  ലിസ്റ്റില്‍ കൃതിമം നടത്തി വന്നിട്ടും വിശാലതാല്‍പ്പര്യം മുന്‍നിറുത്തി കൌണ്‍സില്‍ നിങ്ങളെ എല്ലാവരെയും അകത്തു കയറ്റി. ഇപ്പോള്‍ എല്ലാം നിയമത്തിന്റെ വഴി പോകട്ടെ എന്ന് പറയുന്ന നിങ്ങളോട് ഒരു കാര്യം - മറ്റുള്ളവന്റെ നേരെ ചൂണ്ടു വിരന്‍ നിവര്ത്തുമ്പോള്‍ ആദ്യം നിങ്ങളെ തന്നെ ഒന്ന് വില ഇരുത്തൂ. കോപ്പി അടിച്ചു ജയിച്ചവന്‍ മോഡറേഷന്‍  കൊടുക്കുന്നതിനെ എതിര്‍ക്കുന്നതു പോലെയാണ് ഇവിടെ കണ്ടത്. നിയമത്തിന്റെ  വഴിയെ പോകണം എന്ന് പറഞ്ഞവരില്‍ നാട്ടില്‍ പല പ്രാവശ്യം സര്‍വീസില്‍ സസ്പെന്‍ഷന്‍  വാങ്ങിയ ലിവര്പൂളിലെ ചേട്ടനും എല്ലാ കണ്‍വെന്‍ഷന്‍ ഹാളിലും കൈ ഉയത്തി പ്രാര്‍ഥിക്കുന്ന സ്റ്റോക്ക്-ഓണ്‍-ട്രെന്റിലെ ചേട്ടനും ഒക്കെ ഉണ്ടായിരുന്നു.

ബലി ആണോ കരുണ ആണോ വേണ്ടത്? ആരോ മുന്‍പ് ഇവിടെ എഴുതിയ പോലെ “മൂലക്കാട്ട് പിതാവിന്റെ വാക്കും പഴയ ചാക്കും ഒരുപോലെ” എന്നത് ഞാന്‍ നേരില്‍ കണ്ടു. അതോ പിതാവ് തന്റെ തനിമ കാണിച്ചതോ? മാഞ്ചെസ്റ്റര്‍ യുണിറ്റ് നേതാക്കന്മാര്‍ക്ക് വിഗന്‍ യുണിറ്റ് ഒരു ബാനറിന്റെ കീഴില്‍ നില്‍ക്കുന്നത് കാണേണ്ട. അത്ര തന്നെ. ഇതിനു അസൂയ എന്ന് തന്നെ ആണ് പേര്. ഏതായാലും നൂറ്റിയമ്പതു കുടുംബങ്ങള്‍ ഉണ്ടന്ന് പറയുന്ന MKCAയുടെ  പ്രകടനം ജൂണ്‍ മുപ്പതിന് പോകുന്നവര്‍  ഒന്ന് നോക്കണം. ഒരു പക്ഷെ പുറത്തുനിന്നും കൂലിക്ക് ആളെ കൊണ്ടുവന്നേക്കാം. അവര്‍ അതിനും മടിക്കുന്നവരല്ല.

നൂറ്റി നാല്‍പ്പതില്‍ അധികം ഉള്ള കൌണ്‍സില്‍ അംഗങ്ങളില്‍ മുപ്പത്തി മൂന്ന് പേര്‍ വന്നു എന്നത് തന്നെ ജനത്തിന്റെ താല്‍പര്യം എന്തുമാത്രം ഉണ്ടെന്നു കാണിക്കുന്നു. എന്റെ ലേവി ചേട്ടാ താങ്കളോട് പറഞ്ഞേല്‍പിച്ച  ഈ നിസ്സാര കാര്യം നടപ്പിലാക്കാന്‍ പറ്റില്ലയെങ്കില്‍ എന്തിനു ഇത്ര നാണംകെട്ട്, വായും മൂടിക്കെട്ടി ആ കസേരയില്‍ ഇരിക്കുന്നു?

വിഗന്‍ യുണിറ്റ്കാരോട് ഒരു വാക്ക് - നിങ്ങള്‍ കണ്‍വെന്‍ഷന്‍ നടക്കുമ്പോള്‍ ആ പ്രദേശത്ത് പോലും വരരുത്. അകത്തു കയറുവാന്‍ ഇരുപതു പൌണ്ട് കൊടുക്കണം. പിന്നെ അവിടെ നിന്നും വരണമെങ്കില്‍ അമ്പതു പൌണ്ടിന്റെ പെട്രോള്‍ അടിക്കണമായിരിക്കും. മറ്റു ചെലവ് വേറെ. ആ പണം മുടക്കി മക്കളെയും കൂട്ടി നല്ല ഹോട്ടലില്‍ പോയി ഭക്ഷണം കഴിച്ചു അവിടെ അടുത്തെങ്ങാനും “മായാമോഹിനി” സിനിമ ഉണ്ടങ്കില്‍ അതും പോയി കണ്ടു സുഖമായി കിടന്നുറങ്ങൂ. നിങ്ങളുടെ വീട്ടില്‍ ഒരുമയുണ്ടാകും. തന്നെയുമല്ല കണ്‍വെന്‍ഷനില്‍  പങ്കെടുക്കുന്ന  പ്രമുഖ  മായമോഹിനിമാരെ കാണുന്നതിലും  എന്തുകൊണ്ടും ഭേദം അതായിരിക്കും.

യുണിറ്റ് ആയി മാറിയാല്‍ സ്പോന്സോര്‍മാരെ കണ്ടുപിടിക്കണം. വിമതന്മാര്‍ എന്ന് മുദ്ര കുത്തുന്നവരുടെ പണം വാങ്ങാം. പക്ഷെ എല്ലാം നിയമത്തിന്റെ വഴിയെ പോകണം പോലും.  കാര്യം ഞാനും ഒരു  കൌണ്‍സില്‍ മെമ്പര്‍ ആണെങ്കിലും ഇനി ഈ പണിക്കു ഇല്ല. വെറുതെ ഇതിന്റെ പുറകെ നടന്നാല്‍ പണനഷ്ടം മാനഹാനി എന്നിവ മാത്രം ഫലം.

മാഞ്ചെസ്റ്റര്‍ യുണിറ്റ് ഈ രാജ്യത്തെ ക്നാനായമക്കളുടെ കാന്‍സര്‍ ആണ്. നശിപ്പിച്ചേ പോകൂ. പിന്നെ എന്ത് "തനിമ നമ്മുടെ പൈതൃകം ഒരുമ നമ്മുടെ വരദാനം".

കണ്‍വെന്‍ഷന്‍ പങ്കെടുക്കാതിരുന്നാല്‍ നിങ്ങളും നിങ്ങളുടെ കുടുംബവും രക്ഷ പ്രാപിക്കും

 ഒരു നാഷണല്‍ കൌസില്‍ മെമ്പര്‍

No comments:

Post a Comment