Saturday, May 12, 2012

മലയാളി നഴ്‌സുമാരുടെ മനോസമ്മര്ദം


മറുനാട്ടില്‍ ജോലി ചെയ്യുന്ന മലയാളി നഴ്‌സുമാരില്‍ മാനസിക സമ്മര്‍ദം വര്‍ധിക്കുന്നതായി വിദഗ്ധര്‍. മരണത്തിന്റെ മാര്‍ഗം തിരഞ്ഞെടുക്കുന്നവരും ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് പോകുന്നവരും വര്‍ധിക്കുന്നതായാണ് കണക്കുകള്‍. അധിക സമയം ജോലി ചെയ്യുക, ശമ്പളക്കുറവ്, പുറത്തു നിന്നും ആശുപത്രി അധികൃതരില്‍ നിന്നുമുള്ള പീഡനങ്ങള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ മാനസിക സമ്മര്‍ദത്തിനു കാരണമാകുന്നതായി പറയുന്നു.

സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് ചൂഷണങ്ങള്‍ ഏറെയും. ബോണ്ട് പേപ്പറില്‍ ഒപ്പുവച്ചതിനു ശേഷം ജോലിയില്‍ പ്രവേശിക്കുന്നതിനാല്‍ പ്രതികരിക്കാനും ഭയമാണ്. വ്യക്തിജീവിതങ്ങളിലെ പ്രശ്‌നങ്ങളും പിരിമുറുക്കത്തിനും കാരണമാകുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ആത്മഹത്യ ചെയ്ത മലയാളി നഴ്‌സുമാരുടെ കണക്ക് കേട്ടാല്‍ നാമൊന്ന് ഭയക്കും. എല്ലാം മാനസിക സമ്മര്‍ദത്തിന്റെയും പീഡനങ്ങളുടെയും പരിണതഫലങ്ങളായിരുന്നു. ഇതു കേട്ടാല്‍ ഏതു നഴ്‌സാണ് ആത്മധൈര്യത്തോടെ വിദേശത്ത് പണി എടുക്കാന്‍ സന്നദ്ധത കാണിക്കുന്നത്?

സ്വകാര്യമേഖലയില്‍ ഡല്‍ഹിയില്‍ മാത്രം ഇരുപതിനായിരത്തിലധികം മലയാളി നഴ്‌സുമാരുണ്ട്. ജോലി സംബന്ധമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമ്പോള്‍ സഹായിക്കാന്‍ ആരുമില്ലെന്ന അവസ്ഥയാണ് നിരാശയിലേക്കു നയിക്കുന്നത്. സര്‍ക്കാര്‍ തലത്തില്‍ കൗണ്‍സലിങ്ങിനും മറ്റും സംവിധാനങ്ങള്‍ ഒരുക്കാന്‍ കഴിഞ്ഞാല്‍ മാനസികസമ്മര്‍ദം ഒഴിവാക്കാം.

എട്ടു മണിക്കൂറാണ് ജോലിയെങ്കിലും ചില ആശുപത്രികളില്‍ 16 മണിക്കൂര്‍ വരെ ജോലി ചെയ്യേണ്ടി വരാറുണ്ട്. സ്വകാര്യ ആശുപത്രികള്‍ക്കായി പ്രത്യേക നിയമ വ്യവസ്ഥകള്‍ ഇല്ലാത്തതിനാല്‍ ആരും ചോദ്യം ചെയ്യാറില്ല. ജോലിക്ക് അനുസരിച്ച് വേതനമോ മറ്റ് ആനുകൂല്യങ്ങളോ നല്‍കാറുമില്ല.

ബോണ്ടില്‍ ഒപ്പിട്ടുവെന്ന കാരണത്താല്‍ നിശ്ചയിച്ച കല്യാണം മാറിപ്പോയവരുമുണ്ട്. വിവാഹത്തിന്റെ തീയതി നിശ്ചയിച്ചതിനു ശേഷം അവധി അപേക്ഷയുമായി അധികൃതരെ സമീപിക്കുമ്പോള്‍ അവഗണനയാണ് പലപ്പോഴും ലഭിക്കുന്നത്. രാജി വച്ചു പോകാനാണ് അവര്‍ ഉപദേശിക്കുക. രാജി വയ്ക്കുമ്പോള്‍ സര്‍ട്ടിഫിക്കറ്റുകള്‍ അടക്കമുള്ള വിലപ്പെട്ട രേഖകള്‍ തിരികെ നല്‍കാന്‍ പണവും ആവശ്യപ്പെടും.

ഈ അനുഭവങ്ങള്‍ ഡല്‍ഹിയുടേത് മാത്രമല്ല. കേരളത്തിനു പുറത്ത് സ്വകാര്യ മേഖലയില്‍ ജോലിചെയ്യുന്ന മലയാളി നഴ്‌സുമാരെല്ലാം അനുഭവിക്കുന്ന ദുരിതങ്ങളാണിവ. ശക്തമായ നിയമത്തിലൂടെ ചൂഷണങ്ങളെ പടിക്കു പുറത്തു നിര്‍ത്താം. ആരോഗ്യവനിതാ മന്ത്രാലയങ്ങളുടെ ഇടപെടലും നിയമനിര്‍മാണവും കാലതാമസം കൂടാതെ നടത്തണമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

(കടപ്പാട്: മലയാള മനോരമ)

1 comment:

  1. ഡോക്ടര്‍ തോമസ്‌ ഐസക്ക് എഴുതിയ ചില പൊള്ളത്തരങ്ങള്‍



    മെയ് 30 മാതൃഭൂമിയിലെ "രൂപയ്ക്കു സംഭവിക്കുന്നത്‌" എന്ന ഒരു ലേഖനത്തിലെ സംശയമായി കണ്ടാല്‍ മതി .


    to see Mathrubhoomi article ‍


    click on


    http://www.mathrubhumi.com/story.php?id=275403


    തോമസ്‌ ഐസക്ക് പറയുന്നു - മുന്‍പ് ഒരു ഡോളര് ഉ ണ്ടായിരുന്നെങ്കില്‍ 21 രൂപയുടെ മൂല്യം വരുന്ന ചരക്കു വിദേശത്തു നിന്ന് വാങ്ങാമായിരുന്നു .


    ഇപ്പോള്‍ ഇതേ ചരക്കിന്‌ 55 രൂപ നല്‍കണം . അപ്പോള്‍ ഇറക്കുമതി കുറയും .






    അതെ സമയം ഒരു ഡോളറുമായി വരുന്ന വിദേശിക്കു നേരത്തെ 21 രൂപയുടെ ചരക്കെ വാങ്ങാമായിരുന്നോള്ളൂ . എന്നലോപ്പോ 55 രൂപയുടെ സാധനം വാങ്ങാം . അതുകൊണ്ട് കയറ്റുമതി കൂടും .



    എന്നാല്‍ എന്നോക്കെയാനിതെന്നു സഖാവ് മനപൂര്‍വം മറച്ചുപിടിച്ചു. 1990 ലാണ് ഒരു ഡോളറിനു 21 രൂപ . ആദ്യം ഇത് വിശകലനം ചെയ്യാം


    അന്ന് ഒരു ഡോളര്‍ ( പതിനെട്ടു രൂപ ) കൊടുത്താല്‍ കേരളത്തില്‍ ആറുപേരുടെ ഉച്ചയൂണോ , നാല്പതു പെരോട്ടായോ, ഒന്‍പതുകുപ്പി ശുദ്ധമായ പശുവിന്‍പാലോ, ആറുപേരുടെ മുടിവേട്ടോ , ഒന്‍പതുപേര്‍ക്ക് ശീതികരിച്ച സിനിമാശാലയില്‍ പ്രവേശനമോ , എറണാകുളത്തുനിന്ന് തിരുവനന്തപുരത്തിനു പോയി തിരിച്ചു വരികയോ, ആര് കിലോ അരിയോ, രണ്ടുകിലോ ഇറച്ചിയോ ,എട്ടുകിലോ മത്തിയോ (ചാള) അറുപത്തിനാല് പരുപ്പുവടയോ കിട്ടുമായിരുന്നു .എന്നാലിന്ന് ഒരു ഡോളര്‍ ( അന്‍പത്തഞ്ച്‌ രൂപ ) കൊടുത്താല്‍ രണ്ടൂണോ ,പതിനൊന്നു പെരോട്ടായോ , നാലുകുപ്പി പാലോ , രണ്ടുപേരുടെ മുടിവേട്ടോ , രണ്ടുപേരുടെ സിനിമയോ , മേനകയില്‍നിന്നും കവിതവരെയുള്ള യാത്രയോ ,രണ്ടുകിലോ അരിയോ , അരക്കിലോ ഇറച്ചിയോ ,ഒരുകിലോ മത്തിയോ നാല് പരിപ്പുവടയോ മറ്റോ കിട്ടിയേക്കാം .






    മറിച്ചു അന്ന് 1990 ( പതിനെട്ടു രൂപ ) ഒരു ഡോളര്‍ കൊടുത്താല്‍ അമേരിക്കയില്‍ കിട്ടിയിരുന്ന സാധനങ്ങള്‍ക്ക് ഇപ്പോഴും സാമാന്യമായി ഒന്നര ഡോളറില്‍ കൂടിയിട്ടില്ല . പെട്രോളിന് മൂന്നു രൂപയായി , പാലും റൊട്ടിയും , വെണ്ണയും അതെ നിലയില്‍ നില്‍ക്കുന്നു . വീടുകളുടെ വില കുറഞ്ഞു .( ആന്നു ഇരുപത്തഞ്ചു ആയിരം കൊടുത്താല്‍ കിട്ടിയിരുന്ന വീടിനു ഇന്ന് ഇരുപത്തഞ്ചു ആയിരം കൊടുക്കേണ്ടാ ) അപ്പോള്‍ എന്താണ് സംഭവിച്ചത് ? മത്സരിച്ചു നേതാക്കളും , സര്‍ക്കാരും വ്യക്തികളും അടിച്ചുകൂട്ടുന്ന കള്ളനോട്ടുകളും, കള്ളപ്പണവുമല്ലേ നമ്മുടെ രൂപയുടെ മൂല്യം കെടുത്തിയത് ? രൂപയുടെ മൂല്യം കുറയുന്നതിനെ , സാധാരണക്കാരന് മനസിലാവാതിരിക്കാന്‍ പണപ്പെരുപ്പമെന്ന ഓമനപ്പേരിട്ട് വിളിക്കുന്നു . ചുരുക്കത്തില്‍ വിദേശ ഇന്ത്യക്കാരനെ കൊള്ളയടിക്കാനുള്ള ഒരു തന്ത്രമാണ് സര്‍ക്കാരും , എല്ലാ രാഷ്ട്രീയക്കാരും , കൊള്ളക്കാരും ചേര്‍ന്ന് ഒരുക്കുന്നത് , ഇപ്പോള്‍ വിദേശത്തു അന്നും ഇന്നും ഈ ഒരു ഡോളറിനു കിട്ടുന്ന ചരക്കില്‍ കാര്യമായ കുറവില്ല , എന്നാല്‍ ഈ ഒരു ഡോളര്‍ ഇന്ന് കേരളത്തില്‍ കൊടുത്താല്‍ കിട്ടുന്ന ചരക്കു ആന്നു കിട്ടിയതിനേക്കാള്‍ പത്തിലോന്നായിരിക്കുന്നു . സഹിക്കെണ്ടാതോ വിദേശ മലയാളി .


    to see dollar rupee history chart click

    http://www.rediff.com/business/slide-show/slide-show-1-rupee-vs-dollar-in-the-last-2-decades/20120518.htm

    ReplyDelete